അസിം പ്രേംജിയിൽ പി ജി എഡ്യൂക്കേഷന് അപേക്ഷ ക്ഷണിച്ചു

Applications invited for PG Education in Azim Premji

വിവിധ രീതികളിൽ അസസ്മെൻറുകൾ തയ്യാറാക്കാനും, രൂപകല്പന ചെയ്യാനും ആവശ്യമായ വിജ്ഞാനവും പരിശീലനവും നൽകി അസസ് മെൻറ് രംഗത്ത് പുരോഗമനപരമായ മാറ്റങ്ങൾ കൊണ്ടുവരിക എന്നതാണ് ഈ കോഴ്സിൻറെ മുഖ്യ ലക്ഷ്യം.

കൊച്ചി: ബാംഗ്ലൂരിലെ അസിം  പ്രേംജി സർവ്വകലാശാലയിൽ 2024-25 വർഷത്തെ ഡിപ്ലോമ ഇൻ എഡ്യൂക്കേഷൻ, എഡ്യൂക്കേഷണൽ അസ്സെയിൻമെൻറ് എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

കർണാടക സർക്കാരിൻറെ യൂണിവേഴ്സിറ്റി ആക്ട് പ്രകാരം അസിം പ്രേംജി ഫൗണ്ടേഷൻറെ നേതൃത്വത്തിൽ ലാഭേച്ചയില്ലാതെ പ്രവർത്തിക്കുന്ന രാജ്യത്തെ പ്രമുഖ സർവ്വകലാശാലയാണ് അസിം പ്രേംജി യൂണിവേഴ്സിറ്റി.

കരിക്കുലം ഡെവലപ്പർമാർ, അധ്യാപകർ, അധ്യാപക പരിശീലനം നൽകുന്നവർ, വിദ്യാഭ്യാസരംഗത്ത് പ്രവർത്തിക്കുന്ന പ്രൊഫഷണലുകൾ, ടെസ്റ്റ് പേപ്പർ നിർമ്മാതാക്കൾ, ടെക്സ്റ്റ് ബുക്ക് എഴുത്തുകാർ, മറ്റ് എൻ ജി ഒ പ്രൊഫഷണലുകൾ എന്നിവർക്ക് ഒരു വർഷം ദൈർഘ്യമുള്ള ഈ പാർട്ട്ടൈം കോഴ്സുകളിൽ ഓഫ് ലയിനയും ഓൺലയിനായും പങ്കെടുക്കാം. വിദ്യാഭ്യാസ മേഖലയിൽ ചുരുങ്ങിയത് രണ്ടു വർഷത്തെ പ്രവർത്തന പരിചയമുള്ളവർക്ക് വേണ്ടിയാണ് പഠന പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. 

വിവിധ രീതികളിൽ അസസ്മെൻറുകൾ തയ്യാറാക്കാനും, രൂപകല്പന ചെയ്യാനും ആവശ്യമായ വിജ്ഞാനവും പരിശീലനവും നൽകി അസസ് മെൻറ് രംഗത്ത് പുരോഗമനപരമായ മാറ്റങ്ങൾ കൊണ്ടുവരിക എന്നതാണ് ഈ കോഴ്സിൻറെ മുഖ്യ ലക്ഷ്യം.

അടുത്ത വർഷം ഫെബ്രുവരി അഞ്ചിന് ആരംഭിക്കുന്ന ക്ലാസുകളിലേക്ക് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2023 നവംബർ 5. കോഴ്സിന് അപേക്ഷിക്കാനും യോഗ്യത, ഫീസ് തുടങ്ങിയ കൂടുതൽ വിവരങ്ങൾക്കും  https://azimpremjiuniversity.edu.in/pgd-ea ൽ ബന്ധപ്പെടുക.

Comments

    Leave a Comment