'ആധാർ വെരിഫിഷിക്കേഷൻ സ്വകാര്യമേഖലയക്ക് നൽകണോ ?'; നിങ്ങൾക്കും അഭിപ്രായം അറിയിക്കാം.

Aadhaar Verification to Private Sector ; Government extends deadline

സർക്കാർ സംവിധാനങ്ങൾക്കു പുറമേ സ്വകാര്യസ്ഥാപനങ്ങൾക്ക് ആധാർ വെരിഫിക്കേഷൻ അനുവദിക്കാനുളള സർക്കാർ നീക്കത്തെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരുമുണ്ട്.

ആധാർ വെരിഫിക്കേഷൻ സംവിധാനം സ്വകാര്യ മേഖലയിലേയ്ക്കു കൂടി നൽകുന്ന വിഷയത്തിൽ പൊതുജനങ്ങൾക്ക് അഭിപ്രായം അറിയിക്കാൻ  സമയം നീട്ടിനൽകി കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം.

സംസ്ഥാന ക്ഷേമ ആവശ്യങ്ങൾക്കായി ഉപയോക്താക്കളെ തിരിച്ചറിയാൻ ആധാർ വിവരങ്ങൾ ഉപയോഗിക്കാമെങ്കിലും സ്വകാര്യ സ്ഥാപനങ്ങൾക്ക് അത്തരം പരിശോധന നടത്താൻ കഴിയില്ലെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നുവെങ്കിലും 22 കമ്പനികൾക്ക് ആധാർ നമ്പറുകൾ ഉപയോഗിച്ച് ഉപഭോക്തൃ ഐഡന്റിറ്റികൾ പരിശോധിക്കാനും ധനമന്ത്രാലയം മുമ്പ് ഒരു വിജ്ഞാപനം വഴി അനുമതി നൽകിയിരുന്നു. . ടാറ്റ, മഹീന്ദ്ര, ആമസോൺ, ഹീറോ, ഗോദ്‌റെജ് ഫിനാൻസ്, ആമസോൺ പേ (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ്, ആദിത്യ ബിർള ഹൗസിംഗ് ഫിനാൻസ്, ടാറ്റ മോട്ടോഴ്‌സ് ഫിനാൻസ് സൊല്യൂഷൻസ്, ഐഐഎഫ്എൽ ഫിനാൻസ്, മഹീന്ദ്ര റൂറൽ ഹൗസിംഗ് ഫിനാൻസ് ലിമിറ്റഡ്, യൂണിയോർബിറ്റ് പേയ്‌മെന്റ് സൊല്യൂഷൻസ് ലിമിറ്റഡ്, എസ് വി  ക്രെഡിറ്റ്‌ലൈൻ ലിമിറ്റഡ് എന്നിവ ഈ കമ്പനികളിൽ ഉൾപ്പെടുന്നു

നേരത്തെ ഇതു സംബന്ധിച്ച നിർദേശം പുറപ്പെടുവിച്ചിരുന്ന കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം,  പൊതുജനങ്ങൾക്ക് അഭിപ്രായം രേഖപ്പെടുത്താൻ കരട് വെബ്‌സൈറ്റിൽ പ്രസിദ്ധികരിക്കുകയും മെയ് അഞ്ചു വരെ സമയം അനുവദിക്കുകയും ചെയ്തിരുന്നു.  ഈ അനുവദിച്ച സമയമാണ് 15 ദിവസം കൂടി നീട്ടി നൽകിയിരിക്കുന്നത്.
                                    
സർക്കാർ സംവിധാനങ്ങൾക്കു പുറമേ സ്വകാര്യസ്ഥാപനങ്ങൾക്ക്   ആധാർ വെരിഫിക്കേഷൻ അനുവദിക്കാനുളള സർക്കാർ നീക്കത്തെ  അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരുമുണ്ട്. സ്വകാര്യ മേഖലയ്ക്ക് അനുമതി നൽകിയാൽ വ്യക്തിഗതവിവരങ്ങൾ ഉൾപ്പെടെയുള്ള  ഡാറ്റ ചോർച്ചയ്ക്ക് കാരണമായേക്കുമെന്നുള്ളതാണ് പ്രതികൂലിക്കുന്നവരുടെ പ്രധാനവാദം. എന്നാൽ സ്വകാര്യമേഖലയ്ക്കു കൂടി ആധാർ പ്രമാണീകരണത്തിന് അ‌നുമതി നൽകുന്നത് കാര്യങ്ങൾ കൂടുതൽ കാര്യക്ഷമമാകുമെന്നും വിലയിരുത്തലുണ്ട്.

Comments

    Leave a Comment