രാജ്യത്തെ ടോൾ പ്ലാസകളിലെ നിരക്ക് പത്തു ശതമാനം വര്‍ദ്ധിപ്പിച്ചു

Toll Plaza rate in the country has been increased by 10%

ഇന്ധന വിലയ്ക്ക് പിന്നാലെ രാജ്യത്തെ ടോൾ പ്ലാസകളില്‍ പത്തു ശതമാനം നിരക്ക് വര്‍ദ്ധിപ്പിച്ചു. ചെറുവാഹനങ്ങള്‍ക്ക് ഇനി മുതല്‍ ഒരുവശത്തേക്കുള്ള യാത്രയ്ക്ക് വാളയാറില്‍ 75 രൂപയും പന്നിയങ്കരയിൽ 100 രൂപയും അരൂരില്‍ 45 രൂപയും നല്‍കണം.

ദില്ലി: രാജ്യത്തെ ടോൾ പ്ലാസകളില്‍ (Toll Plaza) നിരക്ക് പത്തു ശതമാനം  വര്‍ദ്ധിപ്പിച്ചു. ഇന്ധന വില വർദ്ധനവ് കൊണ്ട് പൊറുതിമുട്ടിയ പൊതുജനത്തിന് ഇരട്ടി പ്രഹരമാഹുകയാണ് ഈ വർദ്ധനവ്. നിരക്ക് വർദ്ധനവ് ചെറുവാഹനങ്ങള്‍ക്കും വാണിജ്യവാഹനങ്ങള്‍ക്കും ബാധകമാണ്.


കേരളത്തിലെ  പാലക്കാട് ജില്ലയിലെ രണ്ട് ടോള്‍ പ്ലാസകളിലും പാലിയേക്കര അരൂര്‍ ടോള്‍ പ്ലാസകളിലും നിരക്ക് വര്‍ധന പ്രാബല്യത്തില്‍ വന്നു. വാളയാറില്‍ ചെറുവാഹനങ്ങള്‍ക്ക് ഇനി മുതല്‍ ഒരുവശത്തേക്കുള്ള യാത്രയ്ക്ക് 75 രൂപ നല്‍കേണ്ടി വരുമ്പോൾ  പന്നിയങ്കരയിൽ 100 രൂപയും അരൂരില്‍ 45 രൂപയുമാണ് നല്‍കേണ്ടി വരുന്നത്.

ചെറിയവാണിജ്യ വാഹനങ്ങള്‍ക്ക് വാളയാറില്‍ 120 രൂപയാണ് കൂടിയത്.
പന്നിയങ്കരയില്‍ ഈ വാഹനങ്ങള്‍ 155 രൂപയും അരൂരില്‍ 70 രൂപയും നൽകണം.

ബസും ട്രക്കും ഒരു വശത്തേക്ക് യാത്ര ചെയ്യാന്‍ വാളയാറില്‍ 245 രൂപ നല്‍കേണ്ടപ്പോള്‍ 310 രൂപയാണ് പന്നിയങ്കരയില്‍ നല്‍കേണ്ടി വരുന്നത്. അരൂരില്‍ 145 രൂപ നല്‍കണം. നെന്മാറ വേല, എസ്എസ്എല്‍സി പരീക്ഷ എന്നിവ പ്രമാണിച്ച് നിരക്ക് വര്‍ധന നടപ്പാക്കരുതെന്ന പൊലീസ് നിര്‍ദ്ദേശം പരിഗണിച്ച് പന്നിയങ്കരയില്‍ അടുത്ത അഞ്ചുവരെ സ്വകാര്യ ബസുകളില്‍ നിന്ന് ടോള്‍ പിരിക്കില്ല.

പന്നിയങ്കര ടോളിൽ നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്ന ഭാരം കൂടിയ വാഹനങ്ങൾ അടക്കമുള്ളവയ്ക്ക് ഒരുഭാഗത്തേക്ക് 430 രൂപയും ഇരുഭാഗത്തേക്കും പോകണമെങ്കിൽ 645 രൂപയും ഒരു മാസത്തെ പാസിന് 14,315 രൂപയുമാണ് നൽകേണ്ടത്.  ബസ്, ട്രക്ക് എന്നിവയ്ക്ക് ഒരു തവണ പോകാന്‍ 280 രൂപയും ഇരുഭാഗത്തേക്കും 425 രൂപയും ഒരു മാസത്തെ പാസ് 9400 രൂപയുമാണ് നൽകേണ്ടി വരുക.

വാൻ, കാർ, ജീപ്പ്, ചെറിയ വാഹനങ്ങൾ തുടങ്ങിയവയ്ക്ക് ഒരുഭാഗത്തേക്ക് 90 രൂപയും ഇരു ഭാഗത്തേക്കുമാണെങ്കിൽ 135 രൂപയും നൽകണം. മിനി ബസ്, ചെറിയ ചരക്ക് വാഹനങ്ങൾ എന്നിവയ്ക്ക് ഒരുഭാഗത്തേക്ക് 140 രൂപയും ഇരുവശത്തേക്കും 210 രൂപയുമാണ് നൽകേണ്ടത്.

പന്നിയങ്കര ടോൾ പ്ലാസയിൽ കൂട്ടിയ നിരക്കിനെതിരെ നേരത്തെ പാലക്കാട്, തൃശൂർ, എറണാകുളം ജില്ലകളിലെ ടോറസ് ലോറി ഉടമകൾ  
ടോളിൽ ഇളവ് ആവശ്യപ്പെട്ട് മൂന്ന് ദിവസമായി നടത്തിവന്ന സമരം റവന്യൂ മന്ത്രി കെ. രാജനുമായി നടത്തിയ ചർച്ചയെ തുടർന്നാണ് പിൻവലിച്ചത്.  

Comments

    Leave a Comment