മോട്ടോ ജി പവർ (2022) സ്മാർട്ട് ഫോണുമായി മോട്ടറോള : വില, സവിശേഷതകൾ

Motorola with Moto G Power (2022) Smartphone: Price and Features

മോട്ടോ വാച്ച് 100 പുറത്തിറക്കിയതിന് ശേഷം മോട്ടോറോള ഇപ്പോൾ മോട്ടോ ജി പവർ (2022) പുറത്തിറക്കിയിരിക്കുന്നു. 2021ൽ പുറത്തിറക്കിയ മോട്ടോ ജി പവറിന്റെ പിൻഗാമിയാണ് ഈ സ്മാർട്ട്‌ഫോൺ.720 x 1600 പിക്സലുകളുടെ HD+ റെസല്യൂഷനോടുകൂടിയ 6.5 ഇഞ്ച് IPS LCD സ്‌ക്രീൻ, മീഡിയടെക് ഹീലിയോ G37 പ്രൊസസർ 4 ജിബി റാം, 128 ജിബി സ്റ്റോറേജ്, 50 മെഗാപിക്സൽ പ്രൈമറി ക്യാമറ ഉൾപ്പെടുന്ന ട്രിപ്പിൾ ക്യാമറ സജ്ജീകരണം എന്നിവ സവിശേഷതകൾ ആണ്.

മോട്ടറോള  ഇപ്പോൾ  പുതിയ ലോഞ്ചുകളുടെ തിരക്കിലാണ്. മോട്ടോ വാച്ച് 100 പുറത്തിറക്കിയതിന് ശേഷം മോട്ടോറോള ഇപ്പോൾ, 2021-ൽ പുറത്തിറക്കിയ മോട്ടോ ജി പവറിന്റെ പിൻഗാമിയായ മോട്ടോ ജി പവർ (2022) സ്‌മാർട്ട്‌ഫോൺ പുറത്തിറക്കി. സ്‌മാർട്ട്‌ഫോൺ പ്രഖ്യാപിച്ചെങ്കിലും മോട്ടോ ജി പവർ ഉടൻ വിൽപ്പനയ്‌ക്കെത്തില്ലെന്നും  അടുത്ത വർഷം വരെ ഉപകരണം ഷിപ്പ് ചെയ്യില്ലെന്നും മോട്ടോറോള വെളിപ്പെടുത്തി. കാനഡയിൽ  ഇത് വരും മാസങ്ങളിൽ തന്നെ ലഭിക്കുമെന്ന് കമ്പനി അറിയിച്ചു.

പ്രത്യേകതകൾ :-

720 x 1600px റെസല്യൂഷനുള്ള അൽപ്പം ചെറിയ 6.5 ഇഞ്ച് IPS LCD പാനലിന് ചുറ്റുമാണ് പുതിയ Moto G Power (2022) നിർമ്മിച്ചിരിക്കുന്നത്. 90Hz ഉയർന്ന പുതുക്കൽ നിരക്കോടെയാണ് ഡിസ്‌പ്ലേ വരുന്നത്. സെൽഫി ക്യാമറയ്ക്കായി മുൻവശത്ത് ഒരു പഞ്ച് ഹോൾ കട്ടൗട്ടും ഡിസ്‌പ്ലേയിൽ ഉണ്ട്.മോട്ടറോള മോട്ടോ ജി പവർ (2022) സോളിറ്ററി ഡാർക്ക് ഗ്രോവ് നിറത്തിൽ ലഭ്യമാകുന്നതാണ്.

4 ജിബി റാമും 128 ജിബി സ്റ്റോറേജും ജോടിയാക്കിയ മീഡിയടെക് ഹീലിയോ ജി 37 പ്രോസസറാണ് സ്മാർട്ട്‌ഫോണിനെ കൂടുതൽ  കരുത്തനൽകുന്നത്. കൂടുതൽ സ്റ്റോറേജ് ആവശ്യമുള്ളവർക്ക് മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് സ്റ്റോറേജ് കൂടുതൽ വികസിപ്പിക്കാനുള്ള സാങ്കേതികത്തിക്കവുമുണ്ട്. ആൻഡ്രോയിഡ് 11 ഔട്ട് ഓഫ് ബോക്സിലാണ് സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്.

ക്യാമറയുടെ കാര്യത്തിൽ, മോട്ടോ ജി പവർ 2022 ട്രിപ്പിൾ ക്യാമറ സജ്ജീകരണത്തോടുകൂടിയാണ് അവതരിപ്പിക്കുന്നത്. അതിൽ 50 മെഗാപിക്സൽ പ്രൈമറി ക്യാമറയും 2 എംപി മാക്രോ ഷൂട്ടറും 2 മെഗാപിക്സൽ ഡെപ്ത് സെൻസറും ഉൾപ്പെടുന്നു. 8MP, 1.12µm, f/2.0 സെൽഫി ക്യാമറയാണ്  മുൻവശത്ത് ഉള്ളത്.

10W ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയുള്ള 5,000mAh ബാറ്ററിയാണ് സ്മാർട്ട്‌ഫോണിൽ ഉള്ളത്.

വിലയും ലഭ്യതയും

4 ജിബി+64 ജിബി വേരിയന്റിന് 199 ഡോളറും, 4 ജിബി റാമും 128 ജിബി വേരിയന്റിന് 249 ഡോളറും വിലയിലാണ്  മോട്ടോ ജി പവർ യുഎസിൽ അവതരിപ്പിച്ചത്. ഇന്ത്യയുൾപ്പെടെയുള്ള മറ്റ് രാജ്യങ്ങളിൽ സ്മാർട്‌ഫോൺ അവതരിപ്പിക്കുമോ ഇല്ലയോ എന്ന് മോട്ടറോള പ്രഖ്യാപിച്ചിട്ടില്ല. കാനഡയിൽ  ഇത് വരും മാസങ്ങളിൽ തന്നെ ലഭിക്കുമെങ്കിലും വില പ്രഖ്യാപിച്ചിട്ടില്ല.

Comments

    Leave a Comment