ഗുഡ്‍ഖ വിതരണക്കാരന്റെ സ്ഥാപനങ്ങളില്‍ റെയ്ഡ്; കണ്ടെത്തിയത് 100 കോടിയുടെ അനധികൃത സ്വത്ത്

Raid on Gudkha distributor establishments; Illegal assets worth Rs 100 crore found

ആദായനികുതി വകുപ്പ് ഗുജറാത്ത് ആസ്ഥാനമായുള്ള ഗുട്ഖ വിതരണക്കാരന്റെ സ്ഥാപനങ്ങളിലും വീട്ടിലുമായി നടത്തിയ പരിശോധനയിൽ 100 ​​കോടിയിലധികം രൂപ കണ്ടെത്തി.

ആദായനികുതി വകുപ്പിന്റെ റെയ്ഡ് മിക്കവാറും ദിനങ്ങളിൽ വാർത്തകളിൽ ഇടം പിടിക്കാറുണ്ട്. പലപ്പോഴും വമ്പൻ മുതലാളിമാരോ സിനിമക്കാരോ രാഷ്ട്രീയക്കാരോ ഒക്കെയാണ് അവർ നോട്ടമിടാറുള്ളത്.

ഇത്തവണ കഥ മാറി, എങ്കിലും ക്ലൈമാക്സ് ആദായനികുതി വകുപ്പിന് അനുകൂലമായിരുന്നു. ഗുജറാത്ത് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഗുഡ്ക വിതരണക്കാരന്റെ സ്ഥാപനങ്ങൾ ആയിരുന്നു ഈ പ്രാവശ്യം ആദായ നികുതി വകുപ്പ് ലക്‌ഷ്യം വച്ചത്.

ഗുഡ്ക വിതരണക്കാരനുമായി ബന്ധപ്പെട്ട 15 ഇടങ്ങളില്‍ തിരച്ചില്‍ നടത്തിയെന്ന് ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാല്‍ ഇയാളുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.റെയ്ഡില്‍ 100 കോടി രൂപയുടെ വെളിപ്പെടുത്താത്ത സ്വത്ത് പിടികൂടിയതായി വകുപ്പ് അറിയിച്ചു. വിതരണക്കാരന്റെ സ്ഥാപനങ്ങളിലും വീട്ടിലുമാണ് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയത്. 

സ്ഥാപനത്തിന്റെ നികുതിവെട്ടിപ്പാണ് കണ്ടെത്തിയതെന്ന് അധികൃതര്‍ വ്യക്തമാക്കി.7.5 കോടി രൂപ, നാല് കോടി രൂപ വിലവരുന്ന സ്വര്‍ണാഭരണങ്ങള്‍ എന്നിവയും പിടിച്ചെടുത്തവയില്‍പ്പെടുന്നു. പണമിടപാടുമായി ബന്ധപ്പെട്ട നിരവധി രേഖകളും പിടിച്ചെടുത്തു.കണക്കില്‍പ്പെടാത്ത പണമായി കണ്ടെത്തി 100 കോടിയോളം രൂപയിൽ 30 കോടി രൂപ കണക്കില്‍പ്പെടാത്തതാണെന്ന് സ്ഥാപനം തന്നെ സമ്മതിച്ചു. 

വെളിപ്പെടുത്താത്ത നിക്ഷേപം നടത്തിയതിന്റെ തെളിവുകൾക്ക് പുറമെ  
പിടിച്ചെടുത്ത വസ്തുക്കളുടെ പരിശോധനയില്‍ വില്‍പന അക്കൗണ്ട് ബുക്കുകളില്‍ രേഖപ്പെടുത്തിയിട്ടില്ലെന്നും  അന്വേഷണ സംഘം കണ്ടെത്തി. ബാങ്ക് ലോക്കറുകള്‍ സീല്‍ ചെയ്യുകയും വിഷയത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുകയും ചെയ്യുമെന്ന് ഐടി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. 

Comments

    Leave a Comment