പോപ്പീസ് ബേബികെയര്‍ പ്രൊഡക്ട്‌സ് 'ഡയപ്പര്‍' ശ്രേണി പുറത്തിറക്കി

Popees Babycare Products launched 'Diapers' range പോപ്പീസ് ബേബി കെയര്‍ പ്രൊഡക്ട്‌സ് പുതിയതായി വിപണിയില്‍ ഇറക്കിയ ഡയപ്പറിന്റെ ആദ്യ വില്‍പ്പന മാനേജിംഗ് ഡയറക്ടര്‍ ഷാജു തോമസ് ഇക്ര ഹോസ്പിറ്റല്‍ ഗ്രൂപ്പ് പ്രസിഡന്റ് സി.പി കുഞ്ഞിമുഹമ്മദിന് നല്‍കി നിര്‍വഹിക്കുന്നു. എഫ്.എം.സി.ജി. ഡിവിഷന്‍ റീജണല്‍ മാനേജര്‍ അബ്ദുള്‍ അസ്സീസ്,ബിസിനസ്സ് മേധാവി രവി എന്‍.മേനോന്‍ എന്നിവര്‍ സമീപം.

സംസ്ഥാനത്തെ പ്രമുഖ ബേബി കെയര്‍ ഉല്പന്ന നിര്‍മാതാക്കളായ പോപ്പീസ് ബേബി കെയര്‍ പ്രൊഡക്ട്‌സ് കുട്ടികള്‍ക്കായി 'ഡയപ്പര്‍' ശ്രേണിയുടെ ആദ്യ വില്പനയുടെ ഉദ്ഘാടനം കൊച്ചിയില്‍ ലേ മെറിഡിയനില്‍ നടന്ന ചടങ്ങില്‍ പോപ്പീസ് ബേബി കെയര്‍ മാനേജിങ്ങ് ഡയറക്ടര്‍ ഷാജു തോമസ് ഇക്ര ഹോസ്പിറ്റല്‍ ഗ്രൂപ്പ് പ്രസിഡന്റ് സി.പി കുഞ്ഞിമുഹമ്മദിന് നല്‍കി നിര്‍വഹിച്ചു.

കൊച്ചി : സംസ്ഥാനത്തെ പ്രമുഖ ബേബി കെയര്‍ ഉല്പന്ന നിര്‍മാതാക്കളായ പോപ്പീസ് ബേബി കെയര്‍ പ്രൊഡക്ട്‌സ് കുട്ടികള്‍ക്കായി 'ഡയപ്പര്‍' ശ്രേണി കൊച്ചിയില്‍ പുറത്തിറക്കി. 

ലേ മെറിഡിയനില്‍ നടന്ന ചടങ്ങില്‍ സൂപ്പര്‍ മാര്‍ക്കറ്റ് വെല്‍ഫയര്‍ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ്  ജോര്‍ഫിന്‍ പേട്ട ആണ് ഡയപ്പര്‍ സീരീസ് പുറത്തിറക്കിയത്. ആദ്യ വില്പനയുടെ ഉദ്ഘാടനം പോപ്പീസ് ബേബി കെയര്‍ മാനേജിങ്ങ് ഡയറക്ടര്‍ ഷാജു തോമസ് ഇക്ര ഹോസ്പിറ്റല്‍ ഗ്രൂപ്പ് പ്രസിഡന്റ് സി.പി കുഞ്ഞിമുഹമ്മദിന് നല്‍കി നിര്‍വഹിച്ചു. 

മലേഷ്യന്‍ കമ്പനിയുടെ സാങ്കേതിക സഹകരണത്തോടെ പോപ്പീസ് ബേബി കെയറിന്റെ സുസജ്ജമായ ഡയപ്പര്‍ നിര്‍മാണ ഫാക്ടറി കൊച്ചിയില്‍ സജ്ജമാവുകയാണ്.  സൗത്ത് ഇന്ത്യയിലെ ആദ്യ ഡയപ്പര്‍ നിര്‍മാണ യൂണിറ്റാണിത്.

ഡബിള്‍ ലീക്കേജ് ബാരിയര്‍, ട്രിപ്പിള്‍ ലെയര്‍ സുരക്ഷ എന്നിവ പോപ്പീസ് ഡയപ്പറിന്റെ പ്രത്യേകതകളാണ്. അഞ്ച് പേറ്റന്റുകള്‍ ഡയപ്പര്‍ ഉല്പാദന സാങ്കേതിക വിദ്യയില്‍ പോപ്പീസിനുണ്ട്. പേപ്പര്‍ അധിഷ്ഠിതമാണ് പോപ്പിസിന്റെ ഡയപ്പറുകള്‍. കയറ്റുമതി ചെയ്യുന്ന അതേ നിലവാരം ആഭ്യന്തര വിപണിയിലും ഉറപ്പാക്കുന്നു.

 2003 -ല്‍ പ്രവര്‍ത്തനം തുടങ്ങിയ കമ്പനിയില്‍ 2000 -പരം ജീവനക്കാരുണ്ട്. 2012ല്‍  ആദ്യ റീട്ടെയില്‍ ഔട്ട്‌ലെറ്റ് കൊച്ചിയില്‍ പ്രവര്‍ത്തനം തുടങ്ങി. ഇപ്പോള്‍ 50 റീട്ടെയില്‍ ഔട്ടലെറ്റുകള്‍ ഉണ്ട്. ഈ സാമ്പത്തിക വര്‍ഷാവസാനത്തോടെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ എമ്പാടുമായി ഔട്ട്‌ലെറ്റുകളുടെ എണ്ണം  100 കടക്കും. 

ഉദ്ഘാടന ചടങ്ങില്‍ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് പി.സി.ജേക്കബ്, ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയട്രിക്‌സ് കൊച്ചി ചാപ്റ്റര്‍ വൈസ് പ്രസിഡന്റ് ഡോ. ആര്‍.മഞ്ചു, കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍ അസ്സോസിയേഷന്‍ പ്രസിഡന്റ് അഡ്വ.ഹുസൈന്‍ കോയ തങ്ങള്‍, ഓള്‍ കേരള ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസ്സോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് എ.മുജീബ് റഹ്‌മാന്‍, ഫെഡറേഷന്‍ ഓഫ് സൗത്ത് ഇന്ത്യ ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസ്സോസിയേഷന്‍ പ്രസിഡന്റ് വി. അയ്യപ്പന്‍ നായര്‍, പോപ്പീസ് എഫ്.എം.സി.ജി. ഡിവിഷന്‍ ബിസിനസ്സ് മേധാവി രവി എന്‍.മേനോന്‍, റീജണല്‍ മാനേജര്‍ അബ്ദുള്‍ അസ്സീസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. 

Comments

    Leave a Comment