സ്റ്റാർ ഹെൽത്ത് ഐ പി ഒ : രണ്ടാം ദിനം അവസാനിക്കുമ്പോൾ സബ്സ്ക്രിപ്ഷൻ 20% മാത്രം

Star Health IPO:  Subscription is only 20% at the end of the second day

ഏതൊരു ഐ‌പി‌ഒയിലെയും ബിഡുകളിൽ ഭൂരിഭാഗവും അവസാന ദിവസമാണ് വരുന്നത്. സ്റ്റാർ ഹെൽത്ത് ഐ പി ഒ 100 ശതമാനം സബ്‌സ്‌ക്രിപ്‌ഷനിലെത്താൻ ബുദ്ധിമുട്ടാണെന്ന് പാറ്റേണുകൾ സൂചിപ്പിക്കുന്നു. ഒരു ആഭ്യന്തര സ്ഥാപന നിക്ഷേപകൻ പോലും ഇതുവരെ ഐപിഒയ്ക്ക് അപേക്ഷിച്ചിട്ടില്ലെന്ന് സ്റ്റോക്ക് എക്സ്ചേഞ്ചുകൾ വെളിപ്പെടുത്തിയ ഡാറ്റ കാണിക്കുന്നു.

സ്റ്റാർ ഹെൽത്ത് ആൻഡ് അലൈഡ് ഇൻഷുറൻസ് കമ്പനിയുടെ ഐപിഒ അതിന്റെ 7,250 കോടി രൂപയ്ക്ക് ബിഡുകൾ ശേഖരിക്കാൻ പാടുപെടുകയാണ്. ഓഫർ അവസാനിക്കുന്നതിന് ഒരു ദിവസം മുമ്പ് ബുധനാഴ്ച 20 ശതമാനം മാത്രം സബ്സ്ക്രിപ്ഷൻ ആണുള്ളത്. 870 രൂപ മുതൽ 900 രൂപ വരെയുള്ള പ്രൈസ് ബാൻഡിൽ  സബ്‌സ്‌ക്രിപ്‌ഷനായി തുറന്ന ഐപിഒ ഡിസംബർ 2 ന് അവസാനിക്കും.

ഏതൊരു ഐ‌പി‌ഒയിലെയും ബിഡുകളിൽ ഭൂരിഭാഗവും അവസാന ദിവസമാണ് വരുന്നത്, എന്നിരുന്നാലും, രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ആരോഗ്യ ഇൻഷുറർ 100 ശതമാനം സബ്‌സ്‌ക്രിപ്‌ഷനിലെത്താൻ ബുദ്ധിമുട്ടുമെന്ന് സബ്‌സ്‌ക്രിപ്‌ഷൻ പാറ്റേണുകൾ സൂചിപ്പിക്കുന്നു.

ഇതുവരെ ഒരു ആഭ്യന്തര സ്ഥാപന നിക്ഷേപകൻ പോലും (DII) ഐപിഒയ്ക്ക് അപേക്ഷിച്ചിട്ടില്ലയെന്ന്  സ്റ്റോക്ക് എക്സ്ചേഞ്ചുകൾ വെളിപ്പെടുത്തിയ ഡാറ്റ കാണിക്കുന്നു.റീട്ടെയിൽ നിക്ഷേപകരിൽ നിന്നാണ് ബിഡ്ഡുകളിൽ ഭൂരിഭാഗവും വന്നത്. ഐപിഒയിൽ 35 ശതമാനത്തിൽ നിന്ന് 10 ശതമാനം മാത്രം ക്വാട്ടയാണ് റീട്ടെയിൽ നിക്ഷേപകർക്കുള്ളത്.

ഐപിഒ ലോഞ്ചിന് മുന്നോടിയായി ആങ്കർ നിക്ഷേപകരിൽ നിന്ന് 3,217 കോടി രൂപയിൽ കൂടുതൽ സമാഹരിച്ചതായി കമ്പനി അറിയിച്ചു. 2,000 കോടി രൂപയുടെ ഓഹരികളുടെ പുതിയ ഇഷ്യൂവും 58,324,225-ന് ഓഫർ ഫോർ സെയിൽ (OFS) ഉം ഉൾപ്പെടുന്ന ഐ‌പി‌ഒ വഴി 7,249.18 കോടി രൂപയാണ് കമ്പനി ലക്ഷ്യമിടുന്നത്.  ഐ‌പി‌ഒയുടെ പ്രൈസ് ബാൻഡ് ഒരു ഷെയറിന് 870-900 രൂപയായി സജ്ജീകരിച്ചിരിക്കുന്നു. നിക്ഷേപകർക്ക് കുറഞ്ഞത് 16 ഷെയറുകളെങ്കിലും ലോട്ടിന് കീഴിൽ 14,400 രൂപയ്ക്ക് ലേലം വിളിക്കാം. നിക്ഷേപകർക്ക് പരമാവധി 14 ലോട്ടുകൾ 1,87,200 രൂപയ്ക്ക് വാങ്ങാം.

പ്രമുഖ നിക്ഷേപകനായ രാകേഷ് ജുൻജുൻവാല, സേഫ്കോർപ്പ് ഇൻവെസ്റ്റ്‌മെന്റ്സ് ഇന്ത്യ, വെസ്റ്റ്ബ്രിഡ്ജ് എന്നിവരുടെ പിന്തുണയോടെയാണ് ഐപിഒ പ്രവർത്തിക്കുന്നത്. കമ്പനി 75 ശതമാനം ഓഹരികൾ യോഗ്യതയുള്ള സ്ഥാപന ബയർമാർക്കും (ക്യുഐബികൾ), 15 ശതമാനം നോൺ-ഇൻസ്റ്റിറ്റ്യൂഷണൽ നിക്ഷേപകർക്കും (എൻഐഐകൾ) ബാക്കി 10 ശതമാനം റീട്ടെയിൽ നിക്ഷേപകർക്കുമായിട്ടാണ്  നീക്കിവച്ചിരിക്കുന്നത്. കമ്പനി ജീവനക്കാർക്കായി 100 കോടി രൂപയുടെ ഓഹരികളും സംവരണം ചെയ്തിട്ടുണ്ട്.

പല ബ്രോക്കറേജുകളും ഐപിഒയ്ക്ക് ഒരു 'സബ്‌സ്‌ക്രൈബ്' റേറ്റിംഗ് നൽകിയിട്ടുണ്ട്. ചോയ്‌സ് ബ്രോക്കിംഗ് പറയുന്നത് അനുസരിച്ച്, ആരോഗ്യ ഇൻഷുറൻസ് വ്യവസായത്തിൽ പാൻഡെമിക്കിന്റെ ആഘാതം കാരണം  നിക്ഷേപകർക്ക്  ജാഗ്രതയോടെ ഐപിഒ സബ്‌സ്‌ക്രൈബുചെയ്യാം.പ്രമുഖ സ്റ്റോക്ക് എക്സ്ചേഞ്ചുകളായ ബിഎസ്ഇയിലും എൻഎസ്ഇയിലും ഡിസംബർ 10ന് ലിസ്റ്റ് ചെയ്യാനാണ് കമ്പനി പദ്ധതിയിടുന്നത്.


Comments

    Leave a Comment