നവജാത ശിശുക്കൾ മുതൽ എട്ടു വയസ്സുവരെയുള്ള കുട്ടികൾക്കായി സുരക്ഷിതവും സൗകര്യപ്രദവുമായ വസ്ത്രങ്ങളുടേയും നോൺ - അപ്പാരലുകളുടേയും ശ്രേണിയാണ് മിനിക്ലബ് വിപണിയിൽ അവതരിപ്പിച്ചിട്ടുള്ളത്.
കൊച്ചി: കുട്ടികളുടെയും ശിശു സംരക്ഷണ ഉൽപ്പന്നങ്ങളുടെയും രാജ്യത്തെ മുൻനിര ബ്രാൻഡായ മിനിക്ലബ് ഉല്പന്നങ്ങളുടെ സംസ്ഥാനത്തെ സാന്നിധ്യം ശക്തമാക്കുന്നു.
നവജാത ശിശുക്കൾ മുതൽ എട്ടു വയസ്സുവരെയുള്ള കുട്ടികൾക്കായി സുരക്ഷിതവും സൗകര്യപ്രദവുമായ വസ്ത്രങ്ങളുടേയും നോൺ - അപ്പാരലുകളുടേയും ശ്രേണിയാണ് മിനിക്ലബ് വിപണിയിൽ അവതരിപ്പിച്ചിട്ടുള്ളത്. ന്യൂ ബോൺ ആവശ്യ സാധനങ്ങൾ, കുഞ്ഞുങ്ങളുടെ വസ്ത്രങ്ങൾ, കുട്ടികളുടെ ഫാഷൻ, പാദരക്ഷകൾ, കളിപ്പാട്ടങ്ങൾ. യാത്ര, ശിശു സംരക്ഷണം എന്നിവയ്ക്ക് അനുയോജ്യമായ നിരവധി ഉൽപ്പന്നങ്ങൾ ബ്രാൻഡ് സ്റ്റോറുകളിൽ ലഭ്യമാണ്.
രാജ്യത്തെ 26 നഗരങ്ങളിലായി 45 എക്സ്ക്ലൂസീവ് സ്റ്റോറുകൾ പ്രവർത്തിക്കുന്നുണ്ട്. കേരളത്തിലെ വികസനത്തിൻറെ ഭാഗമായി തിരുവനന്തപുരത്തെ പാറ്റൂരിൽ പുതിയ ഷോറൂം പ്രവർത്തനം ആരംഭിച്ചു. ഭാവിയിൽ കൂടുതൽ സ്റ്റോറുകൾ ഇവിടെ തുടങ്ങാനും കമ്പനിക്ക് പദ്ധതിയുണ്ട്.
ഇന്ത്യയിലെ 450 ലധികം മൾട്ടി ബ്രാൻഡ് ഔട്ട്ലെറ്റുകളിലും പ്രമുഖ റിട്ടെയ്ല ർമാരിലും, എക്സ്ക്ലൂസീവ് ബ്രാൻഡ് സ്റ്റോറുകളിലും, പ്രശസ്ത ഇ - കോമേഴ്സ് പ്ലാറ്റ് ഫോമുകളിലും കമ്പനി ഉല്പന്നങ്ങളുടെ സാന്നിദ്ധ്യമുണ്ട്.
Comments