ലോകത്തിലെ ഏറ്റവും ധനികരായ അഞ്ച് നടന്മാരുടെ പട്ടികയില്‍ ഇടംനേടി ഷാരൂഖ് ഖാന്‍.

Shah Rukh Khan has made it to the list of the top five richest actors in the world.

ടോപ്പ് 10 പട്ടികയിലുള്ള ഏക ഇന്ത്യൻ നടൻ കൂടിയാണ് ഷാരൂഖ് ഖാൻ.

കഴിഞ്ഞ ഞായറാഴ്ച വേള്‍ഡ് ഓഫ് സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട ലോകത്തിലെ ഏറ്റവും ധനികരായ 10 നടന്മാരുടെ പട്ടികയില്‍ സ്ഥാനം നേടി ഷാരൂഖ് ഖാന്‍. ടോപ്പ് 10 പട്ടികയിലുള്ള ഏക  ഇന്ത്യൻ നടൻ കൂടിയാണ് ഷാരൂഖ് ഖാൻ. 

വേള്‍ഡ് ഓഫ് സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട അഞ്ച് നടന്മാരുടെ പട്ടികയില്‍ നാലാം സ്ഥാനമാണ് ഷാരൂഖ് ഖാനുള്ളത്. അമേരിക്കന്‍ കൊമേഡിയനും നടനുമായ ജെറി സീൻഫെൽഡാണ് ലിസ്റ്റില്‍ ഒന്നാം സ്ഥാനത്ത്.

ഡ്വെയ്ൻ ജോൺസൺ, ടോം ക്രൂസ്, ജോർജ്ജ് ക്ലൂണി, റോബർട്ട് ഡി നിരോ തുടങ്ങിയ സൂപ്പർ താരങ്ങൾക്കൊപ്പം ' ഏറ്റവും സമ്പന്നരായ നടന്മാരുടെ' ടോപ്പ് 10 പട്ടികയിലുള്ള ഷാരൂഖ് ഖാന്‍റെ ആസ്തി 770 മില്യൺ ഡോളറാണ് എന്നാണ് പട്ടിക പറയുന്നത്. 

1 ബില്യൺ ഡോളർ ആസ്തിയുമായി അമേരിക്കൻ സ്റ്റാൻഡ് അപ് കൊമേഡിയനും നടനും എഴുത്തുകാരനുമായ ജെറി സീൻഫെൽഡ് ആണ് ഈ പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. 1 ബില്യൺ ഡോളറോളം അസ്തിയുള്ള ടൈലർ പെറി പട്ടികയില്‍ രണ്ടാം സ്ഥാനത്തും 800 മില്യൺ ഡോളർ ആസ്തിയുള്ള ഡ്വെയ്ൻ ജോൺസണും തൊട്ടുപിന്നിൽ മൂന്നാം  സ്ഥാനത്തുമുണ്ട്. അതിന് പിന്നില്‍ ഷാരൂഖും.ഷാരൂഖിന് പിന്നില്‍ അഞ്ചാം സ്ഥാനത്തുള്ള ടോം ക്രൂസിന് 620 മില്യൺ ഡോളർ ആസ്തിയുണ്ട്.

200 കോടി രൂപയാണ് ഷാരൂഖിന്റെ വീടായ മന്നത്തിന്‍റെ മാത്രം വിലണെന്നാണ് റിപ്പോർട്ട്. അതിനൊപ്പം തന്നെ ഷാരൂഖിന്‍റെ വാനിറ്റി വാനിന് തന്നെ അഞ്ച് കോടി രൂപ വിലവരുമെന്നാണ് റിപ്പോർട്ട്. ബോളിവുഡിലെ ഒരു താരത്തിന് സ്വന്തമായുള്ള ഏറ്റവും വിലകൂടിയ ആഡംബര വാനിറ്റി വാനാണ് ഷാരൂഖിന്‍റെതെന്നാണ് റിപ്പോര്‍ട്ട്. 

വര്‍ഷങ്ങള്‍ക്ക് ശേഷം ഷാരൂഖ് പ്രധാന വേഷത്തിലെത്തുന്ന ചിത്രം പഠാൻ  ജനുവരി 25ന് തീയറ്ററുകളില്‍ എത്തുകയാണ്. സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്ത ചിത്രത്തില്‍ ജോൺ എബ്രഹാം, ദീപിക പദുകോണ്‍ ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. 

Comments

    Leave a Comment