കുറ്റൂക്കാരന്‍ ഗ്രൂപ്പിന്റെ പ്രവര്‍ത്തനം അഭിനന്ദനാര്‍ഹം : മാരുതി സുസുക്കി എം.ഡി. ഹിസാഷി തക്കോച്ച്.

Kutukkaran Group's work is commendable: Maruti Suzuki MD. Hisashi Takeuchi കൂറ്റൂക്കാരന്‍ പോളിടെക്‌നിക് കോളേജിലെ ഇന്‍ഡസ്ട്രി ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്ററാക്ഷന്‍ സെല്ലിന്റെ ഉദ്ഘാടനം മാരുതി സുസുക്കി ഇന്ത്യാ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ ഹിസാഷി തക്കോച്ച് നിര്‍വ്വഹിക്കുന്നു. പോളിടെക്‌നിക് പ്രിന്‍സിപ്പാള്‍ ജില്‍ജ രാജേഷ്, കുറ്റുക്കാരന്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സ് ഡയറക്ടര്‍ ഡോ.ബി.പ്രസന്ന കുമാരി, മാരുതി അരീന കൊമേര്‍ഷ്യല്‍ ബിസിനസ് ഹെഡ് ദേബ്‌ജ്യോതി ദത്ത, അരീന ചാനല്‍ ഹെഡ് തോമസ് ചെറിയാന്‍, മാരുതി സര്‍വ്വീസസ് സീനിയര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പാര്‍ഥോ ബാനര്‍ജി, മാരുതി സുസുക്കി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കവായ് യാഷുഹിറൊ എന്നിവര്‍ സമീപം.

ഇന്ത്യന്‍ വാഹന വ്യവസായത്തെ നയിക്കുന്ന മാരുതി സുസുക്കിക്ക് കൂടുതല്‍ പ്രാഗല്‍ഭ്യമുള്ള എഞ്ചിനീയര്‍മാരെ ആവശ്യമുണ്ടെന്നും കുറ്റൂക്കാരന്‍ എജ്യുക്കേഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടും പോളിടെക്‌നിക് കോളേജും തങ്ങളുടെ ലക്ഷ്യങ്ങളെ പിന്തുണയ്ക്കാന്‍ സാധിക്കുന്ന തരത്തിലുള്ള ട്രെയിനിംഗ് കുട്ടികള്‍ക്ക് നല്‍കിവരുന്നതിനാല്‍ ഇവിടെ നിന്ന് പഠിച്ചിറങ്ങുന്നവരെ പിന്തുണയ്ക്കാന്‍ സന്തോഷമുണ്ടെന്നും മാരുതി സുസുക്കി ഇന്ത്യാ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ ഹിസാഷി തക്കോച്ച്.

കൊച്ചി : കുറ്റൂക്കാരന്‍ ഗ്രൂപ്പിന്റെ പ്രവര്‍ത്തനം അഭിനന്ദനാര്‍ഹമെന്ന് മാരുതി സുസുക്കി ഇന്ത്യാ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ ഹിസാഷി തക്കോച്ച് പറഞ്ഞു. കൂറ്റൂക്കാരന്‍ പോളിടെക്‌നിക് കോളേജിലെ ഇന്‍ഡസ്ട്രി ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്ററാക്ഷന്‍ സെല്‍ (ട്രിപ്പിള്‍ ഐസി) ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഇന്ത്യന്‍ വാഹന വ്യവസായത്തെ നയിക്കുന്ന മാരുതി സുസുക്കിക്ക് കൂടുതല്‍ പ്രാഗല്‍ഭ്യമുള്ള എഞ്ചിനീയര്‍മാരെ ആവശ്യമുണ്ടെന്നും കുറ്റൂക്കാരന്‍ എജ്യുക്കേഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടും പോളിടെക്‌നിക് കോളേജും തങ്ങളുടെ ലക്ഷ്യങ്ങളെ പിന്തുണയ്ക്കാന്‍ സാധിക്കുന്ന തരത്തിലുള്ള ട്രെയിനിംഗ് കുട്ടികള്‍ക്ക് നല്‍കിവരുന്നതിനാല്‍ ഇവിടെ നിന്ന് പഠിച്ചിറങ്ങുന്നവരെ പിന്തുണയ്ക്കാന്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മാരുതി സുസുക്കിയുടെ മാനേജിംഗ് ഡയറക്ടര്‍ നേരിട്ടെത്തി കുറ്റൂക്കാരന്‍ ഫൗണ്ടേഷന്റെ കീഴിലുള്ള കുറ്റൂക്കാരന്‍ പോളിടെക്‌നിക് കോളേജിലെ ഇന്‍ഡസ്ട്രി ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്ററാക്ഷന്‍ സെല്‍  ഉദ്ഘാടനം ചെയ്തതില്‍ അതിയായ അഭിമാനമുണ്ടെന്ന് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച കുറ്റൂക്കാരന്‍ ഫൗണ്ടേഷന്‍ ട്രസ്റ്റി ഫ്രാന്‍സിസ് കെ.പോള്‍ പറഞ്ഞു. 

മാരുതി സുസുക്കിയുടെ ഉന്നത ഉദ്യോഗസ്ഥര്‍ കാമ്പസിലെത്തി ട്രിപ്പിള്‍ ഐസി ഉദ്ഘാടനം നിര്‍വ്വഹിച്ച കേരളത്തിലെ ആദ്യ കോളേജാണിത്. മാരുതി കാറുകളുടെ കേരളത്തിലെ ഏറ്റവും വലിയ ഡീലറായ പോപ്പുലര്‍ മാരുതിയുടെ പ്രമോട്ടര്‍മാരായ കുറ്റൂക്കാരന്‍ ഗ്രൂപ്പ് 1987-ലാണ് കുറ്റൂക്കാരന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹ്യൂമന്‍ റിസോഴ്‌സ് ആന്റ് ഡവലപ്‌മെന്റ് (കെ.ഐ.എച്ച്.ആര്‍.ഡി) സ്ഥാപിച്ച് വിദ്യാഭ്യാസ രംഗത്ത് സജീവമാകുന്നത്.

ചടങ്ങില്‍ മാരുതി സുസുക്കി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കവായ് യാഷുഹിറൊ,  മാരുതി സര്‍വ്വീസസ് സീനിയര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പാര്‍ഥോ ബാനര്‍ജി, അരീന ചാനല്‍ ഹെഡ് തോമസ് ചെറിയാന്‍,  മാരുതി അരീന കൊമേര്‍ഷ്യല്‍ ബിസിനസ് ഹെഡ് ദേബ്‌ജ്യോതി ദത്ത, കുറ്റൂക്കാരന്‍ എജ്യുക്കേഷണല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സ്  ഡയറക്ടര്‍ ഡോ.ബി.പ്രസന്ന കുമാരി, പോളിടെക്‌നിക് പ്രിന്‍സിപ്പാള്‍ ജില്‍ജ രാജേഷ്, ഇന്‍സ്റ്റിറ്റ്യൂട്ട് കൊച്ചി പ്രിന്‍സിപ്പാള്‍ എന്‍.എം രാജു, തൃശ്ശൂര്‍ പ്രിന്‍സിപ്പാള്‍ ആര്‍.രാമചന്ദ്രന്‍ തുടങ്ങിയവരും പങ്കെടുത്തു.

Comments

    Leave a Comment