13.20 കോടിയുടെ അറ്റാദായമാണ് കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ കെഎഫ്‌സിക്ക് ഉണ്ടായത്. കെഎഫ്‌സിയുടെ വാർഷിക പൊതു യോഗത്തിലാണ് ലാഭ വിഹിതം കൈമാറുന്നതിനെ കുറിച്ചുള്ള പരാമർശം ഉണ്ടായിരിക്കുന്നത്.
പൊതു മേഖലാ സ്ഥാപനമായ കേരള ഫിനാൻഷ്യൽ കോർപറേഷൻ (kerala financial corporation) സംസ്ഥാന സർക്കാരിന് ഒരു കോടി രൂപ ലാഭ വിഹിതം നല്കാൻ തയ്യാറെടുക്കുന്നു.
13.20 കോടിയുടെ അറ്റാദായമാണ് കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ കെഎഫ്‌സിക്ക് ഉണ്ടായത്. കെഎഫ്‌സിയുടെ വാർഷിക പൊതു യോഗത്തിലാണ് ലാഭ വിഹിതം കൈമാറുന്നതിനെ കുറിച്ചുള്ള പരാമർശം ഉണ്ടായിരിക്കുന്നത്. മുൻ വർഷത്തെ അപേക്ഷിച്ച് 2021-22 കാലയളവിൽ അറ്റാദായത്തിൽ 6.64 കോടി രൂപയുടെ വർദ്ധനവാണ് ഉണ്ടായത്. 2020-21 സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ അറ്റാദായം 6.56 കോടിആയിരുന്നു.
പൊതു മേഖലാ സ്ഥാപനമായ കെഎഫ്‌സിയുടെ വാർഷിക പൊതുയോഗം ഇന്നലെയായിരുന്നു നടന്നത്. ഇതിൽ വാർഷിക കണക്കിന്റെ റിപ്പോർട്ട് പ്രകാരം മൊത്തം കിട്ടാക്കടം 3.27 ശതമാനമായി കുറഞ്ഞുവെന്നും അറ്റ നിഷ്‌ക്രിയ ആസ്തി 1.28 ശതമാനം കുറഞ്ഞിട്ടുണ്ടെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. വാർഷിക യോഗത്തിൽ തീരുമാനിച്ചത് പ്രകാരം കെഎഫ്‌സി ഈ വർഷം വായ്പ നൽകുന്ന തുകയുടെ പരിധി 10000 കോടി രൂപയായി ഉയർത്തി. കൂടാതെ മുഖ്യമന്ത്രിയുടെ സംരംഭക വികസന പരിപാടിയിലൂടെ ചെറുകിട വ്യവസായങ്ങൾക്ക് നൽകുന്ന വായ്പാ തുക രണ്ട് കോടി രൂപയാക്കി ഉയർത്തും.
കോവിഡിനെ തുടർന്ന് കഴിഞ്ഞ വർഷങ്ങളിലെ ലാഭവിഹിതം വിതരണം ചെയ്യാതെ മൂലധന ആവശ്യങ്ങൾക്കും മറ്റുമായി മാറ്റി വെക്കുകയായിരുന്നു. 2021-22 വർഷത്തിലെ കെഎഫ്‌സിയുടെ ആകെ ആസ്തി 695 കോടി രൂപയായി ഉയർന്നു. കെഎഫ്‌സി ബ്രാഞ്ചുകളുടെ എണ്ണം വർദ്ധിപ്പിക്കാൻ ഈ വർഷം പദ്ധതിയിടുന്നുണ്ട്.














Comments