രാജ്യത്തെ കാത്തിരിക്കുന്ന അടുത്ത പകർച്ചവ്യാധി- വിശപ്പ് : USDA റിപ്പോർട്ട്
ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളെ കാത്തിരിക്കുന്ന അടുത്ത പകർച്ചവ്യാധി- വിശപ്പ് : USDA റിപ്പോർട്ട്
പകർച്ചവ്യാധി മൂലമുണ്ടായ വരുമാനനഷ്ടം മൂലം ആഗോള പട്ടിണി ഈ വർഷം മൂന്നിലൊന്നായി ഉയരുമെന്ന് യുഎസ് കാർഷിക വകുപ്പ് അറിയിച്ചു. ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ്, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ ആവശ്യത്തിന് ഭക്ഷണമില്ലാതെ ജനങ്ങളുടെ എണ്ണം വർധിക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു.പ്രതിദിനം കുറഞ്ഞത് 2,100 കലോറിയെങ്കിലും ഭക്ഷണത്തിൽ നിലനിർത്താൻ കഴിയാത്തവരെ ഈ റിപ്പോർട്ട് പ്രകാരം ഭക്ഷ്യ-അരക്ഷിതരായി കണക്കാക്കുന്നു.
76 രാജ്യങ്ങളിലെ 1.2 ബില്ല്യണിലധികം ജനങ്ങൾ ഈ വർഷം ഭക്ഷ്യ സുരക്ഷിതരായിരിക്കില്ല എന്ന് യുഎസ്‌ഡിഎ റിപ്പോർട്ട് ചെയ്യുന്നു. കോവിഡ് പകർച്ചവ്യാധിക്ക് മുമ്പ് ഈ രാജ്യങ്ങളിലെ ഏകദേശം 761 ദശലക്ഷം പേർ ഈ റിപ്പോർട്ടിൽ ഉൾപ്പെട്ടിരുന്നുവെന്ന് വകുപ്പ് കണക്കാക്കിയിരുന്നു.അധിക വർദ്ധന ജനസംഖ്യയിൽ ഭൂരിഭാഗവും ഏഷ്യയിലാണെന്നും(72 ശതമാനം) വകുപ്പ് അറിയിച്ചു.ഇന്ത്യയുൾപ്പെടെ മേൽപ്പറഞ്ഞ നാല് രാജ്യങ്ങളിൽ പ്രത്യേക വർധന കാണാനാകും.പട്ടിണി ഏറ്റവും കൂടുതലുള്ളത് യെമൻ, സിംബാബ്‌വെ, കോംഗോ എന്നീ രാജ്യങ്ങളിലാണ്. അവിടെ രാജ്യത്തെ ജനസംഖ്യയുടെ 80 ശതമാനത്തിലധികം പേർക്ക് ഭക്ഷണം കഴിക്കാൻ കഴിയാത്ത അവസ്ഥ ആയിരിക്കുമുള്ളത്.
റിപ്പോർട്ട് അനുസരിച്ച്, വർദ്ധിച്ചുവരുന്ന ഭക്ഷ്യ അരക്ഷിതാവസ്ഥയുടെ പ്രാഥമിക കാരണം പാൻഡെമിക്കിന് മുമ്പുള്ള തലവുമായി താരതമ്യപ്പെടുത്തുമ്പോൾ വരുമാന നില കുറയുകയാണ്. കാലാവസ്ഥാ വ്യതിയാനം, സാമ്പത്തിക അസ്ഥിരത, സായുധ സംഘർഷം അല്ലെങ്കിൽ രാഷ്ട്രീയ അസ്ഥിരത എന്നിവയുടെ ആഘാതം റിപ്പോർട്ട് പരിഗണിക്കുന്നില്ല. 2020 -ലെ ആഗോള ഭക്ഷ്യ അരക്ഷിതാവസ്ഥ 15 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലെത്തിയെന്ന് ഈ വർഷം ആദ്യം ഐക്യരാഷ്ട്രസഭ വിലയിരുത്തിയിരുന്നു. 2021 ൽ കാര്യങ്ങൾ കൂടുതൽ വഷളാകുമെന്ന് റിപ്പോർട്ട് പറയുന്നു
Comments