വിശ്വാസ്യതയാണ് പ്രതിവിധിയും പ്രതിരോധവും : ഐ എം എ പാനൽ ചർച്ച.

Credibility is Remedy and Prevention: IMA Panel Discussion. ഐ എം എ എറണാകുളം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ജില്ലാ കണ്‍വെന്‍ഷന്‍ എറണാകുളം ഐ.എം.എ ഹൗസില്‍ ഐ.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ, സാമുവല്‍ കോശി ഉദ്ഘാടനം ചെയ്യുന്നു. ഡോ. എ.വി.ബാബു, ഡോ.പി.ടി.സഖറിയാസ്, ഡോ. ജോസഫ് ബനവല്‍. ഡോ. അബ്രാഹം വര്‍ഗീസ്, ഡോ. എം.എന്‍.മേനോന്‍, ഡോ. കെ.വി.പൗലോസ്, ഡോ. എം.എം.ഹനീഷ്, ഡോ.സാബു പോള്‍, ഡോ. രാജേശ്വരിഅമ്മ, ഡോ. മരിയ വര്‍ഗീസ് എന്നിവര്‍ സമീപം.

ആംബുലൻസ് സർവീസ് പോലും ബിസിനസായി മാറുന്നുവെന്ന് ആധുനിക വൈദ്യശാസ്ത്രത്തിന്റെ നല്ല വശവും മോശം പ്രവണതകളും എന്ന വിഷയത്തില്‍ പൊതുജനങ്ങളെ കൂടി പങ്കെടുപ്പിച്ചുകൊണ്ട് ഐ എം എ ജില്ലാ കമ്മിറ്റി സങ്കടിപ്പിച്ച പാനൽ ചർച്ചയിൽ ജോ. അർ ടി ഒ അനന്തകൃഷ്ണൻ.

കൊച്ചി: ഡോക്ടറും രോഗിയും തമ്മിലും മരുന്നുകളോടും ചികിത്സാരീതികളോടുമുള്ള  വിശ്വാസ്യതയാണ് ആധുനിക വൈദ്യശാസ്ത്ര മേഖലയിലെ പ്രതിവിധിയും പ്രതിരോധവുമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസ്സോസിയേഷന്‍ (IMA) എറണാകുളം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ചർച്ചയിൽ പങ്കെടുത്ത വിദഗ്ധർ അഭിപ്രായപ്പെട്ടു. 

ആരോഗ്യരംഗത്തെ ചില അനാരോഗ്യ കിടമത്സരങ്ങൾ പ്രശ്നങ്ങൾ സൃഷ്ടിക്കപ്പെടുന്നുണ്ടെന്നും ആരോഗ്യ പ്രവർത്തകർക്ക് നേരെയുള്ള അതിക്രമങ്ങൾ വർധിച്ച് വരികയാണെന്നും വിഷയാവതരണം നടത്തിയ ഐ എം എ സംസ്ഥാന പ്രസിഡൻ്റ് ഡോ. സാമുവൽ കോശി പറഞ്ഞു. 
ആധുനിക വൈദ്യശാസ്ത്രത്തിന്റെ നല്ല വശവും ഒപ്പം മോശം പ്രവണതകളും എന്ന വിഷയത്തില്‍ പൊതുജനങ്ങളെ കൂടി പങ്കെടുപ്പിച്ചുകൊണ്ട് ഐ എം എ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പാനൽ ചർച്ചയിലാണ് വിദഗ്ധർ അഭിപ്രായപ്രകടനം നടത്തിയത്.
ഇന്നും ആശുപത്രികളെ ഭരിക്കുന്നത് വ്യവസായ നിയമങ്ങളാണെന്നും  രോഗിയെ ഉപഭോക്താതാവായി കാണുന്ന രീതി മാറണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഡോക്ടറും രോഗിയും തമ്മിലുള്ള വിശ്വാസ്യത പരമപ്രധാനമാണെന്നും അത് കാത്തു സൂക്ഷിക്കാൻ ഇരുകൂട്ടർക്കും ബാധ്യതയുണ്ടെന്നും എം ഇ എസ് പ്രസിഡൻ്റ് ഡോ. ഫസൽ ഗഫൂർ അഭിപ്രായപ്പെട്ടു. 

