3 ലക്ഷത്തിന്റെ ബൈക്ക് വാങ്ങാന്‍ ഒറ്റ രൂപ നാണയങ്ങളുമായി ഒരു ഉപഭോക്താവ്.

A customer with one rupee coins to buy a bike worth 3 lakhs.

തെലങ്കാനയിലെ മഞ്ചേരിയല്‍ ജില്ലാ ആസ്ഥാനത്തെ രാമകൃഷ്ണപൂര്‍ തരാകരാമ കോളനി നിവാസിയായ വെങ്കിടേഷിന്റെ ഏറ്റവും വലിയ സ്വപ്നം ഒരു സ്‌പോര്‍ട്‌സ് ബൈക്ക് ആയിരുന്നു.

ആഗ്രഹിച്ചു കഴിഞ്ഞാല്‍ എന്തും നേടാം....  തെലങ്കാന സ്വദേശി വെങ്കിടേഷിന്റെ ജീവിതം പറയുന്നത് അതാണ്. മുതൽക്കൂട്ടായി വേണ്ടത് ഇച്ഛാശക്തിയാണ്.

തെലങ്കാനയിലെ മഞ്ചേരിയല്‍ ജില്ലാ ആസ്ഥാനത്തെ രാമകൃഷ്ണപൂര്‍ തരാകരാമ കോളനി നിവാസിയായ വെങ്കിടേഷിന്റെ ഏറ്റവും വലിയ സ്വപ്നം ഒരു സ്‌പോര്‍ട്‌സ് ബൈക്ക് ആയിരുന്നു. പോളിടെക്‌നിക്് വിദ്യാര്‍ത്ഥിയായ വെങ്കിടേശ് ആ സ്വപ്നത്തിനത്തിലേക്ക് നടന്നടുത്തത് ഒറ്റ രൂപാ നാണയങ്ങള്‍ ശേഖരിച്ചു വെച്ചാണ്.

കടുത്ത യാത്രാ പ്രേമിയായ വെങ്കിടേഷിന്റെ ഏറ്റവും വലിയ സ്വപ്‌നം ഗ്രാമത്തിലൂടെ ബൈക്കില്‍ സഞ്ചരിക്കുക എന്നതായിരുന്നുവെങ്കിലും അതിനുള്ള സാമ്പത്തിക സ്ഥിതി അവനുണ്ടായിരുന്നില്ല. എന്നാൽ എ സ്വപ്നം അവൻ ഉപേക്ഷിക്കാൻ തയ്യാറായില്ല, കിട്ടുന്ന ചില്ലിക്കാശെല്ലാം അവന്‍ അതിനായി ശേഖരിച്ചുവെക്കാന്‍ തുടങ്ങി. 

ഒടുവില്‍ അവന്റെ കൈയില്‍ 11 സഞ്ചികളിലായി  ഉണ്ടായിരുന്ന ലക്ഷങ്ങളുടെ ഒറ്റ രൂപാ നാണയങ്ങളുമായി കഴിഞ്ഞ ആഴ്ച സ്‌പോര്‍ട്‌സ് ബൈക്ക് വില്‍ക്കുന്ന ഷോറൂമിലേക്ക് അവന്‍ ചെല്ലുകയും സ്‌പോര്‍ട്‌സ് ബൈക്കിന്റെ വില കേട്ട ശേഷം അവന്‍ പണം അവരെ ഏല്‍പ്പിക്കുകയും ചെയ്തു.

ഇത്രയും നാണയങ്ങള്‍ എണ്ണിത്തിട്ടപ്പെടുത്തി ബൈക്ക് വില്‍ക്കാന്‍ അവിടെയുള്ളവര്‍ ആദ്യം തയ്യാറായില്ല എങ്കിലും അവന്റെ നിശ്ചയദാര്‍ഢ്യവും ബൈക്കിനോടുള്ള ആഗ്രഹവും കണ്ടറിഞ്ഞപ്പോള്‍ ഷോറൂമുകാർ തയ്യാറായി. രാവിലെ മുതൽ തുടങ്ങിയ എണ്ണിത്തീര്‍ക്കല്‍ കഴിയുമ്പോള്‍ ഉച്ച കഴിഞ്ഞിരുന്നു. പണം എണ്ണിത്തിട്ടപ്പെടുത്തിയപ്പോള്‍ പണം കൃത്യമാണ് എന്നും ബൈക്ക് തരാം എന്നും അവര്‍ അവന് ഉറപ്പു നല്‍കി.

ഒടുവിൽ വെങ്കിടേഷിന് അവര്‍ ബൈക്ക് കൈമാറി.ഒറ്റ രൂപാ നാണയങ്ങള്‍ ശേഖരിച്ചു വെച്ച് ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്‌നമായ 2.85 ലക്ഷം രൂപയുടെ ആ ബൈക്കില്‍ അവന്‍ വീട്ടിലേക്ക് മടങ്ങി. 

Comments

    Leave a Comment