പുതിയ ജിയോ പ്ലാനിൽ ഇനി നെറ്റ്ഫ്ലിക്സ്, പ്രൈം, ഹോട്​സ്റ്റാർ, സോണി ലിവ് എല്ലാം സൗജന്യം.

Netflix, Prime, Hotstar and Sony Liv are all free in new Jio plan,

എയർഫൈബർ,ജിയോഫൈബർ ഉപഭോക്താക്കൾക്കായി ജിയോ പുതിയ പ്ലാൻ പ്രഖ്യാപിച്ചു

888 രൂപ പ്രതിമാസ നിരക്കിൽ എയർഫൈബർ,ജിയോഫൈബർ ഉപഭോക്താക്കൾക്കായി ജിയോ പുതിയ പ്ലാൻ  പ്രഖ്യാപിച്ചു.  

നിരവധി സ്ട്രീമിങ് സേവനങ്ങളും ഒപ്പം 30 എംബിപിഎസ് സ്പീ‍ഡുള്ള ഡാറ്റയും നൽകുന്ന പ്ലാനാണ് എയർഫൈബർ,ജിയോഫൈബർ ഉപഭോക്താക്കൾക്കായി ജിയോ പ്രഖ്യാപിച്ചത്. ഈ പ്ലാനിനൊപ്പം നെറ്റ്ഫ്ലിക്സ്, പ്രൈം, ഹോട്​സ്റ്റാർ, സോണി ലിവ് തുടങ്ങി 15 ആപ്പുകളുടെ പ്രീമിയം സ്ട്രീമിങ് സേവനങ്ങളെല്ലാം സൗജന്യമായി  ലഭിക്കുമെന്നതാണ് പ്രത്യേകത. 

നിലവിലുള്ള ഉപയോക്താക്കൾക്കും പുതിയ ഉപയോക്താക്കൾക്കും 50 ദിവസത്തേക്ക് സൗജന്യ  ആക്‌സസ് നൽകുന്ന ' ഐപിഎൽ ധനാ ധന്' എന്നതിനായുള്ള 50 ദിവസത്തെ വൗച്ചറും പ്ലാൻ വാഗ്ദാനം ചെയ്യുന്നതിനോടൊപ്പം 800-ലധികം ഡിജിറ്റൽ ടിവി ചാനലുകളിലേക്കുള്ള പ്രവേശനവും ഈ പ്ലാനിൽ ഉൾപ്പെടുന്നു.

ജിയോ അൺലിമിറ്റഡ് ബ്രോഡ്‌ബാൻഡ് പ്ലാനിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഒടടി സബ്‌സ്‌ക്രിപ്‌ഷനുകൾ നെറ്റ്ഫ്ലിക്സ്(ബേസിക്), പ്രൈം വിഡിയോ (Lite), ജിയോ സിനിമ പ്രീമിയം, ഡിസ്നി പ്ലസ് ഹോട്​സ്റ്റാർ, സോണി ലിവ്, സീ൫, സൺ നെക്സ്റ്റ്, ഹോയിചോ, ഡിസ്കവറി പ്ലസ്, ആൾട്ട് ബാലാജി, ഇറോസ് നൗ, ലയൺ‍സ്ഗേറ്റ് പ്ലേ, ഷെമറൂ മീ, ഡോക്യുബേ, എപികോണ്‍, ഇടിവി വിൻ‍(ജിയോ ടിവിയിലൂടെ) എന്നിവയാണ്

മെയ് 31 വരെ ഈ ആനുകൂല്യം ലഭിക്കുന്നതാണ് 

കൂടാതെ വേഗമേറിയ ഇന്റർനെറ്റ് ആക്‌സസ് ആവശ്യമുള്ളവർക്ക്, പ്രതിമാസം 1,499 രൂപയ്ക്ക് 300Mbps വരെ ഡൗൺലോഡ് വേഗതയുള്ള സമാന ആനുകൂല്യങ്ങളുള്ള ഒരു പ്ലാനും ജിയോ വാഗ്ദാനം ചെയ്യുന്നു.

Comments

    Leave a Comment