ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഒന്നര ലക്ഷം രൂപ ; സർവ്വകാല റെക്കോർഡിൽ സ്വർണവില

Gold price at all-time high in Kerala Represenative Image

പവന് 2,400 രൂപ വർദ്ധിച്ചതോടെ ചൊവ്വാഴ്ച സ്വർണവില ചരിത്രത്തിലാദ്യമായി ഒരു ലക്ഷം കടന്നിരുന്നു. വെള്ളിയുടെ വിലയും സർവ്വകാല റെക്കോർഡിലാണ്.

തിരുവനന്തപുരം: ഇന്നലെ പവന് 880 രൂപ വർദ്ധിച്ചത്തോടെ സംസ്ഥാനത്ത് സ്വർണവില സർവ്വകാല റെക്കോർഡിൽ. 

പവന് 2,400 രൂപ വർദ്ധിച്ചതോടെ ചൊവ്വാഴ്ച സ്വർണവില ചരിത്രത്തിലാദ്യമായി ഒരു ലക്ഷം കടന്നിരുന്നു. ചൈന സ്വർണം വാങ്ങി കൂട്ടുന്നതും, ഫെഡറൽ റിസർവ് പലിശ നിരക്ക് കുറച്ചതിനെത്തുടർന്ന് യുഎസ് ഡോളറിന്റെ മൂല്യം കുറഞ്ഞതും, സുരക്ഷിത നിക്ഷേപമെന്ന നിലയിൽ ഡിമാൻഡ് നിലനിൽക്കുന്നതും സ്വർണ്ണ വില എക്കാലത്തെയും ഉയർന്ന നിലയിലേക്ക് എത്താൻ കാരണമായി.

22 കാരറ്റ് ഒരു പവൻ സ്വർണത്തിന്റെ വിപണി വില നിലവിൽ 1,03,560 രൂപയാണ്. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജിഎസ്ടി മൂന്ന് ശതമാനവും ഹാൾമാർക്കിങ് ചാർജും ചേർത്താൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം ഒന്നരലക്ഷം  രൂപക്കടുത്ത് നൽകണം.

ഒരു ഗ്രാം സ്വർണത്തിന്റെ വില

22 കാരറ്റ് -12,945 രൂപ
18 കാരറ്റ് -10,640 രൂപ
14 കാരറ്റ് -  8290 രൂപ
  9 കാരറ്റ് -  5345 രൂപ

സംസ്ഥാനത്ത് ഇന്ന് വെള്ളിയുടെ വില സർവ്വകാല റെക്കോർഡിലാണ്. വെള്ളിയുടെ വില ​ഗ്രാമിന് 250 രൂപയാണ്.

ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ് അസേസിയേഷൻ അന്താരാഷ്ട്ര വിലയെ അനുസൃതമാക്കിയാണ് കേരളത്തിൽ വില നിശ്ചയിക്കുന്നത്. അന്താരാഷ്ട്ര വിപണി നിരക്കുകൾ, ഇറക്കുമതി തീരുവകൾ, നികുതികൾ, വിനിമയ നിരക്കുകളിലെ ഏറ്റക്കുറച്ചിലുകൾ എന്നിവയാണ് പ്രധാനമായും ഇന്ത്യയിലെ സ്വർണ്ണ വിലയെ സ്വാധീനിക്കുന്നത്.

Comments

    Leave a Comment