വിശപ്പ് രഹിത കൊച്ചിയും സൗജന്യഭാഷപഠനവും വാഗ്‌ദാനംചെയ്‌ത്‌ ഗ്ലാൻസൻറ് ഇൻറർനാഷണൽ

Hunger-free Kochi and free language learning  promised Glancent International ഇൻറർനാഷണൽ ജർമ്മൻ ഭാഷ പഠന ഇൻസ്റ്റിറ്റ്യുട്ട് കൊച്ചി വൈറ്റിലയിൽ ആരംഭിച്ച കോർപ്പറേറ്റ് ഓഫീസിൻറെ ഉദ്‌ഘാടനം മേയർ അഡ്വ. അനിൽകുമാർ നിർവ്വഹിക്കുന്നു.ബാബിൻ, ബാബു രാജ്, കിഷോർ കുമാർ സുദർശൻ, അഡ്വ. ഉദയകുമാർ എന്നിവർ സമീപം. ജോസ് മാത്യു - ജൂനിയർ ചേംബർ വൈറ്റില യൂണിറ്റ് പ്രസിഡൻറ് ജോസ് മാത്യു - ജൂനിയർ ചേംബർ വൈറ്റില യൂണിറ്റ് പ്രസിഡൻറ്

മനുഷ്യരിലെ ഉൾക്കരുത്തിനെ ശക്തിപ്പെടുത്തി ബുദ്ധിപരവും സാമൂഹികവും സംസ്ക്കാരികവുമായ മണ്ഡലങ്ങളിൽ ഓരോ വ്യക്തിയേയും സമൂഹത്തെയും ഉയർത്തിക്കൊണ്ടു വരികയെന്നതും ഗ്ലാൻസൻറ് ഇൻറ്റർ നാഷണലിൻറെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്.

വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പരിചയ സമ്പന്നരും വിദഗ്ദ്ധരുമായവർ ചേർന്ന് രൂപീകരിച്ചിരിക്കുന്ന ഗ്ലാൻസൻറ് ഇൻറർനാഷണൽ വിശപ്പ് രഹിത കൊച്ചിയെന്ന ലക്ഷ്യത്തോടെ ''ഹങ്കർ  ഫ്രീ കൊച്ചി", തൊഴിൽ സാധ്യതയുള്ള വികസിത രാജ്യങ്ങളിൽ ജോലി നേടുന്നതിന്  ആവശ്യമായ ജർമ്മൻ ഭാഷ പഠനം സൗജന്യമായി നൽകുന്ന '' സ്‌മയിൽ ' (സെൽഫ് മോട്ടിവേറ്റിങ് ഇനിഷ്യേറ്റിവ് ഫോർ ലാംഗേജ് എംപവർമെൻറ്) എന്നീ പദ്ധതികൾ നടപ്പിലാക്കുന്നു. 

എറണാകുളം വൈറ്റില മെട്രോ സ്റ്റേഷനു സമീപം ആരംഭിച്ച ഗ്ലാൻസൻറ് ഇൻറർനാഷണലിൻറെ കോർപ്പറേറ്റ് ഓഫീസ് ഉദ്ഘാടനം മേയർ അനിൽകുമാർ നിർവ്വഹിച്ചു. സ്മയിൽ, ഹങ്കർ ഫ്രി കൊച്ചി തുടങ്ങിയ പരിപാടികൾക്ക്  ഹൈബി ഈഡൻ എം പി, ഉമ തോമസ് എം എൽ എ,  എന്നിവർ ചേർന്ന് തുടക്കം കുറിച്ചു.

