സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണം മുടങ്ങിയിട്ട് ആറു മാസം.

Social Security Pension due for Six Months Image Source : The New Indian Express

അയ്യായിരം കോടിയിലേറെ രൂപയാണ് സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണത്തിനായി സര്‍ക്കാരിന് കണ്ടത്തേണ്ടത്.

തിരുവനന്തപുരം: സര്‍ക്കാരിന്‍റെ അഭിമാന നേട്ടമായി ഉയര്‍ത്തിക്കാട്ടിയ 1600 രൂപ സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണം മുടങ്ങിയിട്ട് ആറു മാസമാകുന്നു. 

അയ്യായിരം കോടിയിലേറെ രൂപയാണ് സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണത്തിനായി സര്‍ക്കാരിന് കണ്ടത്തേണ്ടത്. സാമൂഹ്യക്ഷേമ പെന്‍ഷന്‍ നല്‍കാന്‍  900 കോടി രൂപയും മറ്റ് വിവിധ ക്ഷേമനിധി പെന്‍ഷനുകള്‍ക്കായി 90 കോടി രൂപയുമാണ് സര്‍ക്കാര്‍ പ്രതിമാസം കണ്ടത്തേണ്ടത്. സാമൂഹ്യക്ഷേമ പെന്‍ഷന്‍ നൽകാൻ മദ്യത്തിലും ഇന്ധനത്തിലും സെസ് ഏര്‍പ്പെടുത്തിയെങ്കിലും ഫലം  ഗുണഭോക്താക്കളിലേക്ക് എത്തുന്നില്ല.

സാമൂഹ്യക്ഷേമ പെന്‍ഷന്‍ കൂടാതെയുള്ള സർക്കാരിന്റെ മറ്റ് ആനുകൂല്യങ്ങളും നിലവിൽ മുടങ്ങിയിരിക്കുകയാണ്. സര്‍ക്കാര്‍ സഹായമുള്ള 16 ക്ഷേമ നിധി പെന്‍ഷനുകൾ നല്ല രീതിയിൽ  കൊടുക്കാനാകുന്നില്ല. കെട്ടിട നിര്‍മാണ തൊഴിലാളി ക്ഷേമനിധി പെന്‍ഷന്‍ കൊടുത്തിട്ട് ഒരു വര്‍ഷം കഴിഞ്ഞു. ആഭരണ തൊഴിലാളികള്‍, കശുവണ്ടി തൊഴിലാളികള്‍, ചെറുകിട തോട്ടം തൊഴിലാളികള്‍
തയ്യല്‍ തൊഴിലാളികള്‍ എന്നീ വിഭാഗങ്ങള്‍ക്കുള്ള ക്ഷേമനിധി പെന്‍ഷന്‍ മുടങ്ങിയിട്ട് ഒരു വര്‍ഷത്തോടടുക്കുന്നു. കൈത്തറി തൊഴിലാളികള്‍ക്കും ബീഡി, ചുരുട്ട് തൊഴിലാളികള്‍ക്കും ഖാദി തൊഴിലാളികള്‍ക്കുമുള്ള  ക്ഷേമനിധി പെന്‍ഷന്‍ കുടിശികയായിട്ടും ആറു മാസത്തോളമായി.

സാമൂഹ്യക്ഷേമ പെന്‍ഷനിലെ അഞ്ചുവിഭാഗങ്ങളില്‍ വാര്‍ധക്യകാല, വിധവാ, ഭിന്നശേഷി പെന്‍ഷനുകളില്‍ മൂന്നിലൊന്ന് തുക കേന്ദ്രസര്‍ക്കാര്‍ വിഹിതമാണ്.

Comments

    Leave a Comment