ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ ബാങ്കുകൾ...

Safest banks in India

ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ ബാങ്കുകളുടെ പട്ടിക ആർ ബി ഐ പുറത്തുവിട്ടു. ഈ ബാങ്കുകൾ നിങ്ങളുടെ അക്കൗണ്ടിലെ ഓരോ രൂപയും സുരക്ഷിതമായി സൂക്ഷിക്കുമെന്ന് ആർ ബി ഐ വ്യക്തമാക്കി.

ഇന്ത്യയിലെ ഏറ്റവും സുരക്ഷിതവും വിശ്വസനീയവുമായ ബാങ്കിംഗ് സ്ഥാപനങ്ങളുടെ വിവരങ്ങൾ ഇന്ത്യയുടെ സെൻട്രൽ ബാങ്കായ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) വെളിപ്പെടുത്തി.

രണ്ട് വാണിജ്യ ബാങ്കുകളും ഒരു പൊതു ബാങ്കും ആർ ബി ഐ യുടെ ആഭ്യന്തര വ്യവസ്ഥാപിത പ്രാധാന്യമുള്ള ബാങ്കുകളുടെ (D-SIB) പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. 

രാജ്യത്തെ ഭൂരിഭാഗം ജനങ്ങളും ഒപ്പം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയും ബാങ്കുകളെ വളരെയധികം ആശ്രയിക്കുന്നതിനാൽ ഉപയോക്താക്കൾക്ക് നഷ്ടം സംഭവിച്ചാൽ രാജ്യത്തിന് മുഴുവനായി തന്നെ അതിന്റെ പ്രത്യാഘാതം അനുഭവപ്പെടും. അതിനാൽ ഉപയോക്താക്കൾക്ക് നഷ്ടം സംഭിക്കാതെ ശ്രദ്ധിക്കേണ്ട ചുമതലയും ആർ ബി ഐ ഭംഗിയായി നിർവഹിച്ചു പോരുന്നു.

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) പറയുന്നതനുസരിച്ച്, പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI), സ്വകാര്യമേഖല ബാങ്കുകളായ എച്ച് ഡി എ ഫ്സി ബാങ്ക്(HDFC Bank) , ഐ സി ഐ സി ഐ ബാങ്ക് (ICICI Bank) എന്നിവയെല്ലാം 2022 - ലെ ഈ പട്ടികയിൽ ഇടം കണ്ടെത്തിയിട്ടുണ്ട്. 

റെഗുലേറ്ററി ആവശ്യകതകൾ നിറവേറ്റുന്നതിന്, ഈ ധനകാര്യ സ്ഥാപനങ്ങൾ അവരുടെ റിസ്ക്-വെയ്റ്റഡ് ആസ്തികളുടെ ഒരു നിശ്ചിത ശതമാനം ടയർ-1 ഇക്വിറ്റിയായി നിലനിർത്തണം. എസ്‌ ബി ഐ അതിന്റെ റിസർവ്ഡ് ആസ്തിയുടെ 0.60 ശതമാനവും എച്ച്‌ഡിഎഫ്‌സിയും ഐസിഐസിഐ ബാങ്കും 0.20 ശതമാനവും ടയർ-1 ഇക്വിറ്റിയായി നീക്കിവെക്കണമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നിർദ്ദേശിക്കുന്നു.

2022 മാർച്ച് വരെ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ബാങ്കുകളുടെ ഒരു ലിസ്റ്റ് ആർ ബി ഐ സമാഹരിച്ചു. 2015-ലും 2016-ലും എസ്ബിഐയെയും ഐസിഐസിഐ ബാങ്കിനെയും മാത്രമാണ് ആർബിഐ ഈ ലിസ്റ്റിൽ ഉൾപ്പെടുത്തിയതെങ്കിൽ  2017 മാർച്ച് വരെയുള്ള ഡാറ്റ നോക്കുമ്പോൾ, എച്ച്ഡിഎഫ്സി ബാങ്കിനെ കൂടി പിന്നീട് ഉൾപ്പെടുത്തുകയായിരുന്നു.  

ആർ ബി ഐ, 2015 മുതൽ രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയിൽ  നിർണായക പങ്കുവഹിക്കുന്ന ബാങ്കുകളുടെ ഒരു ലിസ്റ്റ് പുറത്തിറക്കുകയും സൂക്ഷ്മമായി വിശകലം ചെയ്യുകയും ചെയ്യുന്നു. വർഷം തോറും ഓഗസ്റ്റിൽ, ബാങ്കുകളുടെ പരിധിയെ അടിസ്ഥാനമാക്കി ആർ‌ബി‌ഐ  ഒരു വിലയിരുത്തൽ നടത്തുന്നു. ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ബാങ്കുകളുടെ ഒരു ലിസ്റ്റ് തയ്യാറാക്കുന്നു. ലിസ്റ്റുചെയ്ത ബാങ്കുകൾ പാപ്പരത്തത്തിൽ നിന്ന് സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുകയും, ആവശ്യമെങ്കിൽ അവരെ സഹായിക്കാൻ സർക്കാർ തയ്യാറാകുകയും ചെയ്യുന്നു.

ഇന്ത്യയിലെ ഏറ്റവും വലുതും സ്വാധീനമുള്ളതുമായ ചില ധനകാര്യ സ്ഥാപനങ്ങൾ ആഭ്യന്തര വ്യവസ്ഥാപിത പ്രാധാന്യമുള്ള ബാങ്കുകളുടെ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഈ സ്ഥാപനങ്ങളെ സൂക്ഷ്മമായി വിലയിരുത്തുന്നുണ്ട്. 

Comments

    Leave a Comment