മുംബൈയിൽ വച്ചാണ് സി ബി ഐ സംഘം വേണുഗോപാൽ ദൂതിനെ അറസ്റ്റ് ചെയ്തത്. ഐ സി ഐ സി ഐ (ICICI) വായ്പാ തട്ടിപ്പ് കേസിലാണ് അറസ്റ്റ്. കഴിഞ്ഞ ദിവസം ദൂതിനെ അന്വേഷണസംഘം ചോദ്യം ഇതേ കേസിൽ ചെയ്തിരുന്നു.
വീഡിയോകോൺ ചെയർമാൻ വേണുഗോപാൽ ദൂതിനെ സിബിഐ അറസ്റ്റ് ചെയ്തു.
മുംബൈയിൽ വച്ചാണ് സി ബി ഐ സംഘം വേണുഗോപാൽ ദൂതിനെ അറസ്റ്റ് ചെയ്തത്. ഐ സി ഐ സി ഐ (ICICI) വായ്പാ തട്ടിപ്പ് കേസിലാണ് അറസ്റ്റ്. കഴിഞ്ഞ ദിവസം ദൂതിനെ അന്വേഷണസംഘം ചോദ്യം ഇതേ കേസിൽ ചെയ്തിരുന്നു.
മുൻ ഐസിഐസിഐ മേധാവി ചന്ദ കൊച്ചാറിനെയും ഭർത്താവ് ദീപക് കൊച്ചാറിനെയും കഴിഞ്ഞ ദിവസം കേസിൽ അറസ്റ്റ് ചെയ്തിരുന്നു. വെള്ളിയാഴ്ചയാണ് കേസിൽ പ്രതികളായ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
മൂന്ന് പേരെയും ഇന്ന് കോടതിയിൽ ഹാജരാക്കി. മൂന്നു പ്രതികളെയും കൂടുതല് ചോദ്യം ചെയ്യണമെന്ന സിബിഐ ആവശ്യം പരിഗണിച്ചാണ് മുംബൈ കോടതി 3 ദിവസം കൂടി ഇവരെ സിബിഐ കസ്റ്റഡിയിൽ വിട്ടുനൽകി.
ചന്ദ കൊച്ചാർ ബാങ്ക് മേധാവിയായിരക്കേ 2009 മുതൽ 2011വരെയുള്ള കാലയളവിൽ വീഡിയോ കോൺ ഗ്രൂപ്പിന് അനുവദിച്ച 1875 കോടി രൂപയുടെ വായ്പ ബാങ്കിന്റെ നയത്തിന് വിരുദ്ധമായി അനുവദിച്ചതാണെന്നാണ് സി ബി ഐ യുടെ കണ്ടെത്തൽ. 2012 ൽ ഈ വായ്പ കിട്ടാക്കടമായി പ്രഖ്യാപിച്ചതു വഴി ബാങ്കിന് 1730 കോടി രൂപയുടെ നഷ്ടമുണ്ടായെന്നും സിബിഐ ചൂണ്ടിക്കാട്ടുന്നു. എസ് ബി ഐ യുടെ നേതൃത്ത്വത്തിൽ 20 ബാങ്കുകളുടെ കൂട്ടായ്മ വീഡിയോ കോൺ ഗ്രൂപ്പിന് നൽകിയ നാൽപതിനായിരം കോടിയുടെ വായ്പയിൽ ഈ വായ്പയും ഉൾപ്പെടുന്നുണ്ട്. നന്ദ കൊച്ചാർ വായ്പ അനുവദിക്കുന്ന സമിതിയിലും ഉൾപ്പെട്ടിരുന്നു.
വായ്പ ലഭിച്ച ഉടനെ തന്നെ ദീപക് കൊച്ചാറിന്റെ (ചന്ദ കൊച്ചാറിന്റെ ഭർത്താവ്) നുപവർ റിന്യൂവബിൾസ് എന്ന കമ്പനിയിൽ വേണുഗോപാൽ ദൂത് 64 കോടി രൂപ നിക്ഷേപിച്ചത് അനധികൃതമായി വായ്പ തരപ്പെടുത്തിയതിന്റെ പ്രത്യുപകാരമാണെന്നാണ് സിബിഐ പറയുന്നത്.
സി ബി ഐ 2018ലാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്. ആരോപണങ്ങളുണ്ടായപ്പോൾ തന്നെ ബാങ്കിന്റെ സി ഇ ഒ, എം ഡി പദവികളിൽനിന്നും ചന്ദ കൊച്ചാർ രാജി വച്ചിരുന്നു.
Comments