മികച്ച ആത്മകഥക്കുള്ള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ച കുഞ്ഞാമൻ ബഹുമതികളുടെ ഭാഗമാകാൻ ആഗ്രഹിക്കുന്നില്ലെന്നും അതുകൊണ്ടാണ് അവാര്‍ഡ് നിരസിക്കുന്നതെന്നും ഒരു പ്രമുഖ മാധ്യമത്തോട് പ്രതികരിച്ചു.
സാഹിത്യ അക്കാദമി അവാര്‍ഡ് നിരസിക്കുന്നുവെന്ന് എം കുഞ്ഞാമൻ. മികച്ച ആത്മകഥക്കുള്ള സാഹിത്യ അക്കാദമി അവാര്‍ഡായിരുന്നു കുഞ്ഞാമന് ലഭിച്ചത്. എതിര് എന്ന കൃതിക്കായിരുന്നു പുരസ്കാരം ലഭിച്ചത്.
അക്കാദമി അധ്യക്ഷൻ കെ.സച്ചിദാനന്ദന്‍ കഴിഞ്ഞ ദിവസമാണ് കേരള സാഹിത്യ അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചത്. കഥാകൃത്ത് വൈശാഖനും പ്രൊഫസർ കെ.പി.ശങ്കരനും അക്കാദമിയുടെ വിശിഷ്ടാംഗത്വം ലഭിച്ചു. മികച്ച കവിതയ്ക്കുള്ള പുരസ്കാരം അൻവർ അലി നേടിയപ്പോൾ നോവലിനുള്ള പുരസ്കാരം ഡോ. ആർ രാജശ്രീയും വിനോയ് തോമസും പങ്കിട്ടു. ദേവദാസ് വി.എം ചെറുകഥയ്ക്കും പ്രദീപ് മണ്ടൂർ നാടകത്തിനും പുരസ്കാരം നേടി.
ബഹുമതികളുടെ ഭാഗമാകാൻ ആഗ്രഹിക്കുന്നില്ലെന്നും അതുകൊണ്ടാണ് അവാര്‍ഡ് നിരസിക്കുന്നതെന്നും എം കുഞ്ഞാമൻ ഒരു പ്രമുഖ മാധ്യമത്തോട് പ്രതികരിച്ചു. എം കുഞ്ഞാമന്റെ എതിര് എന്ന കൃതിക്കും പ്രൊ. ടിജെ ജോസഫിന്‍റെ അറ്റ്‍പോകാത്ത ഓര്‍മ്മകൾ എന്ന പുസ്തകത്തിനുമായിരുന്നു ആത്മകഥ ജീവചരിത്രം വിഭാഗത്തിൽ പുരസ്കാരത്തിനർഹമായത് .
പുരസ്കാരങ്ങൾ ഇങ്ങനെ...
ജീവചരിത്രം/ആത്മകഥ
അറ്റുപോകാത്ത ഓർമ്മകൾ - പ്രൊ. ടി.ജെ.ജോസഫ്
എതിര് - എം.കുഞ്ഞാമൻ
കവിത - മെഹബൂബ് എക്സ്പ്രസ് - അൻവർ അലി
നോവൽ
കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ട് സ്ത്രീകളുടെ കഥ - ഡോ. ആർ.രാജശ്രീ
പുറ്റ് - വിനോയ് തോമസ്
ചെറുകഥ - വഴി കണ്ടുപിടിക്കുന്നവർ - ദേവദാസ് വി.എം.
നാടകം - നമുക്ക് ജീവിതം പറയാം - പ്രദീപ് മണ്ടൂർ.
സാഹിത്യ വിമർശനം - വാക്കിലെ നേരങ്ങൾ - എൻ.അജയകുമാർ
വൈജ്ഞാനിക സാഹിത്യം - കാലാവസ്ഥാ വ്യതിയാനവും കേരളവും: സൂചനകളും കാരണങ്ങളും - ഡോ. ഗോപകുമാർ ചോലയിൽ.
യാത്രാവിവരണം - നഗ്നരും നരഭോജികളും - വേണു.
വിവർത്തനം - അയ്മനം ജോൺ
ബാലസാഹിത്യം - അവർ മൂവരും ഒരു മഴവില്ലും - രഘുനാഥ് പലേരി.
ഹാസ സാഹിത്യം - അ ഫോർ അന്നാമ്മ - ആൻ പാലി
സമഗ്ര സംഭാവനാ പുരസ്കാരം
ഡോ: കെ.ജയകുമാർ, കടത്തനാട്ട് നാരായണൻ, ജാനമ്മ കുഞ്ഞുണ്ണി, കവിയൂർ രാജഗോപാലൻ, ഗീത കൃഷ്ണൻകുട്ടി, കെ.എ.ജയശീലൻ
Comments