ബി എസ് ഇ 56,688 എന്ന ഏറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തിയതിന് ശേഷം 949.32 പോയിന്റ് നഷ്ടത്തിൽ 56,747.14 -ൽ ക്ലോസ് ചെയ്തു. എൻഎസ്ഇ നിഫ്റ്റി 16,892 ലേക്ക് താഴ്ന്നതിന് ശേഷം 285.45 പോയിന്റ് നഷ്ടത്തിൽ 16,912.25 -ൽ വ്യാപാരം അവസാനിപ്പിച്ചു. ഐടി, എഫ്എംസിജി ഓഹരികളിൽ വിൽപ്പന വ്യക്തമായി കാണാമായിരുന്നു, അതേസമയം തിരഞ്ഞെടുത്ത ഓട്ടോ, ഫിനാൻഷ്യൽ ഓഹരികളും പുരോഗമിക്കുമ്പോൾ ദുർബലമായി.
സെൻസെക്സ് 949 പോയി ന്റും നിഫ്റ്റി 285 പോയിന്റും താഴ്ന്നു; ഇന്ന് നേടിയവരും നഷ്ടപ്പെട്ടവരും

പ്രധാന ബെഞ്ച്മാർക്ക് സൂചികകളായ ബി എസ ഇ യും എൻ എസ് ഇ യും വെള്ളിയാഴ്ചത്തെ തകർച്ച ഇന്നും തുടർന്നു. ഒമൈക്രോൺ വൈറസിനെ ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വമാണ് ഒരു പ്രധാനകാരണമായി കണക്കാക്കുന്നതെങ്കിൽ രണ്ടു ദിവസത്തിനപ്പുറം (ഡിസംബർ 08 ന്) നടക്കാനിരിക്കുന്ന ആർബിഐ നയ യോഗവും വിപണിയിടിവിന് കാരണമായി.
ഒമൈക്രോണും ആർബിഐ നയ യോഗവും കണക്കിലെടുത്ത് നിക്ഷേപകർ ജാഗ്രതയോടെയുള്ള സമീപനമാണിന്ന് വിപണിയിൽ സ്വീകരിച്ചത്. ഇൻഡെക്സ് ഹെവിവെയ്റ്റ് ആയ റിലയൻസ് ഇൻഡസ്ട്രീസ്, ഭാരതി എയർടെൽ എന്നിവയും നഷ്ടത്തിലായി. ഐടി, എഫ്എംസിജി ഓഹരികളിൽ വിൽപ്പന വ്യക്തമായി കാണാമായിരുന്നു, അതേസമയം തിരഞ്ഞെടുത്ത ഓട്ടോ, ഫിനാൻഷ്യൽ ഓഹരികളും വ്യാപാരം പുരോഗമിക്കുമ്പോൾ ദുർബലമായി.
82 പോയിന്റ് ഉയർന്ന് 57,778 ൽ ആരംഭിച്ച ബിഎസ്ഇ ബെഞ്ച്മാർക്ക് സൂചികയായ സെൻസെക്സ്, കുറച്ചു കൂടി ഉയർന്ന് 57,781 എത്തിയതിന് ശേഷമാണ് നെഗറ്റീവ് സോണിലേക്ക് വഴുതി വീണ് 56,688 എന്ന ഏറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തി. ഒടുവിൽ ഇന്നത്തെ വ്യാപാരം അവസാനിപ്പിക്കുമ്പോൾ 949.32 പോയിന്റ് നഷ്ടത്തിൽ 56,747.14 -ൽ ക്ലോസ് ചെയ്തു. ഈ പ്രക്രിയയിൽ, കഴിഞ്ഞ രണ്ട് ട്രേഡിംഗ് സെഷനുകളിലായി ബിഎസ്ഇ ബെഞ്ച്മാർക്ക് 1,714 പോയിന്റ് (2.9 ശതമാനം) കുറഞ്ഞു.
