നാഷണൽ ഇ-ഗവേണൻസ് സർവീസസ് ലിമിറ്റഡുമായി (NeSL) സഹകരിച്ചാണ് ഇലക്ട്രോണിക് ബാങ്ക് ഗ്യാരന്റി നൽകുന്ന രാജ്യത്തെ ആദ്യത്തെ ബാങ്കായി എ ച്ച്ഡി എഫ് സി മാറിയത്.
ഇന്ത്യയിലെ ആദ്യത്തെ ഇലക്‌ട്രോണിക് ബാങ്ക് ഗ്യാരന്റി എച്ച് ഡി എഫ് സി ബാങ്ക് പുറത്തിറക്കി. നാഷണൽ ഇ-ഗവേണൻസ് സർവീസസ് ലിമിറ്റഡുമായി (NESL) സഹകരിച്ചാണ് ഇലക്ട്രോണിക് ബാങ്ക് ഗ്യാരന്റി നൽകുന്ന രാജ്യത്തെ ആദ്യത്തെ ബാങ്കായി രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യമേഖലാ ബാങ്കായ എച്ച്ഡിഎഫ്‌സി മാറിയത്.
സുഗമമായ സേവനം ഉപഭോക്താക്കൾക്ക് പ്രദാനം ചെയ്യുന്ന ഒരു ബാങ്കായി അംഗീകരിക്കപ്പെടുന്നതിന് ഡിജിറ്റൈസേഷൻ ഒരു പ്രധാന ഘടകമാണെന്ന് എച്ച്ഡിഎഫ്‌സി ബാങ്ക് ഓപ്പറേഷൻസ് ഗ്രൂപ്പ് ഹെഡ് ഭവേഷ് സവേരി പറഞ്ഞു. ഡിജിറ്റൽ ബാങ്കിംഗ് ലളിതവും സുരക്ഷിതവുമാക്കുന്ന രീതിയിൽ എല്ലാം തയ്യാറാക്കാൻ പ്രയത്നിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു
ഇലക്‌ട്രോണിക് ബാങ്ക് ഗ്യാരന്റി അല്ലെങ്കിൽ e-BG സാധാരണയായി ബാങ്ക് ഗ്യാരണ്ടിയുമായി ബന്ധപ്പെട്ട ഫിസിക്കൽ ഡോക്യുമെന്റേഷൻ ഇല്ലാതാക്കുന്നതോടൊപ്പം e-BG ഗുണഭോക്താവിന് ഡിജിറ്റൽ രൂപത്തിൽ ലഭ്യമാകുമെന്നും എൻ എസ് എൽ എംഡിയും സിഇഒയുമായ ദേബജ്യോതി റേ ചൗധരി പറഞ്ഞു.
പുതിയ ഇലക്ട്രോണിക് ബാങ്ക് ഗ്യാരണ്ടികൾ പേപ്പർ അടിസ്ഥാനമാക്കിയുള്ള, സമയമെടുക്കുന്ന പ്രക്രിയ ഇല്ലാതാക്കും. വർദ്ധിപ്പിച്ച സുരക്ഷയോടെ പ്രോസസ്സ് ചെയ്യാനും സ്റ്റാമ്പ് ചെയ്യാനും പരിശോധിച്ചുറപ്പിക്കാനും തൽക്ഷണം ഡെലിവർ ചെയ്യാനും കഴിയുന്നതാണ് ഇലക്ട്രോണിക് ബാങ്ക് ഗ്യാരണ്ടികൾ. ബാങ്ക് അതിന്റെ എല്ലാ ഉപഭോക്താക്കൾക്കും പ്രയോജനം ചെയ്യുന്നതിനായി e-BG-യിലേക്ക് മാറും എന്ന് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്.
ബാങ്കിൽ നിന്ന് ഫിസിക്കൽ പിക്കപ്പ്, ഗുണഭോക്താവിന് കൊറിയർ, സ്റ്റാമ്പ് ചെയ്ത് വീണ്ടും പരിശോധിച്ചുറപ്പിക്കൽ എന്നിവ പൂർത്തിയാക്കാൻ പേപ്പർ അടിസ്ഥാനമാക്കിയുള്ള ബാങ്ക് ഗ്യാരന്റികൾ ഏറ്റവും കുറഞ്ഞത് 3 മുതൽ 5 ദിവസമെടുക്കും. e-BG മെച്ചപ്പെട്ട സുരക്ഷ വാഗ്ദാനം ചെയ്യുകയും ഫിസിക്കൽ സ്റ്റാമ്പിംഗ് ഒഴിവാക്കി പകരം eStamping ഉപയോഗിക്കുകയൂം, e-BG ഉപയോഗിച്ച്, അപേക്ഷകനും ഗുണഭോക്താവിനും NeSL പോർട്ടലിൽ ബാങ്ക് ഗ്യാരണ്ടി തൽക്ഷണം കാണാൻ കഴിയുന്നതും വഴി മണിക്കൂറുകൾകൊണ്ട് സാധിപ്പിക്കുന്നതിനാൽ സമയത്തിന്റെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നു.
ബാങ്ക് ഗ്യാരന്റിക്ക് വേണ്ടിയുള്ള പ്രധാന അപേക്ഷകരായ എം എസ് എം ഇ കൾക്ക് ബിസിനസ്സ് ചെയ്യാനുള്ള മാർഗം എളുപ്പമാക്കുന്നതിനുള്ള ഒരു പരിവർത്തന ഘട്ടമാണ് ബാങ്ക് ഗ്യാരണ്ടി ഇഷ്യുവിന്റെ ഡിജിറ്റൈസേഷൻ. ഞങ്ങളുടെ ഉപഭോക്താക്കൾക്കായി ബിജികൾ ഇഷ്യൂ ചെയ്യുന്നത് വേഗത്തിലാക്കാൻ എച്ച്ഡിഎഫ്‌സി ബാങ്ക് പൂർണ്ണമായും e-BG പ്ലാറ്റ്‌ഫോമിലേക്ക് മൈഗ്രേറ്റ് ചെയ്യുമെന്ന് ഭവേഷ് സവേരി കൂട്ടിച്ചേർത്തു. ഇബിജി നടപ്പിലാക്കുന്നതിൽ എച്ച്‌ഡിഎഫ്‌സി ബാങ്കുമായി സഹകരിക്കാൻ കഴിഞ്ഞതിലും NESL പേപ്പർലെസ്സ് eStamping DDE പ്ലാറ്റ്ഫോം ഉപയോഗിച്ച് ഇത്തരമൊരു eBG ഇഷ്യൂ ചെയ്യുന്ന ആദ്യത്തെ ബാങ്കായി HDFC ബാങ്ക് മാറിയതിലും ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ടെന്നും ദേബജ്യോതി റേ ചൗധരി പ്രതികരിച്ചു.
Comments