'പേ' തർക്കം തീർപ്പാക്കി ഭാരത് പേയും ഫോൺ പേയും

Bharatpe and Phonepe to settle Trademark dispute over pe suffix

അഞ്ച് വർഷം നീണ്ട നിയമപോരാട്ടത്തിന് വിരാമം

'പേ' എന്ന വാക്കിന്റെ പേരിലുണ്ടായ അഞ്ച് വർഷത്തെ നിയമ പോരാട്ടത്തിന് വിരാമം.

ദേവനാഗരി ലിപിയിൽ 'പേ' എന്ന വാക്ക് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് ഡിജിറ്റൽ പേയ്‌ന്റ് കമ്പനികളായ ഭാരത് പേ ഗ്രൂപ്പും ഫോൺ പേ ഗ്രൂപ്പും തമ്മിൽ ദീർഘകാലമായി നിലനിന്ന തർക്കം പരിഹരിച്ചു. കഴിഞ്ഞ 5 വർഷമായി വിവിധ കോടതികളിൽ  നിയമ തർക്കങ്ങളിൽ ഏർപ്പെട്ടിരിക്കുകയായിരുന്ന  ഇരു കമ്പനികളും  എല്ലാ ജുഡീഷ്യൽ നടപടികളും ഇതോടെ അവസാനിപ്പിക്കും. ദില്ലി ഹൈക്കോടതിയുടെയും മുംബൈ ഹൈക്കോടതിയുടെയും മുമ്പാകെയുള്ള എല്ലാ കാര്യങ്ങളിലും  ആവശ്യമായ  നടപടികൾ ഇരു കമ്പനികളും  സ്വീകരിക്കും. 

'പെ' എന്ന വാക്കുമായി ബന്ധപ്പെട്ട് ഭാരത് പേയും ഫോൺ പേയും കഴിഞ്ഞ അഞ്ച് വർഷത്തിനിടെ നിരവധി തവണ കോടതിയെ സമീപിച്ചിരുന്നു.2018 ആഗസ്റ്റ് മാസത്തിലാണ്, ഫോൺ പേ, ഭാരത് പേയ്ക്കെതിരെ വ്യാപാരമുദ്രാ ലംഘനം ആരോപിച്ച്  നോട്ടീസ് അയച്ചത്. 2019 ഏപ്രിൽ 15 ന് ഭാരത് പേയ്ക്കെതിരായ ഫോൺ പേയുടെ ഹർജി കോടതി തള്ളിയതോടെയാണ് നിയമ യുദ്ധം തുടങ്ങിയത്.
 
വ്യാപാരമുദ്ര രജിസ്ട്രിയിൽ പരസ്പരമുള്ള എല്ലാ എതിർപ്പുകളും പിൻവലിക്കാൻ ഇരു കമ്പനികളും നടപടികൾ സ്വീകരിച്ചു. രണ്ട് കമ്പനികളും അവരുടെ പേരുകൾക്ക് മുന്നിൽ പേ എന്ന വാക്ക് ഉപയോഗിക്കുന്നത് തുടരുന്നതാണ്. 

നിലവിലുള്ള എല്ലാ നിയമപ്രശ്‌നങ്ങളും പരിഹരിക്കാനും ശക്തമായ ഡിജിറ്റൽ പേയ്‌മെന്റ്  സംവിധാനം കെട്ടിപ്പടുക്കുന്നതിനും  ഒരുമിച്ച് പ്രവർത്തിക്കുന്നതിന് രണ്ട് കക്ഷികളുടെയും മാനേജ്‌മെന്റുകൾ കാണിക്കുന്ന പക്വതയയേും പ്രൊഫഷണലിസത്തേയും  അഭിനന്ദിക്കുന്നതായി ഭാരത്‌ പേയുടെ ഡയറക്ടർ ബോർഡ് ചെയർമാൻ രജനീഷ് കുമാർ പറഞ്ഞു.

"പേ" വിഷയത്തിൽ  സൗഹാർദ്ദപരമായ തീരുമാനത്തിൽ എത്തിയതിൽ സന്തോഷമുണ്ടെന്ന് ഫോൺ പേ സ്ഥാപകനും സിഇഒയുമായ സമീർ നിഗം ​​പറഞ്ഞു 

Comments

    Leave a Comment