കൊച്ചി: വനിത ബുള്ളറ്റ് ആൻറ് ബൈക്ക് റൈഡേഴ്സ് അസോസിയേഷനും ഫോറം കൊച്ചിയും ചേർന്ന് ലോക ടൂറിസം ദിന ആഘോഷം സംഘടിപ്പിച്ചു.
ലോക ടൂറിസം ദിന ആഘോഷത്തിൻറെ ഭാഗമായി നടത്തിയ ബൈക്ക് റാലി, റൈഡ് ആക്ഷൻ എന്നിവയിൽ 30 ൽ പരം യുവതികൾ പങ്കെടുത്തു. വൈറ്റില, കുണ്ടന്നൂർ മേഖലയിൽ നടത്തിയ ബൈക്ക് റാലിയുടെ ഫ്ലാഗ് ഓഫ് ഫോറം കൊച്ചി എ ജി എം സജീഷ് ചന്ദ്ര നിർവഹിച്ചു.
ലുലു ഡെ യ് ലി ജനറൽ മാനേജർ ഷെരീഫ്, ഷോപ്പേഴ്സ് സ്റ്റോപ്പ് മാനേജർ അനുരാഗ്, ഫോറം കൊച്ചി ഡെപ്യൂട്ടി മാർക്കറ്റിംഗ് മാനേജർ ദീപ വിനയ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
Comments