എൻ. വി പാപ്പച്ചൻ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് പ്രവർത്തന ഉദ്ഘാടനം 26 ന്

N. V Pappachan Memorial Charitable Trust operational inauguration on 26th ഫോട്ടോ : എൻ. വി പാപ്പച്ചൻ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ് റ്റിൻറെ 2023 - 24 വർഷത്തെ പ്രവർത്തനൊദ്ഘാടനം,പവിഴം ഗ്രൂപ്പിൻറെ 31 മത് വാർഷികം എന്നിവ സമ്പന്ധിച്ച പത്ര സമ്മേളനത്തിൽ ചെയർമാൻ എൻ. പി ജോർജ് സംസാരിക്കുന്നു. മാനേജർ ബാല ഗോവിന്ദൻ മേനോൻ, മാനേജിംഗ് ഡയറക്ടർ എൻ. പി ആൻറണി ,ഡയറക്ടർ ഗോഡ്‌വിൻ ആൻറണി എന്നിവർ സമീപം.

500 പേരുടെ പുലികളി ചടങ്ങിൻറെ പ്രധാന ആകർഷണമായിരിക്കും. വേൾഡ് റെക്കോർഡ്സ് യൂണിയൻ പ്രതിനിധികൾ പുലികളി വീക്ഷിക്കുന്നതിന് എത്തുന്നുണ്ട്.

കൊച്ചി: പവിഴം അരിക്കാരൻ ഗ്രൂപ്പ് സ്ഥാപകൻ എൻ വി പാപ്പച്ചൻറെ സ്‌മരണക്കായി രൂപീകരിച്ച എൻ. വി പാപ്പച്ചൻ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റിൻറെ 2023 - 24 വർഷത്തെ പ്രവർത്തനൊദ്ഘാടനവും, ഗ്രൂപ്പിൻറെ 31 മത് വാർഷികവും  ''പൊന്നോണം 2023" എന്ന പേരിൽ ഈ മാസം 25, 26 തീയതികളിൽ കൂവപ്പടി പവിഴം നഗറിൽ നടക്കും.

വെള്ളിയാഴ്ച വൈകീട്ട് 5ന് ആരംഭിക്കുന്ന പവിഴം ജീവനക്കാരുടെയും അതിഥി തൊഴിലാളികളുടെയും വിവിധ കലാ - കായിക പരിപാടികളോടെ പൊന്നോണം 2023 നു തുടക്കമാകുമെന്ന് ചെയർമാൻ എൻ. പി ജോർജും മാനേജിംഗ് ഡയറക്ടർ എൻ. പി ആൻറണിയും വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

 26 ന് രാവിലെ 8 മുതൽ പൂക്കളം, വിനോദ - കായിക മത്സരങ്ങൾ, പവിഴം രാജ - പവിഴം റാണി തെരഞ്ഞെടുപ്പ്, 70 ൽ പരം ആളുകൾ പങ്കെടുക്കുന്ന മെഗാ തിരുവാതിര, പഴയിടം മോഹനൻ നമ്പൂതിരിയുടെ മേൽനോട്ടത്തിൽ നടക്കുന്ന 2000 പേർക്ക് ഓണസദ്യ, ശിങ്കാരിമേളം, കാവടിയാട്ടം എന്നിവയുമുണ്ടാകും. തുടർന്ന് അരങ്ങേറുന്ന 500 പേരുടെ പുലികളി ചടങ്ങിൻറെ പ്രധാന ആകർഷണമായിരിക്കും. വേൾഡ് റെക്കോർഡ്സ് യൂണിയൻ പ്രതിനിധികൾ പുലികളി വീക്ഷിക്കുന്നതിന് എത്തുന്നുണ്ട്. 

വൈകിട്ട് 5 ന് സാംസ്ക്കാരിക  സമ്മേളനം മന്ത്രി പി രാജീവും ചാരിറ്റബിൾ ട്രസ്റ്റ് രണ്ടു കോടിയിലധികം രൂപ ചെലവഴിച്ചു ഈ വർഷം നടത്തുന്ന പ്രവർത്തങ്ങളുടെ ഉദ്‌ഘാടനം മുൻ  നിയമസഭാ സ്പീക്കർ പി. പി തങ്കച്ചനും നിർവ്വഹിക്കും. അഡ്വ.എൽദോസ് കുന്നപ്പിള്ളി എം എൽ എ അധ്യക്ഷനായിരിക്കും. 5000 പേർക്കുള്ള ഓണക്കിറ്റ് വിതരണം, ചികിത്സാ സഹായ പദ്ധതി, ഭവന നിർമ്മാണ പദ്ധതി, വിവാഹ സഹായ പദ്ധതി തുടങ്ങിയവയുടെ ഉദ്ഘാടനം,  എസ് എസ് എൽ സി - പ്ലസ് ടു അവാർഡ് വിതരണം, തൊഴിലാളികളെ ആദരിക്കൽ എന്നിവയാണ് മറ്റു പരിപാടികൾ.

ബെന്നി ബഹനാൻ എം പി, റോജി എം ജോൺ എം എൽ എ, മുൻ എം എൽ എ സാജു പോൾ, ട്രാവൻകൂർ സിമൻറ്സ്  ചെയർമാൻ ബാബു ജോസഫ്, ടെൽക്ക് മുൻ ചെയർമാൻ എൻ.സി മോഹനൻ, കൂവപ്പടി പഞ്ചായത്ത് പ്രസിഡൻറ്  സിന്ധു അരവിന്ദ്, ബ്ളോക്ക് പഞ്ചായത്തു  പ്രസിഡൻറ് ബേസിൽ പോൾ, കെ. കെ അഷറഫ് തുടങ്ങിയവർ സന്നിഹിതരായിരിക്കും, പി അനിൽകുമാർ, ഫാ. പോൾ മടശ്ശേരി, ഫാ. പോൾ മനയപ്പിള്ളി, പവിഴം ഗ്രൂപ്പ് ഡയറക്ടർമാരായ റോയ് ജോർജ്, ഗോഡ്‌വിൻ ആൻറണി എന്നിവർ പ്രസംഗിക്കും. തുടർന്ന് രാത്രി 7 ന് മെഗാ ഷോ ഉണ്ടായിരിക്കുന്നതാണ്.  

ഡയറക്ടർ ഗോഡ്‌വിൻ ആൻറണി, മാനേജർ ബാലു എന്നിവരും പത്രസമ്മേളനത്തിൽ സന്നിഹിതരായിരുന്നു.

Comments

    Leave a Comment