ജനങ്ങളുമായി ആരോഗ്യ പ്രവർത്തകരെ കൂട്ടിയിണക്കി കൊണ്ട് പോകാനുള്ള ഉത്തരവാദിത്വം ഐ എം എ പോലെയുള്ള സംഘടനകൾ ഏറ്റെടുക്കണമെന്നും ഈ മേഖലയിലെ ചിലർക്കെങ്കിലും എത്തിക്സ് കൈമോശം വന്നോയെന്ന് സംശയമുണ്ടെന്ന്  രംഗദാസ പ്രഭു പറഞ്ഞു. 

എല്ലാ രംഗത്തും നിരാശ പ്രതിഫലിക്കുന്നുണ്ടെന്നും അക്ഷമയുടെ റേറ്റിംഗ് വർധിക്കുന്നത് ഇന്ത്യൻ സമൂഹത്തെ വല്ലാതെ ബാധിക്കുന്നുവെന്ന് ഏഷ്യാനെറ്റ് മാനേജിംഗ് എഡിറ്റർ മനോജ് കെ ദാസ് ചൂണ്ടിക്കാട്ടി. വാർത്തയുടെ നെല്ലും പതിരും വേർതിരിച്ച് അറിയാനുള്ള സമയം മൈക്രോ സെക്കൻഡ്സ് ആയി ചുരുങ്ങി. ഫോൺ ഉള്ളവരെല്ലാം ജേർണലിസ്റ്റാകുന്ന കാലമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നെഗറ്റീവ് ഫീലിംഗ് കൂടുതലായി പ്രോത്സാഹിപ്പിക്കുന്ന സോഷ്യൽ മീഡിയ കാലഘട്ടത്തിൽ ചെറിയ വീഴ്ചകൾ പോലും പർവതീകരിക്കപ്പെടുന്നു. പുറത്ത് വരുന്ന വാർത്തയുടെ യാഥാർഥ്യം എന്തെന്ന് ചിന്തിക്കാൻ പോലും സമയമില്ല, ജോ. അർ ടി ഒ അനന്തകൃഷ്ണൻ ചൂണ്ടിക്കാട്ടി. ആംബുലൻസ് സർവീസ് പോലും ബിസിനസായി മാറുന്നു. സ്വകാര്യ ആശുപത്രികൾക്ക് ഇതിൽ വലിയ പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

രോഗികൾക്ക്  അറിവ് നല്ലതാണെന്നും എന്നാൽ പലതും തെറ്റായ അറിവുകളായിരിക്കുമെന്ന്  ഐ എം എ കൊച്ചി മുൻ പ്രസിഡൻ്റ് ഡോ രാജീവ് ജയദേവൻ അഭിപ്രായപ്പെട്ടു.  

പൊതുജനാരോഗ്യത്തിന് കൂടുതൽ പ്രാധാന്യം നൽകണമെന്നും വിദ്യാഭ്യാസവും പൊതുജനാരോഗ്യവും വാണിജ്യ വത്കരിക്കപ്പെടുമ്പോഴാണ് പ്രശ്നങ്ങൾ ഉണ്ടാകുന്നതെന്നും കെ എസ് ഐ ഡി സി മാനേജിംഗ് ഡയറക്ടർ എം.ജി രാജ്യമാണിക്യം പറഞ്ഞു. ശസ്ത്രക്രിയ നടത്തുന ഡോക്ടർ എങ്ങനെയും രോഗിയെ രക്ഷപ്പെടുത്താനാകും ശ്രമിക്കുക, തനിക്ക് പ്രതിഫലം എത്ര ലഭിക്കുമെന്ന് ആ സമയത്ത് അദ്ദേഹം ചിന്തിക്കില്ലന്നും രാജമാണിക്യം പറഞ്ഞു.

ഐ എം എ കൊച്ചി പ്രസിഡൻ്റ് ഡോ. മരിയ വർഗീസ് മോഡറേറ്ററായിരുന്നു.

Comments

    Leave a Comment