കേന്ദ-സംസ്ഥാന സർക്കാരുകൾ, സ്വകാര്യ മേഖലകൾ, ഗവേഷകർ എന്നിവരുടെ പങ്കാളിത്വത്തോടെ ആഗോളതലത്തിൽ പ്രവർത്തിക്കുന്ന പ്രമുഖ ഹെൽത്ത് സിസ്റ്റംസ് റിസർച്ച് ആൻറ് ഇന്നൊവേഷൻ ഓർഗനൈസേഷനാണ് ആക്സസ് ഇൻറർനാഷണൽ.
കൊച്ചി: ആക്സസ് ഇൻറർനാഷണലിൻറെ പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി എൻ. കൃഷ്ണ റെഡ്ഡിയേയും ഡയറക്ടർ ബോർഡ് മെമ്പറായി ഡോ.സ്റ്റെൻ വെർമുണ്ടിനേയും നിയമിച്ചു.
കേന്ദ-സംസ്ഥാന സർക്കാരുകൾ, സ്വകാര്യ മേഖലകൾ, ഗവേഷകർ എന്നിവരുടെ പങ്കാളിത്വത്തോടെ ആഗോളതലത്തിൽ പ്രവർത്തിക്കുന്ന പ്രമുഖ ഹെൽത്ത് സിസ്റ്റംസ് റിസർച്ച് ആൻറ് ഇന്നൊവേഷൻ ഓർഗനൈസേഷനാണ് ആക്സസ് ഇൻറർനാഷണൽ.
ഏഷ്യ, മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക എന്നിവിടങ്ങളിലെ സംഘടനയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്ന എൻ. കൃഷ്ണ റെഡ്ഡി. അറിയപ്പെടുന്ന ഹൃദ്രോഗ വിദഗ്ധനും പ്രശസ്ത കെയർ ആശുപത്രി സ്ഥാപകനുമാണ് . പ്രമുഖ യേൽ സർവ്വകലാശാലയിലെ പബ്ലിക് ഹെൽത്ത് പ്രൊഫസർ, പീഡിയാട്രിക് മെഡിസിൻ ആൻറ് ഇൻഫെക്ഷ്യസ് ഡിസീസ് എന്നിവയിലെ പ്രമുഖ വ്യക്തിത്വവുമാണ് ഡോ.സ്റ്റെൻ വെർമുണ്ട്.
എല്ലാ വിഭാഗം ജനങ്ങൾക്കും തുല്യമായ ആരോഗ്യ സംരക്ഷണം ലഭ്യമല്ലാത്ത പ്രദേശങ്ങളിൽ ആരോഗ്യ സംവിധാനങ്ങളുടെ കാര്യക്ഷമത വർദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ 2007 ൽ ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തനം ആരംഭിച്ച ഓർഗനൈസേഷനാണ് ആക്സസ് ഇൻറർനാഷണൽ.
Comments