ഗോ ഫസ്റ്റ് (Go First) എയർലൈൻ മൺസൂൺ സെയിൽ ഓഫറിൽ 1,499 രൂപ മുതൽ കുറഞ്ഞ നിരക്കിൽ 2022 ജൂലൈ 26 മുതൽ 2023 മാർച്ച് 31 വരെ ആഭ്യന്തര യാത്രകൾക്ക് അവസരമൊരുക്കുന്നു.
ഡൽഹി : മൺസൂൺ സെയിൽ ഓഫറുമാറി ഗോ ഫസ്റ്റ് (Go First) എയർലൈൻ.
ഈ വർഷം ജൂലൈ 26 മുതൽ 2023 മാർച്ച് 31 വരെയുള്ള കാലയളവിൽ 1,499 രൂപ മുതൽ കുറഞ്ഞ നിരക്കിൽ പ്രത്യേക മൺസൂൺ കിഴിവാണ് ഗോ ഫസ്റ്റ് വാഗ്ദാനം ചെയ്യുന്നത്. ആഭ്യന്തര യാത്രകൾക്ക് മാത്രമാണ് ഓഫർ ബാധകമാകുന്നത്.
ജൂലൈ 7 മുതൽ ഓഫർ പ്രകാരമുള്ള ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞതായും ഓഫർ ബുക്കിംഗ് ജൂലൈ 10 വരെ ലഭ്യമാകുമെന്നും കാമപാണി അറിയിച്ചു.ഓഫറിന്റെ നിബന്ധനകളും വ്യവസ്ഥകളും പാലിക്കണമെന്ന് എയർലൈൻ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.
കിഴിവ് ലഭിക്കുന്ന ടിക്കെറ്റുകൾക്ക് ഒരു സാധാരണ ബാഗേജ് അലവൻസ് മാത്രമാണ് ഉള്ളതെന്ന് വ്യക്തമാക്കിയ ഗോ ഫസ്റ്റ് ഗ്രൂപ്പായി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഈ ഓഫർ ലഭിക്കില്ല എന്നും അറിയിച്ചു.കൂടാതെ കുട്ടികൾക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്യുമ്പോഴും ഈ ആനുകൂല്യം ലഭ്യമാകില്ല എന്നും വ്യവസ്ഥയുണ്ട്
അടിസ്ഥാന നിരക്കിൽ മാത്രമാണ് കിഴിവ് ലഭിക്കുകഎന്നും മറ്റ് ചാർജുകളൊന്നും തന്നെ കിഴിവിൽ ഉൾപ്പെടുത്തിയിട്ടില്ല എന്നും ടിക്കറ്റുകൾ കൈമാറ്റം ചെയ്യാനാകില്ല എന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.














Comments