ഇക്കുറി നാനൂറിനും മീതേക്ക് അടിതെറ്റിയതെവിടെ ; നമുക്ക് പരിശോധിക്കാം

Reasons for Failure of NDA

ഗാരന്റിയില്‍ നിന്ന് വിദ്വേഷത്തിലേയ്ക്ക് ട്രാക്ക് മാറിയ പ്രചരണമാണോ എൻ ഡി എ യുടെ കുതിപ്പിന് വിലങ്ങു തടിയായത് ?

അബ് കി ബാര്‍ ചാര്‍ സൗ പാര്‍ (ഇക്കുറി നാനൂറിനും മീതേ) എന്ന മുദ്രാവാക്യവുമായി ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നേരിടാനിറങ്ങിയ  എന്‍.ഡി.എ. മുന്നൂറു പോലും കടക്കാത്ത വിശേഷാവസ്ഥയാണ് ഫലം വന്നപ്പോൾ നാം കണ്ടത്.

അധികാരവവും സമ്പത്തും സർവ്വ സന്നാഹങ്ങളുമുണ്ടായിട്ടും എൻ ഡി എ ക്ക് തെറ്റിയതെവിടെ ? ഗാരന്റിയില്‍ നിന്ന് വിദ്വേഷത്തിലേയ്ക്ക് ട്രാക്ക് മാറിയ പ്രചരണമാണോ എൻ ഡി എ യുടെ കുതിപ്പിന് വിലങ്ങു തടിയായത് എന്നാണ് പ്രാഥമിക വിഷയകലനം.

കഴിഞ്ഞ കുറെ കാലങ്ങളിലായി തങ്ങള്‍ നിശ്ചയിക്കുന്ന അജണ്ടയിലേക്ക് എതിരാളികളെ വലിച്ചിട്ടും ഓരോ മണ്ണിനും ചേരുന്ന വിധത്തില്‍ പ്രചാരണവിഷയങ്ങള്‍ പൊലിപ്പിക്കുകയും ചെയ്യുന്നതായിരുന്നു ബി.ജെ.പിയുടെ ഇലെക്ഷൻ തന്ത്രം. പക്ഷേ ആ തന്ത്രം ഇക്കുറി പാളി. 

ബി.ജെ.പി. വിരിച്ച വലയില്‍ വീഴാതിരിക്കാൻ പ്രത്യേകം ശ്രദ്ധ കാണിച്ച പ്രതിപക്ഷം ഭരണപക്ഷത്തെ  ഉത്തരം പറയാന്‍ നിര്‍ബന്ധിതരാക്കുന്ന സാഹചര്യങ്ങള്‍  സൃഷ്ടിക്കുന്നതിൽ വിജയിക്കുക കൂടി ചെയ്തു. ഏത് ജനങ്ങളുടെ ഇടയിൽ ഒരു വിശകനത്തിനുള്ള കളമൊരുക്കി എന്നതാണ് ഏറ്റവും ശ്രദ്ധേയമായ മാറ്റം. 

ഏഴ് ഘട്ടമായി നടന്ന തിരഞ്ഞെടുപ്പിനെ നരേന്ദ്ര മോദി എന്ന ഒറ്റ മുഖത്തിലൂന്നി നേരിടുകയായിരുന്നു ബി.ജെ.പി യുടെ ആദ്യ ഘട്ടത്തിലെ മുദ്രാവാക്യങ്ങള്‍  വികസിത ഭാരതം, മോദി ഗാരന്റി എന്നിവയായാരുന്നു. റാലികളിലും പൊതുസമ്മേളനങ്ങളിലും മോദിയുടെ ഗാരന്റി എന്ന്  പറഞ്ഞ നരേന്ദ്ര മോദി പ്രവര്‍ത്തകരെ കൊണ്ട് ഏറ്റുപറയിപ്പിക്കുന്നതിലും ശ്രദ്ധിച്ചിരുന്നു.

എന്നാല്‍ ആദ്യഘട്ട തിരഞ്ഞെടുപ്പിന് ശേഷം പോളിങ് ശതമാനത്തിൽ  ഉണ്ടായ കുറവ്, രാജ്യം ഇന്നേവരെ കാണാത്ത തരത്തിലുള്ള വിദ്വേഷ പരാമര്‍ശങ്ങളുമായി രംഗത്തെത്തിയ പ്രധാനമന്ത്രിയുടെ നേർക്കഴ്ചയായി മാറി.

