കേരളത്തില്‍ നിന്ന് 13.80 കോടി രൂപ കളക്ഷനുമായി അല്ലു അര്‍ജുന്‍ ചിത്രം "പുഷ്‍പ"

Allu Arjun's film 'Pushpa' with a collection of Rs 13.80 crore from Kerala.

പ്രമുഖ ട്രേഡ് അനലിസ്റ്റ് ശ്രീധര്‍ പിള്ള പുറത്തുവിട്ട കണക്കുപ്രകാരം ക്രിസ്‍മസ് റിലീസായി ഡിസംബര്‍ 17 ന് പ്രദര്‍ശനത്തിനെത്തിയ അല്ലു അര്‍ജുന്‍ ചിത്രം

 അല്ലു അര്‍ജുന്‍ കേന്ദ്രകഥാപാത്രമാക്കിസുകുമാര്‍  സംവിധാനം ചെയ്‍ത തെലുങ്ക് ആക്ഷന്‍ ഡ്രാമ ചിത്രമായ  "പുഷ്‍പ" ഫഹദ് ഫാസിലിന്റെ  തെലുങ്ക് അരങ്ങേറ്റ ചിത്രം എന്ന നിലയിലും റിലീസിന് മുൻപേ പ്രേക്ഷക പ്രതീക്ഷകളെ വാനോളം  ഉയര്‍ത്തിയിരുന്നു. രണ്ട് ഭാഗങ്ങളായി എത്തുന്ന ചിത്രത്തിന്‍റെ ആദ്യ ഭാഗമാണ് റിലീസ് ക്രിസ്‍മസ് റിലീസായി ഡിസംബര്‍ 17 ന് പ്രദര്‍ശനത്തിനെത്തിയത്.

സമ്മിശ്ര പ്രതികരണമാണ് ആദ്യദിനം മുതല്‍ ചിത്രത്തിന് ലഭിച്ചതെങ്കിലും,  ഇന്ത്യയില്‍ ഈ വര്‍ഷം റിലീസ് ചെയ്യപ്പെട്ട ചിത്രങ്ങളില്‍ ആദ്യദിന കളക്ഷനില്‍ ഒന്നാമതെത്തിയ ചിത്രം ആദ്യ രണ്ട് ദിവസം കൊണ്ട് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം 116 കോടിയാണ് നേടിയിരിക്കുന്നതെന്ന് നിര്‍മ്മാതാക്കളായ മൈത്രി മൂവി മേക്കേഴ്സ് നേരത്തെ പറഞ്ഞിരുന്നു.കേരളത്തിലും മികച്ച പ്രകടനം നടത്തിയ ചിത്രം കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് പ്രദര്‍ശനത്തിനെത്തിയ മൊഴിമാറ്റ ചിത്രങ്ങളില്‍ ഒന്നാം സ്ഥാനത്തുമാണ്.

പ്രദര്‍ശനത്തിനെത്തിയ ഡിസംബര്‍ 17 മുതല്‍ ജനുവരി 1 വരെയുള്ള 16 ദിവസങ്ങളില്‍ നിന്നായി ചിത്രം കേരളത്തില്‍ നിന്നു നേടിയത് 13.80 കോടി രൂപയാണെന്നാണ്  പ്രമുഖ ട്രേഡ് അനലിസ്റ്റായ  ശ്രീധര്‍ പിള്ള പുറത്തുവിട്ട കണക്കുകൾ പറയുന്നത്.കേരളത്തില്‍ വലിയ ആരാധകവൃന്ദമുള്ള അല്ലുവിന്‍റെ കേന്ദ്ര കഥാപാത്രവും മലയാളത്തിലെ യുവ തലമുറയിലെ ശ്രദ്ധേയനായ നടനെന്ന പേര് കേട്ട ഫഹദിന്‍റെ സാന്നിധ്യവും കാരണമാണ് ഈ നേട്ടം കൈവരിക്കാനായതെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍.

രക്തചന്ദന കടത്തലിന്റെ കഥപറയുന്ന ചിത്രത്തിൽ രശ്‍മിക മന്ദാന നായികയായി എത്തുന്നത്. ചിത്രത്തിലെ ഗാനങ്ങളെല്ലാം ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞു.

Comments

    Leave a Comment