ഡിയോൺ ഹാന്റ് വാഷ് , ഫ്ലോർ ക്ലീനർ എന്നീ രണ്ടു ബ്രാന്റുകളുമായി പൊതുമേഖലാ സ്ഥാപനം കെസിസിപി ലിമിറ്റഡ്

KCCP Ltd., a public sector undertaking with two brands, Dion Handwash and Floor Cleaner കണ്ണൂരിലെ കെസിസിപി ലിമിറ്റഡ് നിർമ്മിച്ച ഹാന്റ് വാഷ്, ഫ്ലോർ ക്ലീനർ എന്നിവ നിയമസഭാ മന്ദിരത്തിലെ ചേമ്പറിൽ വെച്ച് മന്ത്രി പി രാജീവ് വിപണിയിലിറക്കുന്നു

കേരള സർക്കാരിന്റെ വ്യവസായ വകുപ്പിന്റെ ഭരണ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന കേരള ക്ലേസ് ആൻഡ് സെറാമിക് പ്രൊഡക്‌സ് ലിമിറ്റഡ് (കെ സി സി പി എൽ), ഗുണനിലവാരമുള്ള ഉൽപ്പന്നം മിതമായ നിരക്കിൽ ജനങ്ങളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പുതിയ സംരഭം. ഡിയോൺ ഹാന്റ് വാഷ് , ഡിയോൺ ഫ്ലോർ ക്ലീനർ എന്നീ രണ്ടു ബ്രാന്റുകളിലായി വിവിധ ഫ്ലാവറുകളിലായാണ് വിപണിയിലെത്തിക്കുന്നത്.

കണ്ണൂർ ജില്ലയിലെ പഴയങ്ങാടി, കണ്ണപുരം എന്നിവിടങ്ങളിലും കാസർകോട് ജില്ലയിലെ കരിന്തളം, നീലേശ്വരം എന്നിവിടങ്ങളിലും ഖനനം നടത്തിയിരുന്ന ഖനന കമ്പനിയായിരുന്നു കെസിസിപിഎൽ. പാരിസ്ഥിതിക പ്രശ്‌നങ്ങളുടെ പേരിൽ 2015 ഫെബ്രുവരിയിൽ കമ്പനി ഖനന പ്രവർത്തനങ്ങൾ നിർത്തി. തുടർന്ന് കമ്പനി കണ്ണപുരം, നീലേശ്വരം യൂണിറ്റുകളിലെ ഖനന പ്രവർത്തനങ്ങൾ പരിമിതപ്പെടുത്തുകയും സിമന്റ് നിർമ്മാണ കമ്പനികൾക്ക് അലുമിനസ് ലാറ്ററൈറ്റ് വിതരണം ചെയ്യുകയും ചെയ്തു.

ഐടി, പെട്രോൾ, ഡീസൽ പമ്പുകൾ, നാളികേര സംസ്കരണ യൂണിറ്റ്, ഹൈ-ടെക് കയർ ഡി-ഫൈബറിംഗ് യൂണിറ്റ്, അക്വാ കൾച്ചർ, ചിക്കൻ & ആട് ഫാമുകൾ, ഗാർഡൻ നഴ്സറി, പഴത്തോട്ടവും ശീതീകരണ സംഭരണിയും. എന്നിങ്ങനെ ഒന്നിലധികം മേഖലകളിലേക്ക് കമ്പനി അതിന്റെ പ്രവർത്തനങ്ങളുടെ വൈവിധ്യവൽക്കരണം നടത്തി.

കോവിഡ് മഹാമാരി നേരിടുന്നതിനായി കെ സി സി പി എൽ സാനിറ്റൈസർ യൂണിറ്റ് ആരംഭിച്ചിരുന്നു. വളരെ നല്ല പ്രതികരണമാണ് ജനങ്ങളിൽ നിന്നും ലഭിച്ചത്. മലബാർ മേഖലയിലെ സർക്കാർ സ്ഥാപനം എന്ന നിലയിൽ  ഗുണനിലവാരമുള്ള ഉൽപ്പന്നം മിതമായ നിരക്കിൽ ജനങ്ങളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പുതിയ സംരഭം.  ഡിയോൺ ഹാന്റ് വാഷ് , ഡിയോൺ ഫ്ലോർ ക്ലീനർ എന്നീ രണ്ടു ബ്രാന്റുകളിലായി വിവിധ ഫ്ലാവറുകളിലായാണ് വിപണിയിലെത്തിക്കുന്നത്.  

ആദ്യ ഘട്ടത്തിൽ ഒരു ദിവസം 1000 ലിറ്റർ  ഉൽപ്പാദിപ്പിക്കാൻ  കപ്പാസിറ്റിയുള്ള പ്ലാന്റാണ് നിർമ്മിച്ചിട്ടുള്ളത്. കമ്പനിയുടെ വൈവിധ്യവൽക്കര ണത്തിന്റെ ഭാഗമായി ആസൂത്രണം ചെയ്ത പദ്ധതി കണ്ണൂർ ജില്ലയിലെ കണ്ണപുരം യൂണിറ്റിലാണ് ആരംഭിച്ചിട്ടുള്ളത്.   മെഡിക്കൽ സർവ്വീസ്‌ കോർപ്പറേഷൻ, പോലീസ് കാന്റീനുകൾ,സഹകരണ ആശുപത്രികൾ മറ്റു സർക്കാർ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലാണ് പ്രധാനമായും വില്പന നടത്താൻ ഉദ്ദേശിക്കുന്നത്. പൊതു വിപണിയിലും ലഭ്യമാക്കും. 

Comments

    Leave a Comment