പരമ്പരാഗത ഹോട്ടലുകൾ വാഗ്ദാനം ചെയ്യുന്ന വലിയ, ചെലവേറിയ മുറികൾ ആവശ്യമില്ലാത്ത അല്ലെങ്കിൽ താങ്ങാൻ കഴിയാത്ത അതിഥികൾക്ക് പോഡ് ഹോട്ടലുകൾ താങ്ങാനാവുന്ന, അടിസ്ഥാന രാത്രി താമസസൗകര്യം നൽകുന്നു.48 പോഡ് ഇൻവെന്ററി സൗകര്യങ്ങളുള്ള ഈ പ്രോപ്പർട്ടിയുടെ താരിഫ് ഒരാൾക്ക് ഏകദേശം 999/- രൂപ മുതൽ 1,999/- രൂപ വരെയാണ്
മുംബൈയിലെ അർബൻ പോഡ് പ്രൈവറ്റ് ലിമിറ്റഡുമായി സഹകരിച്ച് മുംബൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ പിഒഡി കൺസെപ്റ്റ് റിട്ടയറിങ് റൂമുകൾ കമ്മീഷൻ ചെയ്തുകൊണ്ട് റെയിൽവേയുടെ ടിക്കറ്റിംഗ്, കാറ്ററിംഗ്, ടൂറിസം വിഭാഗമായ ഐ എ ആർ സി ടി സി ഒരു പുതിയ സേവനം അവതരിപ്പിച്ചു.
30 എണ്ണം ക്ലാസിക് പോഡുകൾ, 7 എണ്ണം സ്ത്രീകൾ മാത്രമുള്ളത് , 10 എണ്ണം സ്വകാര്യ പോഡുകൾ, ഭിന്നശേഷിക്കാർക്കുള്ള ഒന്ന് എന്നിങ്ങനെ നാല് വിഭാഗങ്ങൾ ഉൾപ്പെടുന്ന 48 പോഡ് ഇൻവെന്ററി ഇതിൽ ഉണ്ടായിരിക്കും.ഈ പ്രോപ്പർട്ടിയുടെ താരിഫ് ഒരാൾക്ക് 12 മണിക്കൂറിന് ഏകദേശം 999/- രൂപയും 24 മണിക്കൂറിന് 1,999/- രൂപയും ആയിരിക്കും.
മുംബൈ സെൻട്രൽ റെയിൽവേ സ്റ്റേഷന്റെ ഒന്നാം നിലയിലാണ് സൈറ്റ്. 3,000 ചതുരശ്ര അടി വിസ്തൃതിയിൽ മെസനൈൻ ഫ്ലോറോടുകൂടിയാണ് പിഒഡി മുറികൾ നിർമിച്ചിരിക്കുന്നത്.ക്ലാസിക് പോഡുകളും ലേഡീസ് ഒൺലി പോഡുകളും ഒരു അതിഥിക്ക് മാത്രം അനുയോജ്യമാകുമ്പോൽ സ്വകാര്യ പോഡിന് മുറിക്കുള്ളിൽ വ്യക്തിഗത ഇടം കൂടി ഉണ്ടായിരിക്കും, അതേസമയം ഭിന്നശേഷിക്കാർക്കുള്ള മുറിയിൽ വീൽചെയറിന് ഇടമുള്ള രണ്ട് അതിഥികൾക്ക് അനുയോജ്യമായ രീതിയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ഓരോ പോഡും സൗജന്യ വൈ-ഫൈ, ലഗേജ് റൂം, ടോയ്ലറ്ററികൾ, ഷവർ റൂമുകൾ, പൊതു വാഷ്റൂം എന്നീ സൗകര്യങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്. പോഡിനുള്ളിൽ, അതിഥിക്ക് ടിവി, ചെറിയ ലോക്കർ, കണ്ണാടി, ക്രമീകരിക്കാവുന്ന എയർകണ്ടീഷണർ & എയർ ഫിൽട്ടർ വെന്റുകൾ, റീഡിംഗ് ലൈറ്റുകൾ, ഇന്റീരിയർ ലൈറ്റ്, മൊബൈൽ ചാർജിംഗ്, സ്മോക്ക് ഡിറ്റക്ടറുകൾ, ഡിഎൻഡി ഇൻഡിക്കേറ്ററുകൾ തുടങ്ങിയ സൗകര്യങ്ങളും ലഭിക്കും.
പോഡ് ഹോട്ടൽ എന്നും അറിയപ്പെടുന്ന ഒരു ക്യാപ്സ്യൂൾ ഹോട്ടൽ, ചെറിയ കിടക്ക വലിപ്പമുള്ള മുറികളിൽ പരമ്പരാഗത ഹോട്ടലുകൾ വാഗ്ദാനം ചെയ്യുന്ന വലിയ, ചെലവേറിയ മുറികൾ ആവശ്യമില്ലാത്ത അല്ലെങ്കിൽ താങ്ങാൻ കഴിയാത്ത അതിഥികൾക്ക് താങ്ങാനാവുന്ന, അടിസ്ഥാന ഒറ്റരാത്രി താമസസൗകര്യം നൽകുന്നു.ഈ സംവിധാനം
ആദ്യമായി വികസിപ്പിച്ചെടുത്തത് ജപ്പാനാണ്.
പതിവായി യാത്ര ചെയ്യുന്നവർ, ബാക്ക്പാക്കർമാർ, സിംഗിൾ ട്രാവലേഴ്സ്, കോർപ്പറേറ്റ് എക്സിക്യൂട്ടീവുകൾ, പഠന ഗ്രൂപ്പുകൾ തുടങ്ങിയവർക്കാണ് ഈ ആശയം ഏറ്റവും അനുയോജ്യമെന്ന് ഐ ആർ സി ടി സി പറയുന്നു. .













Comments