അടിയന്തിര സാഹചര്യങ്ങളിലും, അത്യാഹിതങ്ങളോ പ്രകൃതി ദുരന്തങ്ങളോ കാലാവസ്ഥ പ്രതികൂലമാവുന്ന സാഹചര്യങ്ങളിലോ ഡ്രൈവര്‍മാര്‍ പൂര്‍ണമായും ഗതാഗത നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും സുരക്ഷ ഉറപ്പാക്കുമാണ് പുതിയ നിയമത്തിലുടെ ലക്ഷ്യമിടുന്നത്.
അബുദാബി: വിവിധ നിയമലംഘനങ്ങള്‍ക്ക് രണ്ടായിരം ദിര്‍ഹം വരെ പിഴ ഈടാക്കുമെന്ന അറിയിപ്പോടു കൂടി യു എ ഇ യില്‍ മൂന്ന് പുതിയ ട്രാഫിക് ഫൈനുകള്‍ പ്രഖ്യാപിച്ചു.
അടിയന്തിര സാഹചര്യങ്ങളിലും, അത്യാഹിതങ്ങളോ പ്രകൃതി ദുരന്തങ്ങളോ കാലാവസ്ഥ പ്രതികൂലമാവുന്ന സാഹചര്യങ്ങളിലോ ഡ്രൈവര്‍മാര്‍ പൂര്‍ണമായും ഗതാഗത നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും സുരക്ഷ ഉറപ്പാക്കുമാണ് പുതിയ നിയമത്തിലുടെ ലക്ഷ്യമിടുന്നത്.
മഴയുള്ള സമയത്ത് താഴ്വരകള്‍ക്ക് സമീപവും വെള്ളപ്പൊക്കാം ഉണ്ടാവുന്ന മറ്റ് സ്ഥലങ്ങള്‍ക്ക് അടുത്തും ഡാമുകളുടെ പരിസരങ്ങളിലും കൂട്ടംകൂടുന്നതിന് ആയിരം ദിര്‍ഹം പിഴ ഈടാക്കുന്നതാണ്. കൂടാതെ ഡ്രൈവിങ് ലൈസന്‍സില്‍ ആറ് ബ്ലാക്ക് പോയിന്റുകളും ഇവര്‍ക്ക് ലഭിക്കും.
വെള്ളപ്പൊക്കമുള്ള താഴ്വരകളിലേക്ക് പ്രവേശിച്ചാല്‍ അവിടങ്ങളിലെ അപകട സാധ്യത പരിഗണിക്കാതെ തന്നെ രണ്ടായിരം ദിര്‍ഹം പിഴ ചുമത്തുന്നതാണ്. കൂടാതെ ഇത്തരത്തില്‍ പ്രവൃത്തിക്കുന്നവര്‍ക്ക് ഡ്രൈവിങ് ലൈസന്‍സില്‍ 23 ബ്ലാക്ക് പോയിന്റുകളും ലഭിക്കും.
ഇതിനെല്ലാം പുറമെ നിയമലംഘനത്തിന് ഉപയോഗിച്ച വാഹനം 60 ദിവസം കസ്റ്റഡിയിലെടുത്ത് സൂക്ഷിക്കുന്നതുമാണ്.
ഗതാഗത നിയന്ത്രണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനം തടസപ്പെടുത്തുക, ആംബുലന്‍സുകളുടെയോ അത്യാഹിത സാഹചര്യങ്ങളിലും ദുരന്ത സമയങ്ങളിലും മറ്റ് പ്രതിസന്ധി ഘട്ടങ്ങളിലും മഴയുള്ള സമയത്തും താഴ്വരകള്‍ നിറഞ്ഞൊഴുകുന്ന സമയങ്ങളിലുമൊക്കെ അടിന്തിര രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്ന വാഹനങ്ങള്‍ക്ക് തടസം സൃഷ്ടിക്കുക എന്നിവയാണ് മറ്റൊരു നിയമലംഘനം. ഇത്തരത്തില്‍ പ്രവൃത്തിക്കുന്നവര്‍ക്ക് ആയിരം ദിര്‍ഹം പിഴയും ഡ്രൈവിങ് ലൈസന്‍സില്‍ നാല് ബ്ലാക്ക് പോയിന്റുകള്‍ ലഭിക്കുകയും ചെയ്യുന്നതാണ്. കൂടാതെ നിയമലംഘനത്തിന് ഉപയോഗിച്ച വാഹനങ്ങള്‍ 60 ദിവസം കസ്റ്റഡിയില്‍ പിടിച്ചുവെയ്ക്കും.
Comments