തുരുമ്പെടുക്കാത്ത സൂര്യദേവ് ടിഎംടി കമ്പികൾ വിപണിയിൽ

Stainless Suryadev TMT Wires now in market സൂര്യദേവ് അലോയ് ആൻറ് പവ്വറിൻറെ പുതിയ ഉല്പന്നമായ തുരുമ്പെടുക്കാത്ത എഫ്ഇ550ഡി സിആർഎസ് ടിഎംടി സ്റ്റീൽ കമ്പിയുടെ വിപണനോദ്ഘാടനം കമ്പനി സീനിയർ ജി എം - സെയിൽസ് & മാർക്കറ്റിംഗ് എസ്. ബാലചന്ദ്രൻ,വിപി - ബിസിനസ് ഡെവലപ്മെൻ്റ് നമൻ അഗർവാൾ,എം ഡി മുകേഷ് അഗർവാൾ, ഇ ഡി എസ് ആർ എസ് കൃഷ്ണ, സീനിയർ എംജിആർ യസ് ഫാൽ ശർമ്മ എന്നിവർ ചേർന്ന് നിർവ്വഹിക്കുന്നു

ചെന്നൈ മെട്രോ റെയിൽ, ബാംഗ്ലൂർ ചെന്നൈ എക്സ്പ്രസ്സ് വേ , ചെന്നൈ പെരിഫറൽ റിംഗ്റോഡ്, ചെന്നൈ തുറമുഖം-മധുരവോയൽ എക്സ്പ്രസ് വേ തുടങ്ങിയ നാഴികല്ലായ ഇൻഫ്രാസ്ട്രക്ച്ചറൽ പദ്ധതികളുടെ അവിഭാജ്യ ഘടകമാകുന്നതിനും സൂര്യദേവന് കഴിഞ്ഞിട്ടുണ്ട്.

മിതമായ വിലയും, ഉന്നത ഗുണനിലവാരവുമുള്ള ഇരുമ്പ് ഉല്പന്നങ്ങളുടെ നിർമ്മാതാക്കളായ സൂര്യദേവ് അലോയ് ആൻറ് പവ്വർ തുരുമ്പെടുത്തു നശിക്കാത്ത എഫ്ഇ550ഡി സിആർഎസ് ടിഎംടി സ്റ്റീൽ കമ്പികൾ പുറത്തിറക്കി.
    
ഉയർന്ന ഗുണനിലവാരമുള്ള ഇരുമ്പയിരിൽ നിന്നും സൂക്ഷ്മമായി രൂപകൽപ്പന ചെയ്തതും ചെമ്പ്, ക്രോമിയം, നിക്കൽ എന്നിവയുടെ മിശ്രിതങ്ങൾകൊണ്ട് നിർമ്മിച്ചിരിക്കുന്ന ടിഎംടി ബാറുകൾ സമാനതകളില്ലാത്ത തുരുമ്പ് പ്രതിരോധത്തിൻറെ സവിശേഷതകൾ വാഗ്ദാനം ചെയ്യുന്നു. ഈ കമ്പികളുടെ ഉപയോഗം മൂലം പാരിസ്ഥിതിക ആഘാതം കുറയുമെന്നതിനാൽ നിർമ്മാണങ്ങളിലെ ഇടയ്ക്കിടെയുള്ള അറ്റകുറ്റപ്പണികളും മാറ്റി സ്ഥാപിക്കലും കുറയുമ്പോൾ കെട്ടിടങ്ങളുടെ ആയുസ് ഗണ്ണ്യമായി വർദ്ധിക്കും. 

ഈ നൂതന ഉത്പന്നം കമ്പികളെ നശിപ്പിക്കുന്ന രാസമൂലകങ്ങൾക്കെതിരെയുള്ള മികച്ച കവചമായിട്ടും പ്രവർത്തിക്കുന്നുയെന്നതും ഇതിൻറെ മറ്റൊരു പ്രത്യേകതയാണ്. 2006 ൽ സ്ഥാപിതമായ സൂര്യദേവ് അലോയ് ആൻറ് പവ്വറിൻറെ തമിഴ്നാട്ടിലെ ന്യൂ ഗുമ്മിഡിപൂണ്ടിയിലെ അത്യാധുനിക സ്റ്റീൽ പ്ലാൻറിൻറെ വാർഷിക ഫിനിഷ്ഡ് സ്റ്റീൽ കപ്പാസിറ്റി 6,00,000 ടണ്ണാണ്. 

ചെന്നൈ മെട്രോ റെയിൽ, ബാംഗ്ലൂർ ചെന്നൈ എക്സ്പ്രസ്സ് വേ , ചെന്നൈ പെരിഫറൽ റിംഗ്റോഡ്, ചെന്നൈ തുറമുഖം-മധുരവോയൽ എക്സ്പ്രസ് വേ തുടങ്ങിയ നാഴികല്ലായ ഇൻഫ്രാസ്ട്രക്ച്ചറൽ പദ്ധതികളുടെ അവിഭാജ്യ ഘടകമാകുന്നതിനും സൂര്യദേവന് കഴിഞ്ഞിട്ടുണ്ട്. 

ദക്ഷിണേന്ത്യയിൽ ഉടനീളമുള്ള 500ലധികം ഡീലർമാരുടെ ശക്തവും പ്രതിബദ്ധതയുള്ളതുമായ ശൃംഖലയും, 2000ത്തിലധികം വിദഗ്ധ പ്രൊഫഷണറുകളുടെ ഒരു ടീമുമാണ് കമ്പനിയുടെ വിജയത്തിന് ഊർജ്ജം പകരുന്ന പ്രധാന ഘടകം. ഗുണനിലവാര മാനേജ്മെൻറ് (ഐഎസ്ഒ9001), എൻവയോൺമെൻറ് മാനേജ്മെൻറ് (ഐഎസ്ഒ14001), ഒക്യുപേഷണൽ ഹെൽത്ത് ആൻറ് സേഫ്റ്റി (ഐഎസ്ഓ45000) എന്നീ സർട്ടിഫിക്കേഷനുകൾ സുര്യദേവിന്റെ പ്രവർത്തന മികവും മികച്ച നിലവാരവും എടുത്ത് കാണിക്കുന്നു. 

Comments

    Leave a Comment