വെള്ളിയാഴ്ചത്തെ ക്ലോസിങ് ആയ 17,196 .70 എന്ന നിലയിൽ നിന്നും 12.35 പോയിന്റ് ഉയർന്ന് 17,209.05 ൽ ആരംഭിച്ച എൻ എസ് ഇ , ഏറ്റവും ഉയർന്ന നിലയായി 17,216.75 ഉം ഏറ്റവും താഴ്ന്ന നിലയായി 16,891.70 എന്ന പോയിന്റും രേഖപ്പെടുത്തി ഇന്നത്തെ വ്യാപാരം അവസാനിപ്പിക്കുമ്പോൾ 284.45 പോയിന്റ് നഷ്ടത്തിൽ 16 ,912.25 -ൽ ക്ലോസ് ചെയ്തു. നിഫ്റ്റി അതിന്റെ ശക്തമായ സപ്പോർട്ട് സോണായ 16,900-ൽ എത്തിയെന്നും ഈ നിലയിൽ പിടിച്ചുനിൽക്കാൻ സൂചികയ്ക്ക് കഴിഞ്ഞാൽ, ഒരു നല്ല തിരിച്ചുവരവ് പ്രതീക്ഷിക്കാമെന്നും എൽകെപി സെക്യൂരിറ്റീസിലെ സീനിയർ ടെക്നിക്കൽ അനലിസ്റ്റ് രോഹിത് സിംഗ്രെ പറഞ്ഞു. എന്നാൽ, സൂചിക ഈ പിന്തുണ നിലനിർത്തുന്നതിൽ പരാജയപ്പെടുകയാണെങ്കിൽ, അത് 16,800-16,700 എന്ന അടുത്ത സപ്പോർട്ട് ലെവലുകളിലേക്ക് നീങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
സെൻസെക്സ്-30 ഓഹരികളിൽ ഇൻഡസ്ഇൻഡ് ബാങ്ക് ( 3.7 ശതമാനം), ബജാജ് ഫിൻസെർവ് ( 3.3 ശതമാനം) എന്നിവയാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത്.ഭാരതി എയർടെൽ 3 ശതമാനവും റിലയൻസ് ഇൻഡസ്ട്രീസ് 1.8 ശതമാനവും ഇടിഞ്ഞു. പൂനെയിൽ പുതിയ പ്ലാന്റ് സ്ഥാപിക്കാനുള്ള ഓട്ടോ ആൻസിലറി കമ്പനിയുടെ പദ്ധതികളുടെ പിൻബലത്തിൽ ഓട്ടോമോട്ടീവ് സ്റ്റാമ്പിംഗ്സ് ആൻഡ് അസംബ്ലീസ് (ASAL) 260.15 രൂപ എന്ന റെക്കോർഡ് ഉയരത്തിലെത്തി.
ഇന്ന് നേടിയവർ
റെസ്പോൺസീവ് ഇൻഡസ്ട്രീസ് ലിമിറ്റഡ് :-
102.00 രൂപയിൽ വ്യാപാരം ആരംഭിച്ച് ഏറ്റവും ഉയർന്ന വിലയായി 121.65 രൂപയും താഴ്ന്ന വിലയായി 100.70 രൂപയും രേഖപ്പെടുത്തിയതിന് ശേഷം 20 .00 രൂപ (19.72%) വളർച്ച രേഖപ്പെടുത്തി 121.40 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു.
എച് എഫ് സി എൽ ലിമിറ്റഡ് :-
71.30 രൂപയിൽ വ്യാപാരം ആരംഭിച്ച് ഏറ്റവും ഉയർന്ന വിലയായി 78.35 രൂപയും താഴ്ന്ന വിലയായി 70.15 രൂപയും രേഖപ്പെടുത്തിയതിന് ശേഷം 7.10 രൂപ (9.96%) വളർച്ച രേഖപ്പെടുത്തി 78.35 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു.