രണ്ടാംഘട്ട പ്രചാരണത്തിന്റെ ഭാഗമായി രാജസ്ഥാനിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി, മുസ്‌ലിം വിഭാഗത്തിനെതിരേ കടുത്ത വിദ്വേഷ പരാമര്‍ശം നടത്തി. കോണ്‍ഗ്രസ് വിജയിക്കുന്നപക്ഷം അവര്‍ രാജ്യത്തിന്റെ സമ്പത്ത് 'നുഴഞ്ഞുകയറ്റക്കാര്‍ക്ക്' വിതരണം ചെയ്യുമെന്നുമെന്ന് പറഞ്ഞ പ്രധാന മന്ത്രി എസ്.സി., എസ്.ടി., ഒ.ബി.സി. വിഭാഗങ്ങള്‍ക്കുള്ള സംവരണം മുസ്ലിങ്ങള്‍ക്ക് നല്‍കുമെന്നും വരെ  പറഞ്ഞു.  

രാജ്യത്തെ മുസ്‌ലിം ജനസംഖ്യയില്‍ 1950-2015 വരെ 43 ശതമാനം വര്‍ധനയുണ്ടായതായി ഇക്കണോമിക് അഡ്വൈസറി കൗണ്‍സില്‍ ടു ദ പ്രൈം മിനിസ്റ്റര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിലെ പരാമര്‍ശം വലിയ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിവെച്ചു.

അഞ്ചാംഘട്ട പ്രചാരണത്തിന്റെ ഭാഗമായി മുംബൈയിലെത്തിയ പ്രധാനമന്ത്രി, കോണ്‍ഗ്രസ്, ഹിന്ദുക്കള്‍ക്കും മുസ്‌ലിങ്ങള്‍ക്കും വെവ്വേറെ ബജറ്റുകള്‍ തയ്യാറാക്കുമെന്ന് തിരഞ്ഞെടുപ്പ് റാലികളിൽ പ്രസ്താവന നടത്തി. കൂടാതെ അഞ്ചാം ഘട്ട വോട്ടെടുപ്പിന് തൊട്ടു മുന്‍പായി രാജ്യത്ത് ആദ്യമായി സി.എ.എയ്ക്ക് കീഴില്‍ 14 പേര്‍ക്ക് പൗരത്വ സര്‍ട്ടിഫിക്കറ്റ് നല്‍കിയതും ജനങ്ങളുടെ ഇടയിൽ സമ്മിശ്ര പ്രതികരണത്തിനിടയാക്കി. കാരണം  സി.എ.എയെ തങ്ങളുടെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്നായാണ് ബി.ജെ.പിയും എന്‍.ഡി.എയും കണക്കാക്കുമ്പോൾ പ്രതിപക്ഷം നഖശിഖാന്തമാണ് സി.എ.എയെ എതിര്‍ക്കുന്നത്. 

ഉത്തര്‍ പ്രദേശില്‍ തിരഞ്ഞെടുപ്പു റാലിയിൽ വച്ച് കോണ്‍ഗ്രസ് അധികാരത്തിലെത്തുന്നപക്ഷം സാമ്പത്തിക സര്‍വേ നടപ്പാക്കുമെന്നും സ്ത്രീകളുടെ താലിമാല പോലും സുരക്ഷിതമായിരിക്കില്ലെന്നും പ്രസ്താവിച്ച മോദി കോണ്‍ഗ്രസും എസ്.പിയും അധികാരത്തിലെത്തിയാല്‍ രാമക്ഷേത്രം തകര്‍ത്തുകളയുമെന്നുവരെ പറഞ്ഞിരുന്നു. അയോധ്യയിലെ എൻ ഡി എ യുടെ തോൽവി ഇതിനെല്ലാമുള്ള മറുപടിയായി പ്രതിപക്ഷം ഉയർത്തിക്കാട്ടി.

തന്നെ ദൈവം അയച്ചതാണെന്ന പരാമര്‍ശവും വലിയ വിമര്‍ശങ്ങള്‍ക്ക് വഴിവെച്ചു.

ലോകം മുഴുവൻ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്ന ഗാന്ധിജിയെ കുറിച്ച് ആറ്റന്‍ബറോയുടെ സിനിമയ്ക്ക് മുന്‍പ് ലോകത്തിന് അറിയില്ലായിരുന്നുവെന്ന പരാമര്‍ശം ജനങളുടെ ഇടയിൽ കാര്യമായ രീതിയിൽ തന്നെ ചർച്ചയായി. ഇതും വലിയ വിമര്‍ശങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കും വഴിവെച്ചിരുന്നു. 

ചുരുക്കത്തിൽ, മുഖമായി ഉയർത്തിക്കാട്ടിയ ഒരു വ്യക്തിയുടെ അധഃപതനം, ഒരു പാർട്ടിയുടെ തന്നെ പതനത്തിന് കാരണമാകുന്ന കാഴ്ചയാണ് ഈ തിരഞ്ഞെടുപ്പിൽ നമ്മൾ കണ്ടത്.

Comments

    Leave a Comment