നയൻതാര കെഎൽഎം ആക്‌സിവ ഫിൻവെസ്റ്റിന്റെ പുതിയ ബ്രാൻഡ് അംബാസഡർ.

Nayanthara, the new brand ambassador of KLM Axiva Finvest.

മൂന്നു വർഷത്തിനുള്ളിൽ 2,000 ബ്രാഞ്ചുകളുമായി ഇന്ത്യക്ക് പുറത്തേക്കുള്ള വിപുലീകരണത്തിനുമൊരുങ്ങുകയാണ് കെഎൽഎം ആക്‌സിവ.

തെന്നിന്ത്യൻ സൂപ്പർ താരം നയൻതാര ഇന്ത്യയിലെ മുൻനിര നോൺ ബാങ്കിങ് ഫിനാൻസ് കമ്പനിയായ കെഎൽഎം ആക്‌സിവ ഫിൻവെസ്റ്റി ( KLM Axiva Finvest)ന്റെ പുതിയ ബ്രാൻഡ് അംബാസഡറായി എത്തുന്നു.

ദേശിയതലത്തിലെ ബ്രാൻഡിങ് ലക്ഷ്യമിട്ടാണ് നയൻതാരയെ ബ്രാൻഡ് അംബാസഡറാക്കുന്നതെന്ന് കെഎൽഎം ആക്‌സിവ ഫിൻവെസ്റ്റ് ചെയർമാൻ  ടി.പി.ശ്രീനിവാസന്‍ പറഞ്ഞു.രാജ്യത്താകെ സാന്നിധ്യമുറപ്പിക്കുന്നതിനൊപ്പം കൂടുതൽ മേഖലകളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാനും  കെ.എല്‍.എം ആക്സിവ ലക്ഷ്യമിടുന്നതായും ചെയർമാൻ പറഞ്ഞു. 

സ്ത്രീകള്‍ക്കും   യുവാക്കള്‍ക്കുമായി പുതിയ ഉല്പങ്ങളും സേവനങ്ങളും കമ്പനി മുന്നോട്ടുവയ്ക്കുന്നുണ്ട്. 

മൂന്നു വർഷത്തിനുള്ളിൽ 2,000 ബ്രാഞ്ചുകള്‍ക്കൊപ്പം ഇന്ത്യക്ക് പുറത്തേക്കുള്ള വിപുലീകരണത്തിനുമൊരുങ്ങുകയാണ് കെഎൽഎം ആക്‌സിവ. 

Comments

    Leave a Comment