അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന് ഫിഫയുടെ വിലക്ക്.

FIFA Suspends Football Body, India

ലോക ഫുട്ബോൾ ഭരണ സമിതിയായ ഫിഫ ചൊവ്വാഴ്ച ഇന്ത്യയെ "മൂന്നാം കക്ഷികളിൽ നിന്നുള്ള അനാവശ്യ സ്വാധീനത്തിന്" സസ്പെൻഡ് ചെയ്യുകയും അണ്ടർ -17 വനിതാ ലോകകപ്പ് "ഇപ്പോൾ ആസൂത്രണം ചെയ്തതുപോലെ ഇന്ത്യയിൽ നടത്താൻ കഴിയില്ല" എന്ന് പറഞ്ഞതും രാജ്യത്തിന് വലിയ തിരിച്ചടിയും നാണക്കേടുമായി.

ന്യൂഡൽഹി : അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന് ഫിഫയുടെ സസ്പെന്‍ഷന്‍. നിയമലംഘനത്തിന്റെ പേരിലാണ് ഫിഫ കൗണ്‍സിലിന്റെ ഈ തീരുമാനം. 85 വർഷത്തെ ചരിത്രത്തിൽ ഇതാദ്യമായാണ് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനെ (എഐഎഫ്എഫ്) ഫിഫ വിലക്കുന്നത്.

ഫിഫ ചട്ടങ്ങളുടെ ഗുരുതരമായ ലംഘനമായ മൂന്നാം കക്ഷികളിൽ നിന്നുള്ള അനാവശ്യ സ്വാധീനം കാരണം ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനെ (എഐഎഫ്എഫ്) ഉടനടി പ്രാബല്യത്തിൽ സസ്‌പെൻഡ് ചെയ്യാൻ ഫിഫ കൗൺസിലിന്റെ ബ്യൂറോ ഐകകണ്‌ഠേന തീരുമാനിച്ചതായി ഫിഫ പ്രസ്താവനയിൽ പറഞ്ഞു.

അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്‍റെ ഭരണത്തിൽ പുറത്തുനിന്നുള്ള ഇടപെടൽ ഉണ്ടായതിനെ തുടർന്നാണ് ഫിഫയുടെ നടപടി. ഒക്ടോബർ 11 മുതല്‍ 30 വരെ കൗമാര വനിതാ ലോകകപ്പ് ഇന്ത്യയില്‍ നടക്കേണ്ടിയിരുന്നതാണ്. ഇതോടെ അണ്ടർ 17 വനിതാ ഫുട്ബോള്‍ ലോകകപ്പിന്‍റെ വേദി ഇന്ത്യക്ക് നഷ്ടമായേക്കും.

"എഐഎഫ്എഫ് എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ അധികാരങ്ങൾ ഏറ്റെടുക്കാൻ അഡ്മിനിസ്ട്രേറ്റർമാരുടെ ഒരു കമ്മിറ്റി രൂപീകരിക്കാനുള്ള ഉത്തരവ് റദ്ദാക്കുകയും എഐഎഫ്എഫ് ഭരണം എഐഎഫ്എഫിന്റെ ദൈനംദിന കാര്യങ്ങളുടെ പൂർണ്ണ നിയന്ത്രണം വീണ്ടെടുക്കുകയും ചെയ്തുകഴിഞ്ഞാൽ സസ്പെൻഷൻ പിൻവലിക്കും." സസ്‌പെൻഷൻ അർത്ഥമാക്കുന്നത്, 2022 ഒക്ടോബർ 11-30 തീയതികളിൽ ഇന്ത്യയിൽ നടക്കാനിരിക്കുന്ന ഫിഫ അണ്ടർ-17 വനിതാ ലോകകപ്പ് 2022, ആസൂത്രണം ചെയ്തതുപോലെ നിലവിൽ ഇന്ത്യയിൽ നടത്താൻ കഴിയില്ല എന്നും  ടൂർണമെന്റുമായി ബന്ധപ്പെട്ട അടുത്ത ഘട്ടങ്ങൾ ഫിഫ വിലയിരുത്തുകയാണെന്നും ബന്ധെപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. 

വിലക്ക് നീങ്ങുന്നത് വരെ ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന് രാജ്യാന്തര മത്സരങ്ങള്‍ കളിക്കാനാവില്ല. ഐഎസ്എൽ, ഐലീഗ് ക്ലബുകൾക്ക് എഎഫ്‍സി വനിതാ ക്ലബ് ചാമ്പ്യന്‍ഷിപ്പ്, എഎഫ്‍സി കപ്പ്, എഎഫ്‍സി ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങളും നഷ്ടമാകും. 

ഭരണതലത്തില്‍ അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍ ഗുരുതര വീഴ്ചകള്‍ നടത്തിയെന്നാണ് ഫിഫയുടെ കണ്ടെത്തല്‍. 2009 മുതൽ പ്രസിഡന്‍റ് സ്ഥാനത്തുള്ള പ്രഫുൽ പട്ടേലിന്‍റെ നേതൃത്വത്തിലുള്ള അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ ഭരണസമിതി പിരിച്ചുവിട്ട് സുപ്രീംകോടതി മൂന്നംഗ സമിതിയെ നിയോഗിച്ചതാണ് ഫിഫയുടെ നടപടിയിലേക്കെത്തിച്ചത്. അംഗരാജ്യങ്ങളിലെ ഫെഡറേഷനുകൾക്ക് അനുമതി നൽകേണ്ടതും നടപടിയെടുക്കേണ്ടതും ഫിഫയാണെന്നും മൂന്നാംകക്ഷിയുടെ ഇടപെടൽ നിയമത്തിനെതിരാണെന്നും വ്യക്തമാക്കിയാണ് ഇന്ത്യക്ക് അടിയന്തര ഫിഫ കൗൺസിൽ വിലക്കേർപ്പെടുത്തിയത്.

Comments

    Leave a Comment