ഇന്ത്യയിലെ ഏറ്റവും വലിയ വൈന്‍ നിര്‍മ്മാതാക്കളായ സുല വൈന്‍യാര്‍ഡ്സ് ഓഹരി വിപണിയിലേക്ക്...

Sula Vineyards: India's largest winemaker, planning to entered the stock market ...

നാസിക് ആസ്ഥാനമായുള്ള സുല വൈൻയാർഡ്‌സ് പ്രാരംഭ പബ്ലിക് ഓഫറിനായി കമ്പനിയുടെ രേഖകൾ സെബിക്ക് സമർപ്പിക്കുമെന്നാണ് റിപ്പോർട്ട്. 1200 കോടി മുതൽ1400 കോടി രൂപ വരെയാണ് ഐ പി ഒ വഴി കമ്പനി ലക്ഷ്യമിടുന്നത്.

ഓഹരി വിപണിയില്‍ ചുവടുവയ്ക്കാനൊരുങ്ങി വൈന്‍ നിര്‍മ്മാതാക്കളായ സുല വൈന്‍യാര്‍ഡ്സ്(Sula Vineyards). 

നാസിക് ആസ്ഥാനമായുള്ള സുല വൈൻയാർഡ്‌സ് ഇന്ത്യയിലെ ഏറ്റവും വലിയ വൈന്‍ നിര്‍മ്മാതാക്കളാണ്. നാസിക്, ദക്ഷിണ മഹാരാഷ്ട്ര, കര്‍ണാടക എന്നിവിടങ്ങളിൽ ഉൾപ്പടെ രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിലായി 2,000 ഏക്കറിലധികം മുന്തിരിത്തോട്ടങ്ങൾ സുലയ്ക്ക് കീഴിലുണ്ട്. കൂടാതെ ഇവിടങ്ങളിലെ മറ്റ് കർഷകരുമായി കരാർ വ്യവസ്ഥയിൽ സുല മുന്തിരി ശേഖരിക്കുന്നുണ്ട്.   

പ്രാരംഭ പബ്ലിക് ഓഫറിനായി സുല, അതിന്റെ രേഖകൾ മാർക്കറ്റ് റെഗുലേറ്റർ സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയ്ക്ക് (SEBI) ഉടൻ തന്നെ സമർപ്പിക്കുമെന്നാണ് റിപ്പോർട്ട്. 1200 കോടി മുതൽ1400 കോടി രൂപ വരെ ഐപിഒയിലൂടെ സമാഹരിക്കുക എന്ന ലക്ഷയത്തോടെയാണ് സുല വൈന്‍യാര്‍ഡ്സ് ഓഹരി വിപണിയിലേക്ക് എത്തുന്നത്.

ഐപിഒയുടെ ബാങ്കര്‍മാരായി കൊട്ടക് മഹീന്ദ്ര ക്യാപിറ്റല്‍, സിഎല്‍എസ്എ, ഐഐഎഫ്എല്‍ എന്നിവരെ നിയമിച്ചിട്ടുണ്ട്. വെർലിൻവെസ്റ്റ്, എവർസ്റ്റോൺ ക്യാപിറ്റൽ, വിസ്‌വൈറസ്, സാമ ക്യാപിറ്റൽ, ഡിഎസ്‌ജി കൺസ്യൂമർ പാർട്‌ണേഴ്‌സ് എന്നിവർ സുലയിലെ നിലവിലെ നിക്ഷേപകരാണ്. ഇവർക്ക് പുറമെ വിവിധ സ്വകാര്യ ഇക്വിറ്റി ഫണ്ടുകളും  സ്ഥാപന നിക്ഷേപകരും സുലയെ പിന്തുണച്ചിട്ടുണ്ട്. ബെൽജിയം ആസ്ഥാനമായുള്ള വെർലിൻവെസ്റ്റ് 70 മില്യൺ ഡോളറിലധികമാണ് 2010 മുതൽ സുലയിൽ നിക്ഷേപിച്ചിരിക്കുന്നത്.

1999 ൽ ആദ്യത്തെ വൈൻ നിർമ്മാണ കമ്പനി സ്ഥാപിച്ച സുലക്ക് ഇന്ന് 13-ലധികം ബ്രാന്‍ഡുകളാണുള്ളത്. നിലവിൽ 24 സംസ്ഥാനങ്ങളിലായി പടർന്നു കിടക്കുന്ന വിതരണ ശൃംഖലയാണ് സുലയ്ക്കുള്ളത്. 2009-ല്‍ 33 ശതമാനമായിരുന്ന ആഭ്യന്തര വിപണി വിഹിതം 2020 ആയപ്പൊഴെക്കും   52 ശതമാനമായി വളർന്നു. 

Comments

    Leave a Comment