1,014 കോടി രൂപ സമാഹരണം ലക്ഷ്യമിട്ടുകൊണ്ടുള്ള സ്ത്രീകളുടെ വസ്ത്ര ബ്രാൻഡായ ഗോ കളേഴ്‌സിന്റെ ഉടമസ്ഥരായ ഗോ ഫാഷന്റെ (ഇന്ത്യ) ഐപിഒ, 665 മുതൽ 690 രൂപ വരെയുള്ള പ്രൈസ് ബാൻഡിൽ നവംബർ 17 ബുധനാഴ്ച സബ്‌സ്‌ക്രിപ്‌ഷനായി തുറന്നു.ഐപിഒ നവംബർ 22ന് അവസാനിക്കും
സ്ത്രീകളുടെ ബോട്ടം വെയർ വിഭാഗത്തിന് മാത്രമായി സമർപ്പിതമായി ഒരു ബ്രാൻഡ് പുറത്തിറക്കുന്ന ആദ്യത്തെ കമ്പനിയാണ് തങ്ങളെന്ന് അവകാശപ്പെടുന്ന സ്ത്രീകളുടെ വസ്ത്ര ബ്രാൻഡായ ഗോ കളേഴ്‌സിന്റെ ഉടമസ്ഥതയിലുള്ള ഗോ ഫാഷൻസ് 1,014 കോടി രൂപ സമാഹരണം ലക്ഷ്യമിട്ടുകൊണ്ടാണ് ഐപിഒ ക്ക് എത്തിയിരിക്കുന്നത്. നവംബർ 17 ബുധനാഴ്ച 665 മുതൽ 690 രൂപ വരെയുള്ള പ്രൈസ് ബാൻഡിൽ സബ്‌സ്‌ക്രിപ്‌ഷനായി തുറന്ന ഐപിഒ നവംബർ 22ന് അവസാനിക്കും
ഈ ഐ പി ഒ യുടെ വിഷയത്തിൽ ബ്രോക്കറേജുകൾ ബുള്ളിഷ് ആണ്. 690 രൂപ ഉയർന്ന വിലയിൽ, ഗോ ഫാഷൻ നല്ല വിലയായി കാണപ്പെടുന്നുവെന്നും ഡിജിറ്റൽ ചാനലുകളിലെ നിക്ഷേപം, ഇ-റീടെയിലിൽ ശ്രദ്ധ കേന്ദ്രീകരിക്കൽ, ടയർ 1 മുതൽ ടയർ 3 നഗരങ്ങളിൽ വരെയുള്ള ഉപഭോക്താക്കളെ ടാപ്പ് ചെയ്യുന്നതിനുള്ള വിതരണ വളർച്ചാ തന്ത്രം, നിലവിലുള്ളതും പുതിയതുമായ സ്ഥലങ്ങളിലേക്കുള്ള വിപുലീകരണ പദ്ധതികൾ എന്നിവ പരിഗണിച്ച് ദീർഘകാലാടിസ്ഥാനത്തിലുള്ള സബ്‌സ്‌ക്രൈബ്' റേറ്റിംഗ് നൽകുന്നുവെന്ന് ജിയോജിത് ഫിനാൻഷ്യൽ സർവീസസ് പറഞ്ഞു.
ടിസിഎൻഎസ് ക്ലോത്തിംഗിനെ അപേക്ഷിച്ച് വരുമാന വളർച്ച, ഉയർന്ന പ്രവർത്തന മാർജിൻ, ഇക്വിറ്റിയിൽ ഉയർന്ന വരുമാനം എന്നിവയുടെ മികച്ച ട്രാക്ക് റെക്കോർഡ് ഗോ ഫാഷൻ ഇന്ത്യക്കുണ്ട്. എല്ലാ നല്ല ഘടകങ്ങളും കണക്കിലെടുക്കുമ്പോൾ, ഈ മൂല്യനിർണ്ണയം ന്യായമായ തലത്തിലാണെന്ന് വിശ്വസിക്കുന്നതായി മറ്റൊരു ബ്രോക്കറേജ് ആയ എയ്ഞ്ചൽ വൺ പറയുകയും 'സബ്‌സ്‌ക്രൈബ്' റേറ്റിംഗും നൽകുകയും ചെയ്തു.
മൊത്തം വസ്ത്ര വിപണിയുടെ 36 ശതമാനമായി കണക്കാക്കപ്പെടുന്ന സ്ത്രീകളുടെ വസ്ത്ര വിപണിയുടെ 8.3 ശതമാനം, (13,547 കോടി രൂപ) സംഭാവന ചെയ്തത് സ്ത്രീകളുടെ ബോട്ടം വെയർ വിപണിയാണെന്നും വനിതാ വസ്ത്ര വിപണി 2020 സാമ്പത്തിക വർഷത്തിൽ 1,63,291 കോടി രൂപയിൽ നിന്ന് 25 സാമ്പത്തിക വർഷത്തോടെ 2,53,733 കോടി രൂപയായി വളരുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ബ്രോക്കറേജ് സ്ഥാപനമായ ഐ സി ഐ സി ഐ പറയുന്നു.
ചൊവ്വാഴ്ച കമ്പനി ആങ്കർ നിക്ഷേപകരിൽ നിന്ന് ഷെയർ അലോട്ട്‌മെന്റിലൂടെ,ഷെയർ ഓരോന്നിനും 690 രൂപ നിരക്കിൽ 6.6 ദശലക്ഷം ഓഹരികളിൽ നിന്നും 455 കോടി രൂപ സമാഹരിച്ചു. സിംഗപ്പൂർ ഗവൺമെന്റ്, അബുദാബി ഇൻവെസ്റ്റ്‌മെന്റ് ട്രസ്റ്റ്, നോമുറ, എസ്‌ബിഐ എംഎഫ്, ആക്‌സിസ് എംഎഫ് എന്നിവ ആങ്കർ വിഭാഗത്തിൽ അനുവദിച്ചിട്ടുള്ള ചില സ്ഥാപന നിക്ഷേപകരാണ്.
ഓഫറിന്റെ ആദ്യ ദിനത്തിൽ നടന്നുകൊണ്ടിരിക്കുന്ന ഐപിഒയ്ക്ക് ഇതുവരെ 78 ശതമാനം വരിക്കാരായി. കമ്പനി വാഗ്ദാനം ചെയ്ത 80,79,491 ഷെയറുകളിൽ നിന്ന് പബ്ലിക് ഓഫറിന് രാവിലെ 11.15 വരെ (IST) 62,77,971 ഓഹരികൾക്കായി ബിഡ്ഡുകൾ ലഭിച്ചു.
Comments