ബജാജ് 'പാസഞ്ചര്‍ ഇലക്ട്രിക് ത്രീവീലര്‍ ബജാജ് ആര്‍ഇ ഇടെക് 9.0 ' കൊച്ചിയില്‍ അവതരിപ്പിച്ചു

Bajaj Auto Limited Launches 'Passenger Electric Three Wheeler Bajaj RE Etec 9.0' in Kochi ബജാജ് ഓട്ടോ ലിമിറ്റഡ് ' പാസഞ്ചര്‍ ഇലക്ട്രിക് ത്രീവീലര്‍ ബജാജ് ആര്‍ഇ ഇടെക് 9.0 ' ഹൈബി ഈഡന്‍ എം.പി, ബജാജ് ഓട്ടോ ലിമിറ്റഡ് നാഷണല്‍ വൈസ് പ്രസിഡന്റ്(സെയില്‍സ്) ഗൗരവ് റത്തോര്‍ എന്നിവര്‍ ചേര്‍ന്ന് കൊച്ചിയില്‍ അവതരിപ്പിച്ചപ്പോള്‍. കെ.പി മോട്ടേഴ്‌സ് എം.ഡി മാത്യു ജോഷ്വാ, ബജാജ് ഓട്ടോ ലിമിറ്റഡ് റീജ്യണല്‍ മാനേജര്‍(സെയില്‍സ്) അരുണ്‍ ജോസഫ് എന്നിവര്‍ സമീപം

ബജാജ് ആര്‍ഇ ഇടെക് 9.0 ല്‍ ഘടിപ്പിച്ചിരിക്കുന്ന 8.9 കിലോവാട്ട് ബാറ്ററി 178 കിലോമീറ്റര്‍ ദൂരം പ്രദാനം ചെയ്യും. 3.06 ലക്ഷം രൂപയാണ് കൊച്ചിയിലെ എക്‌സ് ഷോറും വില

കൊച്ചി: ഇരുചക്ര, മുച്ചക്ര വാഹന നിര്‍മ്മാണ മേഖലയില്‍ ലോകത്തിലെ മുന്‍നിര കമ്പനിയായ ബജാജ് ഓട്ടോ ലിമിറ്റഡ് ' പാസഞ്ചര്‍ ഇലക്ട്രിക് ത്രീവീലര്‍ ബജാജ് ആര്‍ഇ ഇടെക് 9.0 ' കൊച്ചിയില്‍ അവതരിപ്പിച്ചു.

ഹൈബി ഈഡന്‍ എം.പി, ബജാജ് ഓട്ടോ ലിമിറ്റഡ്  നാഷണല്‍ വൈസ് പ്രസിഡന്റ്(സെയില്‍സ്) ഗൗരവ് റത്തോര്‍, ഡീലര്‍ കെ.പി മോട്ടേഴ്‌സ് എം.ഡി മാത്യു ജോഷ്വാ എന്നിവര്‍ ചേര്‍ന്നാണ് വാഹനം വിപണിയില്‍ അവതരിപ്പിച്ചത്. എറണാകുളം ജില്ലാ  ഓട്ടോറിക്ഷ ഡ്രൈവേഴ്‌സ് കോഓപ്പറേറ്റീവ് സൊസൈറ്റി  പ്രസിഡന്റ് എം.ബി സ്യമന്തഭദ്രന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ സൈമണ്‍ ഇടപ്പള്ളി,ബിനു വര്‍ഗ്ഗീസ് തുടങ്ങിയവരും ചടങ്ങില്‍ സംബന്ധിച്ചു.

റേഞ്ച്, ലോഡ്‌വഹിക്കുന്ന കഴിവ്, ഗ്രേഡബിലിറ്റി എന്നിവയില്‍ ഉയര്‍ന്ന പ്രകടനം നല്‍കുന്ന വിധത്തിലാണ് പുതിയ വാഹനം രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് ഗൗരവ് റത്തോര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഐപി 67 റേറ്റഡ് അഡ്വാന്‍സ്ഡ് ലിഅയണ്‍ ബാറ്ററി, ടുസ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍, പെര്‍മനന്റ് മാഗ്‌നറ്റിക് സിന്‍ക്രണൈസ് (PMS) മോട്ടോര്‍ എന്നിവ പാസഞ്ചര്‍ ഇലക്ട്രിക് ത്രീവീലറില്‍ സജ്ജമാക്കിയിട്ടുണ്ടെന്നും ഇവ വാഹനത്തെ കൂടുതല്‍ മികവുറ്റതക്കുമെന്നും ഗൗരവ് റത്തോര്‍ പറഞ്ഞു.

