500 കോടിയുടെ രണ്ടാം അർത്ഥ വെഞ്ചർ ഫണ്ട് പ്രഖ്യാപിച്ചു.

Second Artha Venture Fund of Rs 500 crore announced.

ആദ്യ ക്ലോസിൽ 250 കോടി സമാഹരിച്ചതായും കമ്പനി

കൊച്ചി: രാജ്യത്തെ പ്രമുഖ ധനകാര്യ സ്ഥാപനങ്ങളിൽ ഒന്നായ അർത്ഥ ഇന്ത്യ വെഞ്ചേഴ്സ് 100 കോടിയുടെ ഗ്രീൻ ഷൂ ഓപ്ഷനുകൾ ഉൾപ്പെടെ മൊത്തം 500 കോടി സമാഹരണം ലക്ഷ്യമിടുന്ന അർത്ഥ വെഞ്ചർ ഫണ്ട് 2 പ്രഖ്യാപിച്ചു. 

നിക്ഷേപകർക്ക്  അർത്ഥയുടെ  മുൻകാല നേട്ടങ്ങളുടെ ചരിത്രവും തന്ത്ര വൈദഗ്ദ്ധ്യത്തിലുള്ള  ദൃഢ വിശ്വാസവുമാണ് ഫണ്ടിന്റെ 50%  ആരംഭത്തിൽതന്നെ നേടാനായത്. പ്രീമിയം കൺസംഷൻ, ഫിൻ ടെക് ഇൻഫ്രാസ്ട്രക്ച്ചർ, അപ്ലൈഡ് എ ഐ, ഡീപ് ടെക് എന്നീ 4 വിഷയങ്ങളിലെ 36 ഉത്ഭവ ഘട്ടങ്ങളിലുള്ള സ്റ്റാർട്ടപ്പുകളിലായിരിക്കും
 പുതിയ ഫണ്ട് കമ്പനി നിക്ഷേപിക്കുക.
1 - 2 - 4  എന്ന പ്രൊപ്രൈറ്ററി മോഡലിന് കീഴിൽ 4 കോടിയുടെ ചെക്കുകൾ
ആദ്യം നൽകും. പിന്നീട് 8 മുതൽ 16 കോടിയുടെ വരെ ഫോളോ - ഓൺ നിക്ഷേപങ്ങളും നടത്തും. മുൻനിര പോർട്ട്ഫോളിയോ കമ്പനികളിൽ 15 മുതൽ 20% വരെ ഉടമസ്ഥാവകാശവും തുടർച്ചയായ നാലു വർഷത്തെ ഫണ്ട് വിന്യാസവുമാണ് ഇതിലൂടെ കമ്പനി ലക്ഷ്യമിടുന്നത്.

സ്റ്റാർട്ടപ്പ് ആവാസ വ്യവസ്ഥ പുനഃ സജ്ജീകരണത്തിന് വിധേയമാകുന്ന സമയത്താണ് എ വി എഫ് 2 ആരംഭിക്കുന്നതെന്ന് ഇത് സംബന്ധിച്ച്
അർത്ഥം വെഞ്ചർ ഫണ്ട് മാനേജിംഗ് പാർട്ണർ അനിരുദ്ധ് എ.
ദമാനി പറഞ്ഞു. കഴിഞ്ഞ എട്ടു മാസങ്ങളിൽ ഒരു മാസം ഒഴികെ ഇന്ത്യ പ്രതിമാസം 100 ൽ താഴെ പ്രാരംഭ സീഡ് നിക്ഷേപങ്ങൾ മാത്രമാണ് രേഖപ്പെടുത്തിയത്. ഇത് ഒരു ദശാബ്ദത്തിലെ ഏറ്റവും താഴ്ന്ന നിരക്കാണ്. മൂലധന അടിത്തറയുടെ 80% ആഭ്യന്തരമായും  20%  ആഗോളമായും തന്നെ തുടരും. 

ആദ്യ ക്ലോസിൽ 250 കോടി  സമാഹരിച്ചതായും കമ്പനി അറിയിച്ചു. ഫസ്റ്റ് ക്ലോസിലെ  ഫണ്ട് സമാഹരണത്തിലെ 90% ഉം ഇന്ത്യൻ എൽപികളിൽ നിന്നും ബാക്കി 10% അന്താരാഷ്ട്ര നിക്ഷേപകരിൽ നിന്നുമാണ് ലഭിച്ചതെന്ന് മാനേജിംഗ് പാർട്ണർ അനിരുദ്ധ് എ. ദമാനി അറിയിച്ചു.

Comments

    Leave a Comment