കൊട്ടക് നിയോ ആപ്പുമായി കോട്ടക് സെക്യൂരിറ്റീസ്

Kotak Securities with Kotak Neo App

മൊബൈൽ ആപ്പ്, വെബ്സൈറ്റ്, ട്രേഡ് എ പി ഐ, നെസ്റ്റ് ട്രേഡിംഗ് ടെർമിനൽ എന്നിവ ഉൾപ്പെടുന്ന മൾട്ടി ആക്സസാണ് ഈ ആപ്പിലൂടെ കമ്പനി വാഗ്ദാനം ചെയ്യുന്നത്.

കോട്ടക്  സെക്യൂരിറ്റീസ് ‘’കൊട്ടക് നിയോ ആപ്പ്” അവതരിപ്പിച്ചു 
  
നിക്ഷേപകർക്ക് മികച്ചതും ദ്രുതഗതിയിലുള്ളതുമായ ഉപയോക്തൃത അനുഭവം ലഭ്യമാക്കുന്നതിനായി അത്യാധുനിക ട്രേഡിംഗ് പ്ലാറ്റ്ഫോം ഇക്കോസിസ്റ്റമാണ് കോട്ടക് നിയോ ആപ്പ്.

ഉപഭോക്താക്കളുടെ കാത്തിരിപ്പിൻറെയും വൈകലുകളുടെയും അടിസ്ഥാനം തന്നെ കോട്ടക് നിയോയുടെ വരവോടെ ഇല്ലാതാകുമെന്ന് കോട്ടക് സെക്യൂരിറ്റിസ് എം ഡിയും സി ഇ ഒയുമായ ജയദീപ് ഹാൻസ്രാജ് അഭിപ്രായപ്പെട്ടു. ഉപഭോക്താവിനെ കേന്ദ്രബിന്ദുവായി കണ്ടുകൊണ്ടാണ് നിയോ ആപ്പിന് രൂപം നൽകിയതെന്നു കോട്ടക് നിയോ, കോട്ടക് സെക്യൂരിറ്റീസ് മേധാവിയും വൈസ് പ്രസിഡൻറുമായ സന്ദീപ് ചോർഡിയ അറിയിച്ചു  

മൊബൈൽ ആപ്പ്, വെബ്സൈറ്റ്, ട്രേഡ് എ പി ഐ, നെസ്റ്റ് ട്രേഡിംഗ് ടെർമിനൽ എന്നിവ ഉൾപ്പെടുന്ന മൾട്ടി ആക്സസാണ് ഈ ആപ്പിലൂടെ കമ്പനി വാഗ്ദാനം ചെയ്യുന്നത്. വിപുലമായ സവിശേഷതകളും ഉന്നത മത്സരാധിഷ്ടിത വില നിർണ്ണയ പദ്ധതികളും അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന കോട്ടക് നിയോ ആപ്പ് നിക്ഷേപകർക്ക് തികച്ചും പുതിയൊരു വ്യാപാര അനുഭവമായിരിക്കും പുനർജ്ജനിപ്പിക്കുന്നത്. 

രാജ്യത്തുടനീളമുള്ള വ്യാപാരികളും നിക്ഷേപകരും നേരിടുന്ന പ്രശ്നങ്ങൾ വിശകലനം ചെയ്തു പഠിച്ച ശേഷമാണു ഇത്തരമൊരു ആപ്പിന് രൂപം നൽകിയത്. നിക്ഷേപകരുടെ ആവശ്യങ്ങൾ മനസിലാക്കി സമയാസമയങ്ങളിൽ ഇത് പുതുക്കുന്നതാണ്.

കമ്പനി ഈ വർഷം അവതരിപ്പിച്ച ട്രേഡ് ഫ്രീ, ട്രേഡ് ഫ്രീ യൂത്ത് എന്നീ രണ്ട് പുതിയ പ്ലാനുകളും നിയോ ആപ്പിൽ ലഭ്യമാണ്.  ഇൻഡ്രാഡെ ട്രേഡിംഗിൽ  സീറോ ബ്രോക്കറേജ് വാഗ്ദാനം നൽകുന്ന പ്ലാനാണ് ട്രേഡ് ഫ്രീ. സീറോ ബ്രോക്കറേജിൽ ഡലിവറിയിലും ഇൻഡ്രാഡെയിലും വ്യാപാരം നടത്താൻ യുവാക്കളെ പ്രാപ്തരാക്കുന്നതാണ് ട്രേഡ് ഫ്രീ യൂത്ത്. 

Comments

    Leave a Comment