രാജ്യത്തെ ബഹിരാകാശ സാങ്കേതിക സ്റ്റാർട്ടപ്പുകൾ പരമാവധി ഉപയോഗപ്പെടുത്തുന്നതിനുളള കാഴ്ചപ്പാട് ശക്തിപ്പെടുത്തുന്നതിന് ഐഎസ്ആർഒയെ മൈക്രോസോഫ്റ്റ് സഹായിക്കും.
ടെക്‌നോളജി ടൂളുകളും പ്ലാറ്റ്‌ഫോമുകളും ഉപയോഗിച്ച് സ്‌പേസ് ടെക് സ്റ്റാർട്ടപ്പുകൾക്ക് പിന്തുണ നൽകുന്നതിന് ഐ എസ് ആർ ഒ (ഇന്ത്യൻ സ്‌പേസ് റിസർച്ച് ഓർഗനൈസേഷൻ-ISRO) യുമായി മൈക്രോസോഫ്റ്റ്(Microsoft) ധാരണാപത്രം ഒപ്പുവച്ചു.
രാജ്യത്തെ ബഹിരാകാശ സാങ്കേതിക സ്റ്റാർട്ടപ്പുകൾ പരമാവധി ഉപയോഗപ്പെടുത്തുന്നതിനുളള കാഴ്ചപ്പാട് ശക്തിപ്പെടുത്തുന്നതിന് ഐ എസ് ആർ ഒ യെ മൈക്രോസോഫ്റ്റ് സഹായിക്കും. ഐ എസ് ആർ ഒ അംഗീകരിച്ച സ്റ്റാർട്ടപ്പുകളുമായി മൈക്രോസോഫ്റ്റ് അടുത്ത് പ്രവർത്തിക്കുകയും എല്ലാ ഘട്ടത്തിലും അവരെ പിന്തുണയ്ക്കുന്നതിനായി സ്റ്റാർട്ടപ്പ് ഫൗണ്ടേഴ്സ് ഹബ് പ്ലാറ്റ്‌ഫോമിലേക്ക് ആ കമ്പനികളെ ഉൾപ്പെടുത്തുകയും ചെയ്യും.
ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ മൊത്തത്തിൽ പ്രയോജനപ്പെടുത്തുന്നതിന് സംരംഭകരെ സഹായിക്കാനും പിന്തുണയ്ക്കാനും ഒരുമിച്ച് പ്രവർത്തിക്കുന്നതിൽ സന്തോഷമുണ്ടെന്നും മൈക്രോസോഫ്റ്റും ഐ എസ് ആർ ഒ യും അറിയിച്ചു.
ദേശീയ ബഹിരാകാശ സാങ്കേതിക പരിസ്ഥിതി വ്യവസ്ഥയെ പിന്തുണയ്ക്കുന്നതിനായി സ്റ്റാർട്ടപ്പുകളും സാങ്കേതിക പരിഹാരങ്ങൾ നൽകുന്നവരും ഒരുമിച്ച് കൊണ്ടുവരുന്നതിനുള്ള ഉപയോഗപ്രദമായ പ്ലാറ്റ്‌ഫോമാണ് മൈക്രോസോഫ്റ്റ് ഫോർ സ്റ്റാർട്ടപ്പ് ഫൗണ്ടേഴ്സ് ഹബ്.
ബെംഗളൂരുവിൽ വെച്ച് നടന്ന മൈക്രോസോഫ്റ്റിന്റെ 2023 ലെ 'ഫ്യൂച്ചർ റെഡി ടെക്‌നോളജി ഉച്ചകോടി'യിൽ സംസാരിക്കവേയാണ് സി ഇ ഒ സത്യ നാദെല്ല ഇക്കാര്യം പരാമർശിച്ചത്.
സ്പേസ് ടെക് സ്റ്റാർട്ടപ്പുകൾക്ക് ഇത് ഗുണം ചെയ്യുമെന്ന് ഐ എസ് ആർ ഒ ചെയർമാൻ എസ് സോമനാഥ് പറഞ്ഞു.
സത്യ നാദെല്ല ഉച്ചകോടിയിൽ ക്ലൗഡ് അധിഷ്ഠിതവും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പവർ ചെയ്യുന്നതുമായ നിരവധി പ്രോജക്ടുകൾ പ്രദർശിപ്പിക്കുകയും ബഹിരാകാശ ടെക് ഡൊമെയ്‌നിൽ ഇന്ത്യൻ സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതികളും പ്രഖ്യാപിക്കുകയും ചെയ്തു.
ടെക്‌നോളജിയുടെ ശക്തിയിൽ രാജ്യത്തിന്റെ ബഹിരാകാശ കഴിവുകൾ വികസിപ്പിക്കുന്നതിൽ ഇന്ത്യയിലെ സ്‌പേസ് ടെക് സ്റ്റാർട്ടപ്പുകൾ നിർണായക പങ്ക് വഹിക്കുന്നുണ്ടെന്ന് മൈക്രോസോഫ്റ്റ് ഇന്ത്യ പ്രസിഡന്റ് അനന്ത് മഹേശ്വരി പറഞ്ഞു.
കമ്പനി ഐ എസ് ആർ ഒ യുമായി സഹകരിച്ച് പ്രവർത്തിക്കാനും തീരുമാനമായി. എഐ, മെഷീൻ ലേണിംഗ്, ഡീപ് ലേണിംഗ് തുടങ്ങിയ അത്യാധുനിക രീതികൾ ഉപയോഗിച്ച് വിവിധ ആപ്ലിക്കേഷനുകൾക്കായുള്ള വലിയ അളവിലുള്ള സാറ്റലൈറ്റ് ഡാറ്റ വിശകലനം ചെയ്യുന്നതിനും പ്രോസസ്സ് ചെയ്യുന്നതിനും മൈക്രോസോഫ്റ്റുമായുള്ള ഐ എസ് ആർ ഒ യുടെ സഹകരണം ഉപകരിക്കും.
Comments