ഫ്രീ ഫയര്‍ : ഒക്ടോബറിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട മൊബൈൽ ഗെയിം

Free Fire: The Most Downloaded Mobile Game in India in October

ഗാരേന ഫ്രീ ഫയർ ഇന്ത്യയിലും ലോകത്തും ഏറ്റവുമധികം ഡൗൺലോഡ് ചെയ്യപ്പെട്ട ഗെയിം ആപ്പ് ആയി മാറി. ആഗോള റാങ്കിംഗിൽ PUBG മൊബൈൽ നിലവിൽ എട്ടാം സ്ഥാനത്താണ്.

ഒക്ടോബറിലെ ഡൗണ്‍ലോഡ് ചാര്‍ട്ടുകളില്‍ ഫ്രീ ഫയര്‍, പബ്ജി മൊബൈലിനെയും അതിന്റെ ദേശി പതിപ്പായ ബാറ്റില്‍ഗ്രൗണ്ട് മൊബൈല്‍ ഇന്ത്യയെയും പിന്തള്ളി  ഒന്നാമതെത്തി.

ലോകത്ത് ഏറ്റവുമധികം ഡൗണ്‍ലോഡ് ചെയ്ത മൊബൈല്‍ ഗെയിമും  ഇന്ത്യയില്‍ ഏറ്റവുമധികം ഇന്‍സ്റ്റാള്‍ ചെയ്ത ആപ്പ് കൂടിയാണ് ഫ്രീ ഫയര്‍ എന്ന് ആപ്പ് അനലിറ്റിക്സ് സ്ഥാപനമായ സെന്‍സര്‍ ടവര്‍ അഭിപ്രായപ്പെടുന്നു. ഒക്ടോബറില്‍ ബാറ്റില്‍ റോയലിന്റെ മൊത്തം ആഗോള ഇന്‍സ്റ്റാളുകളായ  34 ദശലക്ഷത്തിന്റെ 30 ശതമാനം (ഏകദേശം 10.2 ദശലക്ഷം) വിഹിതം ഇന്ത്യയിൽ നിന്നായിരുന്നു. 

ഒക്‌ടോബർ മാസത്തെ മൊബൈൽ ഗെയിമുകളുടെ മൊത്തത്തിലുള്ള റാങ്കിംഗ് PUBG മൊബൈലിന് എട്ടാം സ്ഥാനമാണുള്ളത്. ഇത്  യുദ്ധ റോയൽ ഗെയിമർമാരുടെ പ്രിയപ്പെട്ടതല്ല PUBG മൊബൈൽ എന്ന സന്ദേശമാണ് നൽകുന്നത്. മൊത്തത്തിലുള്ള, ഗൂഗിൾ പ്ലേ സ്റ്റോർ വിഭാഗങ്ങളിൽ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്ത മൊബൈൽ ഗെയിമുകളുടെ പട്ടികയിൽ ഒന്നാം സ്ഥാനം നേടിയത് ഗരേന ഫ്രീ ഫയർ ആണ്. ലുഡോ കിംഗ്, കാൻഡി ക്രഷ് സാഗ, സബ്‌വേ സർഫേഴ്‌സ്, റോബ്‌ലോക്‌സ് തുടങ്ങിയ ഗെയിമുകളും ഫ്രീ ഫയറിനു പിന്നിലുള്ള പട്ടികയിലുണ്ട്. എന്നാൽ, 19 ദശലക്ഷത്തിനടുത്ത് ഇൻസ്റ്റാളുകളിലൂടെ, കാൻഡി ചലഞ്ച് 3D മൊത്തത്തിലുള്ള ഡൗൺലോഡുകളുടെ പട്ടികയിൽ രണ്ടാം സ്ഥാനം നേടി.

 ഫ്രീ ഫയറിന് പകരം ലീഗ് ഓഫ് ലെജന്‍ഡ്സ്: വൈല്‍ഡ് റിഫ്റ്റ് ബൈ റയറ്റ് ഗെയിംസ് ആണ്  ആപ്പിളിന്റെ ആപ്പ് സ്റ്റോറിൽ ഒന്നാം സ്ഥാനം നേടിയത്. പുത്തന്‍ നെറ്റ്ഫ്‌ലിക്‌സ് ഷോയുമായുള്ള പങ്കാളിത്തമാണ് അവര്‍ക്ക് ഗുണകരമായത്. ക്യാന്‍ഡി ചലഞ്ച്, കുക്കി കാര്‍വര്‍, 456 തുടങ്ങിയ ഗെയിമുകള്‍ക്ക് മൊത്തത്തിലുള്ള 10 ഡൗണ്‍ലോഡ് റാങ്കിംഗില്‍ എത്താന്‍ സാധിച്ചു

ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലുമായുള്ള മൊബൈല്‍ ഗെയിമുകളുടെ മൊത്തത്തിലുള്ള ഡൗണ്‍ലോഡുകള്‍  ഒക്ടോബർ മാസം  4.5 ബില്ല്യണ്‍ ആയിരുന്നു. ഇത് വര്‍ഷം തോറും 1.3 ശതമാനം വര്‍ധിക്കുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കണക്കുകാർ പ്രകാരം മൊത്തം ആഗോള ഡൗണ്‍ലോഡുകളുടെ 16.8 ശതമാനത്തെ പ്രതിനിധീകരിക്കുന്ന ഇന്ത്യ,  ഗെയിം ഡൗണ്‍ലോഡുകളുടെ മുന്‍നിര വിപണിയായി മാറി. ഡൗണ്‍ലോഡുകളില്‍ 8.6 ശതമാനവുമായി യു.എസ് രണ്ടാം സ്ഥാനത്തും 8.3 ശതമാനവുമായി ബ്രസീല്‍ മൂന്നാം  സ്ഥാനത്തുമുണ്ട്.

Comments

    Leave a Comment