മനുഷ്യരിലെ ഉൾക്കരുത്തിനെ ശക്തിപ്പെടുത്തി ബുദ്ധിപരവും സാമൂഹികവും സംസ്ക്കാരികവുമായ മണ്ഡലങ്ങളിൽ ഓരോ വ്യക്തിയേയും സമൂഹത്തെയും ഉയർത്തിക്കൊണ്ടു വരികയെന്നതും ഗ്ലാൻസൻറ് ഇൻറ്റർ നാഷണലിൻറെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്. ഇതിൻറെ ഭാഗമായിട്ടാണ് കമ്പനി വിശപ്പ് രഹിത കൊച്ചിയെന്ന പദ്ധതി നടപ്പിലാക്കുന്നത്. ഒന്നാം ഘട്ടത്തിൽ വൈറ്റില ഹബ്ബിലും തുടർന്ന് നഗരത്തിൻറെ മാറ്റ് ഭാഗങ്ങളിലേക്കും ആവശ്യാനുസരണംസൗജന്യ ഭക്ഷണ പൊതി വിതരണം ആരംഭിക്കും. രണ്ടാം ഘട്ടത്തിൽ കുടുംബശ്രിപോലുള്ള സംവിധാനങ്ങളുടെ സഹകരണത്തോടെ  സംസ്ഥാനത്തെ ജില്ലാ കേന്ദ്രങ്ങളിലേക്കുകൂടി  ഹങ്ക് ഫ്രീ സ്കീം വ്യാപിക്കുന്നതാണ്.

 ജൂനിയർ ചേംബർ ഇൻറർനാഷണലിൻറെ (JCA) സഹകരണത്തോടെ കേരളമൊട്ടാകെ നടപ്പിലാക്കുന്ന സ്മയിൽ പ്രോഗ്രാമിൽ മുൻ കൂട്ടി രജിസ്റ്റർ ചെയ്യുന്ന വിദ്യാർത്ഥികൾക്കും പഠനം പൂർത്തിയാക്കിയവർക്കും പ്രഥമ ഘട്ടത്തിൽ  ഒരു മാസത്തെ സൗജന്യ ഭാഷ പഠനം ലഭിക്കും. ആദ്യ 15 ദിവസം ഓൺലയിനായും തുടർന്നു വരുന്ന 15 ദിവസങ്ങളിൽ ഓഫ് ലയിനായിട്ടുമാണ്  ക്ലാസുകൾ. 

ഇതിൽ മികവ് തെളിയിക്കുന്നവർക്ക് കുറഞ്ഞ ഫീസിൽ ജർമൻ ഭാക്ഷയിൽ ഉന്നത പഠനത്തിനനും വിദേശത്ത് തൊഴിൽ നേടുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ലഭിക്കുന്നതിനും ഇവിടെ അവസരം  ഉണ്ടായിരിക്കും. ഭാഷ പരിശീലന രംഗത്ത് വർഷങ്ങളുടെ പ്രവർത്തന പരിചയമുള്ള അദ്ധ്യാപകരാണ് ക്ലാസുകൾക്ക് നേതൃത്ത്വം നൽകുന്നത്. 
കൂടാതെ ജീവിത നൈപുണ്ണ്യ വികസനം, വിദേശ പഠനവും തൊഴിൽ സാധ്യതകളും, വിദേശ നിയമങ്ങൾ തുടങ്ങിയ വിഷയങ്ങളിലെ പ്രൊഫഷണലുകളുടെ സേവനങ്ങളുംവിദ്യാർത്ഥികൾക്ക്  ലഭ്യമാക്കും. 

ഇന്ത്യയിലും വിദേശത്തുമുള്ള ഉദ്യോഗാർത്ഥികൾക്ക് മികച്ച  പരിശീലനം നൽകുന്നതിനായി കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിലും ദുബായ് പോലുള്ള മറ്റ് രാജ്യങ്ങളിലും അന്താരാഷ്ട്ര നിലവാരത്തിലുള്ള കോഴ്സ് സെൻററുകളുണ്ടാകും. മികച്ച പരിശീലകരുടെയും ഭാഷ നൈപുണ്യ പരിശോധകരുടെയും സാന്നിധ്യം, പഠനം ലളിതമാക്കുന്നതിനായി വിനോദവും വിജ്ഞാനവും ഇടകലർത്തിയ സിലബസ്, ഡിജിറ്റൽ ക്ലാസ് റൂമുകൾ, ഉയർന്ന ജീവിത നൈപുണ്യ പരിശീലനം, ഹോസ്റ്റൽ സൗകര്യം തുങ്ങിയവ ഇവിടത്തെ പ്രത്യേകതകളാണ്.

+1,+2 വിദ്യാർത്ഥികൾക്ക് അവരുടെ അഭിരുചിക്കനുസരിച്ചു സൗജന്യമായി ഭാഷ പരിശീലനം നൽകുന്ന പദ്ധതിയും ഉടനെ ആരംഭിക്കും

Comments

    Leave a Comment