പ്ലേ ഓഫിലെത്താനുള്ള സാധ്യതകള്‍ കൂട്ടിയും കിഴിച്ചും ടീമുകള്‍.

IPL 2023 ; Playoff Chances for Teams

നാളെ നടക്കുന്ന രാജസ്ഥാന്‍- ആര്‍സിബി മത്സരം ആദ്യ നാലിലെ ചിത്രം കൂടുതൽ വ്യക്തമാക്കും

മുംബൈ: ഐ പി എല്‍ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ പ്ലേ ഓഫിലെത്താനുള്ള സാധ്യതകള്‍ കൂട്ടിയും കിഴിച്ചും നോക്കുകയാണ് ഓരോ ടീമുകള്‍. 

നിലവിൽ 12 മത്സങ്ങളില്‍ നിന്ന് 16 പോയിന്റുമായി പട്ടികയിൽ ഗുജറാത്ത് ടൈറ്റൻസ് ഒന്നാമതും 15 പോയിന്റുമായി ചെന്നൈ സൂപ്പർ കിങ്‌സ് രണ്ടാമതുമാണ്.

ഇന്നലെ നടന്ന മത്സരത്തിൽ  ഗുജറാത്ത് ടൈറ്റന്‍സിനെതിരെ മുംബൈ ഇന്ത്യന്‍സ് വിജയിച്ചതോടെ പോയിന്റ് പട്ടികയില്‍ 12 മത്സങ്ങളില്‍ നിന്ന് 14 പോയിന്റ് നേടിയ മുംബൈ ഇന്ത്യന്‍സ് മൂന്നാം സ്ഥാനത്തേക്ക് കയറി. ഇതോടെ 12 മത്സരങ്ങളില്‍ ഇത്രയും തന്നെ പോയിന്റുണ്ട് എങ്കിലും സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സിന് നാലാം സ്ഥാനമായി മാറി. 

11 മത്സരങ്ങളില്‍ 11 പോയിന്റുമായി രാജസ്ഥാന് പിന്നില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സുണ്ട്. ഇത്രയും മത്സരങ്ങളില്‍ 10 പോയിന്റുള്ള റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരാണ് ആറാം സ്ഥാനത്ത്. 

നാളെ നടക്കുന്ന രാജസ്ഥാന്‍- ആര്‍സിബി മത്സരം ആദ്യ നാലിലെ ചിത്രത്തിന് കൂടുതൽ വ്യക്തത നല്‍കും. ആര്‍സിബിക്കും രാജസ്ഥാനും ഇനിയുള്ള രണ്ട് മത്സങ്ങള്‍ ജയിച്ചാല്‍ മാത്രമെ എന്തെങ്കിലും പ്രതീക്ഷക്ക് വകയുള്ളു. സീസണില്‍ ഗംഭീര തുടക്കമാണ് രാജസ്ഥാന് ലഭിച്ചിരുന്നതെങ്കിലും രണ്ടാം ഘട്ടത്തില്‍ കളിച്ച ആറില്‍ നാലു കളികളും രാജസ്ഥാൻ തോറ്റു. എന്നാല്‍ കൊല്‍ക്കത്തയെ തോല്‍പ്പിച്ച് രാജസ്ഥാൻ വിജയവഴിയില്‍ തിരിച്ചെത്തി. 

Comments

    Leave a Comment