വിവിധ ആശുപത്രികളില്‍ നിന്നുള്ള 500-ല്‍ പരം ആരോഗ്യ പ്രവര്‍ത്തകര്‍ മല്‍സരത്തില്‍ പങ്കെടുത്തു. കൊച്ചി ഐ.എം.എയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡോക്ടര്‍മാരുടെ റോക്ക് ബാന്‍ഡ് 'ആന്റി ഡോട്ട്' ന്റെ അരങ്ങേറ്റവും കള്‍ച്ചറല്‍ ഫെസ്റ്റിനോടനുബന്ധിച്ച് നടന്നു.
കൊച്ചി : ഇന്ത്യന്‍ മെഡിക്കല്‍ അസ്സോസിയേഷന്‍ കൊച്ചി ശാഖ എറണാകുളം നഗരത്തിലെ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി ഐ.എം.എ ഹൗസില്‍ സംഘടിപ്പിച്ച 'തനിമ 2023 ' ഇന്റര്‍ ഹോസ്പിറ്റല്‍ കള്‍ച്ചറല്‍ ഫെസ്റ്റില്‍ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റല്‍ ജേതാക്കളായി.
ആലുവ രാജഗിരി ഹോസ്പിറ്റലിനാണ് രണ്ടാം സ്ഥാനം.മികച്ച നൃത്തത്തിനുള്ള പുരസ്‌കരാം എറണാകുളം ലിസി ഹോസ്പിറ്റല്‍ നേടി. പുരുഷ വിഭാഗം മികച്ച പ്രകടനത്തിനുള്ള പുരസ്‌കരാം മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റലിലെ ഡോ.ജിനോ ജോയി വനിതാ വിഭാഗം മികച്ച പ്രകടനത്തിനുള്ള പുരസ്‌കാരം ലിസി ആശുപത്രിയിലെ ഡോ.റിമി രമാകാന്ത എന്നിവരും കരസ്ഥമാക്കി.
രാവിലെ 10 ന് ആരംഭിച്ച മല്‍സരം ഐ.എം.എ കൊച്ചി പ്രസിഡന്റ് ഡോ.എം.എം.ഹനീഷ്, സെക്രട്ടറി ജോര്‍ജ് തുകലന്‍, ട്രഷറര്‍ ഡോ.സച്ചിന്‍ സുരേഷ്, പ്രസിഡന്റ് ഇലക്ട് ഡോ.ജേക്കബ് അബ്രാഹം എന്നിവരുടെ സാന്നിധ്യത്തില്‍ മുന്‍ പ്രസിഡന്റുമാരായ ഡോ.എം.ഐ.ജുനൈദ് റഹ്മാന്‍, ഡോ.എം നാരായണന്‍,ഡോ സച്ചിദാനന്ദ കമ്മത്ത്,ഡോ.ജോയി ജോസഫ്, ഡോ.സുജിത് വാസുദേവന്‍, ഡോ.വി.ഡി.പ്രദീപ് കുമാര്‍, ഡോ. അബ്രാഹം കെ.പോള്‍, ഡോ. എം. വേണുഗോപാല്‍, ഡോ. സണ്ണി പി.ഓരത്തേല്‍, ഡോ. ടി.വി.രവി, ഡോ.മരിയ വര്‍ഗീസ്, ഡോ.ശ്രീനിവാസ കമ്മത്ത്, എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.
ഡോക്ടര്‍മാരുടെ വിവിധ സംഘടനകള്‍, വനിതാ ഡോക്ടര്‍മാരുടെ സംഘടന, എറണാകുളം ജനറല്‍ ആശുപത്രി, എറണാകുളം മെഡിക്കല്‍ സെന്റര്‍, എറണാകുളം ലിസി ഹോസ്പിറ്റല്‍, മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റല്‍, രാജഗിരി ഹോസ്പിറ്റല്‍, റിണൈ മെഡിസിറ്റി, ശ്രീസുധീന്ദ്ര മെഡിക്കല്‍ മിഷന്‍ ആശുപത്രി എന്നിവടങ്ങളില്‍ നിന്നുള്ള 500-ല്‍ പരം ആരോഗ്യ പ്രവര്‍ത്തകര്‍ മല്‍സരത്തില്‍ പങ്കെടുത്തു. കൊച്ചി ഐ.എം.എയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡോക്ടര്‍മാരുടെ റോക്ക് ബാന്‍ഡ് 'ആന്റി ഡോട്ട്' ന്റെ അരങ്ങേറ്റവും കള്‍ച്ചറല്‍ ഫെസ്റ്റിനോടനുബന്ധിച്ച് നടന്നു.
Comments