16 ആംപിയര്‍ 220 വോള്‍ട്ട് പ്ലഗ് പോയിന്റിലും ബാറ്ററി ചാര്‍ജ് ചെയ്യാം. വാഹനത്തില്‍ ഓണ്‍ബോര്‍ഡ് ചാര്‍ജര്‍ സംവിധാനം ഉള്ളതിനാല്‍ ഭാരമേറിയ മറ്റൊരു ചാര്‍ജര്‍ കൂടെകരുതേണ്ടതില്ല. ഇത് റീ ചാര്‍ജിംഗ് സൗകര്യപ്രദമാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മുച്ചക്ര വാഹന വിപണിയിലെ അതികായരായ തങ്ങള്‍ക്ക് ഉപഭോക്താക്കളുടെ മികച്ച പിന്തുണയാണ് ഇലക്ട്രിക് പാസഞ്ചര്‍ ത്രീവീലര്‍ അവതരിപ്പിക്കാന്‍ പ്രചോദനമായതെന്നും ഗൗരവ് റത്തോര്‍ പറഞ്ഞു. സുരക്ഷിതവും വിശ്വസനീയവും ഉയര്‍ന്ന പ്രവര്‍ത്തനക്ഷമത ഉള്ളതുമായ വാഹനം വികസിപ്പിക്കുക, റേഞ്ച്, ലോഡ് വഹിക്കാനുള്ള ശേഷി, ഗ്രേഡബിള്‍റ്റി,  വില്‍പ്പനാനന്തര സേവനം എന്നിവയ്ക്കാണ് മുന്‍ഗണനയെന്നും ഇന്ത്യയിലെ എല്ലാ നഗരങ്ങളിലുംഇലക്ട്രിക് പാസഞ്ചര്‍ ത്രീവീലര്‍ ലഭ്യമാക്കുമെന്നും ഗൗരവ് റാത്തോഡ് വ്യക്തമാക്കി.

ആധുനിക ടെക്‌നോളജിയുടെ അടിസ്ഥാനത്തില്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്ന വാഹനത്തില്‍ 8.9 കിലോവാട്ട് (8.9 kWh) ബാറ്ററിയാണ് ഉപയോഗിക്കുന്നതെന്ന് ബജാജ് ഓട്ടോ ലിമിറ്റഡ് റീജ്യണല്‍ മാനേജര്‍(സെയില്‍സ്)  അരുണ്‍ ജോസഫ് പറഞ്ഞു. ഒറ്റചാര്‍ജ്ജില്‍ 178 കിലോമീറ്റര്‍ ദൂരം യാത്ര ചെയ്യാന്‍ സാധിക്കും.വലിയ ട്യൂബ്‌ലെസ് റേഡിയല്‍ ടയറുകളാണ് വാഹനത്തിനുള്ളത് ഇത് ഡ്രൈവിംഗ്  ആയാസരഹിതമാക്കും. ദൃഢമായ മെറ്റല്‍ ബോഡിയും സിവി ഷാഫ്റ്റും ഭംഗിക്കൊപ്പം വാഹനത്തിന്റെ അറ്റകുറ്റപ്പണി ചെലവ് കുറയ്ക്കുകയും ചെയ്യുന്നു. 15 ലക്ഷം ക്യുമുലേറ്റീവ് ഡ്രൈവിംഗ് പരീഷണം നടത്തി വാഹനത്തിന്റെ ഡ്രൈവിംഗിലെ കാര്യക്ഷമതയും പ്രകടനവും വിശ്വാസ്യതയും ഉറപ്പു വരുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 
വാഹന ഉടമകള്‍ക്ക് കുറ്റമറ്റ വാറണ്ടിക്കൊപ്പം എല്ലാ ദിവസവും  ഇരുപത്തിനാല് മണിക്കൂറും റോഡ് സൈഡ് അസിസ്റ്റന്‍സ് ലഭ്യമാണെന്നും അദ്ദേഹം പറഞ്ഞു. 

3.06 ലക്ഷം രൂപയാണ് വാഹനത്തിന്റെ കൊച്ചിയിലെ എക്‌സ് ഷോറും വില. കെ.പി മോട്ടേഴ്‌സ് ആണ്  ബജാജിന്റെ  എറണാകുളത്തെ  അംഗീകൃത ഡീലര്‍.

Comments

    Leave a Comment