ഐ എഫ് സി ഐ ലിമിറ്റഡ് :-
13.73 രൂപയിൽ വ്യാപാരം ആരംഭിച്ച് ഏറ്റവും ഉയർന്ന വിലയായി 15.99 രൂപയും താഴ്ന്ന വിലയായി 13.55 രൂപയും രേഖപ്പെടുത്തിയതിന് ശേഷം 1.24 രൂപ (9.07%) വളർച്ച രേഖപ്പെടുത്തി 14.91 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു.
ബി ഇ എം ൽ ലിമിറ്റഡ് :-
1930.00 രൂപയിൽ വ്യാപാരം ആരംഭിച്ച് ഏറ്റവും ഉയർന്ന വിലയായി 2060.00 രൂപയും താഴ്ന്ന വിലയായി 1904.50 രൂപയും രേഖപ്പെടുത്തിയതിന് ശേഷം 126.40 രൂപ (6.70%) വളർച്ച രേഖപ്പെടുത്തി 2012.70 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു.
എം എം ടി സി ലിമിറ്റഡ് :-
40.50 രൂപയിൽ വ്യാപാരം ആരംഭിച്ച് ഏറ്റവും ഉയർന്ന വിലയായി 44.15 രൂപയും താഴ്ന്ന വിലയായി 40.00 രൂപയും രേഖപ്പെടുത്തിയതിന് ശേഷം 2.45 രൂപ (6.09%) വളർച്ച രേഖപ്പെടുത്തി 42.65 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു.
ഇന്ന് നഷ്ടപ്പെടുത്തിയവർ
കോൾ ഇന്ത്യ ലിമിറ്റഡ് :-
151.50 രൂപയിൽ വ്യാപാരം ആരംഭിച്ച് ഏറ്റവും ഉയർന്ന വിലയായി 152.60 രൂപയും താഴ്ന്ന വിലയായി 148.20 രൂപയും രേഖപ്പെടുത്തിയതിന് ശേഷം 11.15 രൂപ (6.98%) നഷ്ടം രേഖപ്പെടുത്തി 148.65 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു.
ഗോഡ്ഫ്രെ ഫിലിപ്സ് ഇന്ത്യ ലിമിറ്റഡ് :-
1303.80 രൂപയിൽ വ്യാപാരം ആരംഭിച്ച് ഏറ്റവും ഉയർന്ന വിലയായി 1335.70 രൂപയും താഴ്ന്ന വിലയായി 1216.85 രൂപയും രേഖപ്പെടുത്തിയതിന് ശേഷം 87.75 രൂപ (6.67%) നഷ്ടം രേഖപ്പെടുത്തി 1227.45 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു.
തെർമാക്സ് ലിമിറ്റഡ് :-
1799.00 രൂപയിൽ വ്യാപാരം ആരംഭിച്ച് ഏറ്റവും ഉയർന്ന വിലയായി 1799.00 രൂപയും താഴ്ന്ന വിലയായി 1612.70 രൂപയും രേഖപ്പെടുത്തിയതിന് ശേഷം 116.35 രൂപ (6.60%) നഷ്ടം രേഖപ്പെടുത്തി 1645.65 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു.
പി വി ആർ ലിമിറ്റഡ് :-
1437.40 രൂപയിൽ വ്യാപാരം ആരംഭിച്ച് ഏറ്റവും ഉയർന്ന വിലയായി 1444.65 രൂപയും താഴ്ന്ന വിലയായി 1332.25 രൂപയും രേഖപ്പെടുത്തിയതിന് ശേഷം 90.85 രൂപ (6.31%) നഷ്ടം രേഖപ്പെടുത്തി 1349.60 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു.
ലെമൺ ട്രീ ഹോട്ടൽസ് ലിമിറ്റഡ് :-
48.60 രൂപയിൽ വ്യാപാരം ആരംഭിച്ച് ഏറ്റവും ഉയർന്ന വിലയായി 48.60 രൂപയും താഴ്ന്ന വിലയായി 44.90 രൂപയും രേഖപ്പെടുത്തിയതിന് ശേഷം 2.85 രൂപ (5.91%) നഷ്ടം രേഖപ്പെടുത്തി 45.40 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു.
Comments