രാജ്യത്ത് നിന്ന് ഉപകരണങ്ങൾ കയറ്റുമതി ചെയ്യാനും രണ്ട് വർഷത്തിനുള്ളിൽ 3,500 കോടി രൂപ നിക്ഷേപിക്കാനും ചൈനീസ് സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളായ വിവോ പദ്ധതിയിടുന്നു. 2021 വരെ വിവോ ഇതിനകം ഇന്ത്യയിൽ 1,900 കോടി രൂപ നിക്ഷേപിച്ചിട്ടുണ്ട്.
ചൈനീസ് സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളായ വിവോ 2022-ൽ ഇന്ത്യയിൽ നിർമ്മാണ സൗകര്യം വർദ്ധിപ്പിക്കാനും രാജ്യത്ത് നിന്ന് ഉപകരണങ്ങൾ കയറ്റുമതി ചെയ്യാനും പദ്ധതിയിടുന്നു. ഇതിനായി രണ്ട് വർഷത്തിനുള്ളിൽ 3,500 കോടി രൂപ നിക്ഷേപിക്കാൻ സ്മാർട്ട്‌ഫോൺ നിർമ്മാതാവ് പദ്ധതിയിടുന്നതായി കമ്പനിയുടെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
ഇന്ത്യൻ വിപണിയിൽ കമ്പനി നടത്തിയിട്ടുള്ള 7,500 കോടി രൂപ പ്രതിജ്ഞാബദ്ധതയുടെ ഭാഗമാണ് നിക്ഷേപമെന്ന് വിവോ ഇന്ത്യയിലെ ബിസിനസ് സ്ട്രാറ്റജി ഡയറക്ടർ പൈഗം ഡാനിഷ് വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. 2021 വരെ വിവോ ഇതിനകം 1,900 കോടി രൂപ നിക്ഷേപിച്ചിട്ടുണ്ട്.
2021 വരെ ഞങ്ങൾ 1,900 കോടി രൂപ നിക്ഷേപിച്ചുവെന്നും2023 ഓടെ 3,500 കോടി രൂപ നിക്ഷേപിക്കുമെന്നും തുടർന്ന് അടുത്ത ഘട്ടത്തിൽ 7,500 കോടി രൂപ നിക്ഷേപിക്കാൻ വിവോ (VIVO) പ്രതിജ്ഞാബദ്ധരാണെന്നും ഡാനിഷ് വിശദീകരിച്ചു. ഇവ നിർമ്മാണത്തിൽ മാത്രമുള്ള നിക്ഷേപങ്ങളാണെന്നും ഗ്രേറ്റർ നോയിഡയിലെ പ്ലാന്റുകളിൽ നിന്ന് മൊബൈൽ ഫോണുകൾക്കായുള്ള എല്ലാ പ്രാദേശിക ആവശ്യങ്ങളും കമ്പനി നിറവേറ്റുന്നുണ്ടെന്നും ഇപ്പോൾ ഇന്ത്യയിൽ നിന്നുള്ള ഹാൻഡ്‌സെറ്റുകൾ കയറ്റുമതി ചെയ്യാൻ കമ്പനി ശ്രദ്ധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 2022 ൽ ഇന്ത്യയിൽ നിന്ന് മറ്റ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതി ആരംഭിക്കാൻ പദ്ധതിയിടുന്നതായും ഡാനിഷ് പറഞ്ഞു. ഇന്ത്യൻ വിപണിയിൽ വിവോ 10 കോടി ഉപഭോക്താക്കളെ കടന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
വിവോ ഇന്ത്യയിൽ സ്മാർട്ട്‌ഫോൺ ഉൽപ്പാദന ശേഷി പ്രതിവർഷം 6 കോടിയിൽ നിന്ന് 12 കോടിയായി ഇരട്ടിയാക്കാനും 7,500 കോടി രൂപ നിക്ഷേപിച്ചതിന് ശേഷം ജീവനക്കാരുടെ എണ്ണം 40,000 ആക്കാനും ലക്ഷ്യമിടുന്നു. വിവോ ഇന്ത്യയുടെ നിർമ്മാണ യൂണിറ്റിൽ നിലവിലെ 10,000 ജീവനക്കാരെ കൂടാതെ 2023-ഓടെ കമ്പനി 5,000 അധിക ആളുകളെ നിയമിക്കാനും പദ്ധതിയിടുന്നു.
ഉൽപ്പാദന ശേഷി വർധിപ്പിക്കുന്നതിനായി കമ്പനി ഗ്രേറ്റർ നോയിഡയിൽ 169 ഏക്കർ ഭൂമി കൂടി ഏറ്റെടുക്കുകയും പ്രാദേശിക സംഭരണം വർധിപ്പിക്കുകയും ചെയ്യുന്നു. ഞങ്ങൾ എല്ലാ പ്രവർത്തനങ്ങളും വികസിപ്പിക്കുകയാണ്, അതായത് പ്രാദേശിക സംഭരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു എന്ന് ഡാനിഷ് പറയുന്നു.എപ്പോൾ ഏകദേശം 95 ശതമാനം ബാറ്ററികളും 60 ശതമാനം ചാർജറുകളും പ്രാദേശികമായിയാണ് വാങ്ങുന്നത്. 2024 ഓടെ ചാർജറുകളുടെ പ്രാദേശിക ഉറവിടം 75 ശതമാനമായും 2023 ഓടെ ഡിസ്പ്ലേയുടെ പ്രാദേശിക ഉറവിടം 65 ശതമാനമായും വർധിപ്പിക്കാൻ കമ്പനി പദ്ധതിയിടുന്നുവെന്നും അങ്ങനെ ഇന്ത്യൻ വിപണിയിൽ കൂടുതൽ തൊഴിലവസരങ്ങൾ നൽകുമെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു
Comments