പിഎം-കിസാൻ പദ്ധതിക്ക് കീഴിലുള്ള സാമ്പത്തിക ആനുകൂല്യത്തിന്റെ അടുത്ത ഗഡു ഇന്ന്
പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി (പിഎം-കിസാൻ) പദ്ധതിക്ക് കീഴിലുള്ള സാമ്പത്തിക ആനുകൂല്യത്തിന്റെ അടുത്ത ഗഡു പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച നൽകുന്നതാണ്.പിഎം-കിസാൻ സ്കീമിനു കീഴിലുള്ള സാമ്പത്തിക ആനുകൂല്യത്തിന്റെ അടുത്ത ഗഡു ആഗസ്റ്റ് 9 ന് ഉച്ചയ്ക്ക് 12.30 ന് പ്രധാനമന്ത്രി മോദി വീഡിയോ കോൺഫറൻസിംഗ് വഴി പ്രകാശനം ചെയ്യുമെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് ( പി എം ഒ ) അറിയിച്ചു.പരിപാടിയിൽ പ്രധാനമന്ത്രി കർഷക ഗുണഭോക്താക്കളുമായി സംവദിക്കുകയും രാജ്യത്തെ അഭിസംബോധന ചെയ്യുകയും ചെയ്യും.
പിഎം-കിസാൻ സ്കീമിന് കീഴിൽ, യോഗ്യതയുള്ള ഗുണഭോക്തൃ കർഷക കുടുംബങ്ങൾക്ക് പ്രതിവർഷം 6,000 രൂപയുടെ സാമ്പത്തിക ആനുകൂല്യം, 2000 രൂപ വീതം മൂന്ന് തുല്യ നാല് മാസ ഗഡുക്കളായി നൽകുന്നതാണ്.. 9.75 കോടിയിലധികം ഗുണഭോക്തൃ കർഷക കുടുംബങ്ങൾക്ക് 19,500 കോടി രൂപയിലധികം തുക കൈമാറാൻ ഇത് പ്രാപ്തമാക്കുമെന്ന് പി എം ഒ പറഞ്ഞു.തുക നേരിട്ട് ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് കൈമാറുന്നതാണ്.1.38 ലക്ഷം കോടി രൂപ ഇതുവരെ കർഷക കുടുംബങ്ങൾക്ക് കൈമാറിയിട്ടുണ്ടെന്നും പി എം ഒ അറിയിച്ചു.
Comments