തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ പെട്രോൾ, ഡീസൽ വില ലിറ്ററിന് 28 രൂപവരെ കൂട്ടണമെന്ന് വിലയിരുത്തൽ ?

Petrol, diesel prices to rise to Rs 28 per liter after state elections ?

മറുപടിയുമായി കേന്ദ്രം . ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഇറക്കുമതി മാർച്ചിൽ 17.1% കുറഞ്ഞിട്ടുണ്ട്. വാർഷികാടിസ്ഥാനത്തിലും ഇറക്കുമതി 22.8 മില്യൻ ടണ്ണിൽ നിന്ന് 18.9 മില്യൻ ടണ്ണിലേക്ക് കുറഞ്ഞു. കഴിഞ്ഞ 5 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ ഇറക്കുമതിയാണിത്.

നിലവിൽ ബംഗാളിലും തമിഴ്നാട്ടിലും ഉൾപ്പെടെ നടക്കുന്ന നിയമസഭാ തിര‍ഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ ഇന്ത്യയിൽ പെട്രോൾ, ഡീസൽ വില ലിറ്ററിന് 25 മുതൽ 28 രൂപവരെ കൂട്ടേണ്ട സാഹചര്യമുണ്ടെന്ന് പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ കൊട്ടക് ഇൻസ്റ്റിറ്റ്യൂഷനൽ ഇക്വിറ്റീസ് കണക്കുകൂട്ടുന്നു.

കൊട്ടക് ഇൻസ്റ്റിറ്റ്യൂഷനൽ ഇക്വിറ്റീസിന്റെ പഠനത്തിൽ പൊതുമേഖലാ എണ്ണവിതരണക്കമ്പനികൾക്ക് നിലവിൽ ക്രൂഡ് ഓയിൽ ഇറക്കുമതി ഇനത്തിൽ പ്രതിമാസം 27,000 കോടി രൂപയുടെ അധികബാധ്യത നേരിടുന്നുണ്ടെന്നാണ് കണക്ക്. ക്രൂഡ് ഓയിൽ വില 120 ഡോളറിന് അടുത്തേക്ക് ഉയർന്നപ്പോൾ എണ്ണക്കമ്പനികൾ പെട്രോൾ വില ലിറ്ററിന് 24 രൂപയും ഡീസൽ വില ലിറ്ററിന് 60 രൂപയും നഷ്ടം നേരിട്ടിരുന്നതായും റിപ്പോർട്ട് പറയുന്നു.

എണ്ണവിതരണ കമ്പനികൾക്ക്  ക്രൂഡ് വില ഉയരുന്ന സാഹചര്യത്തിൽ രാജ്യത്തെ പെട്രോൾ, ഡീസൽ വില മാറ്റമില്ലാതെ മുന്നോട്ടുപോവുക പ്രയാസമാണ്. തിരഞ്ഞെടുപ്പ് കാലമായതിനാൽ കേന്ദ്രസർക്കാരിന്റെ സമ്മർദമുള്ളതിനാലാണ് നിലവിൽ വില പരിഷ്കാരിക്കാത്തതെന്ന സംസാരവും വിപണിയിലുണ്ട്.

പെട്രോളിയം മന്ത്രാലയത്തിന് കീഴിലെ പെട്രോളിയം പ്ലാനിങ് ആൻഡ് അനാലിസിസ് സെല്ലിന്റെ (പിപിഎസി) കണക്കുപ്രകാരം വില കൂടിയതിനാൽ ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഇറക്കുമതി മാർച്ചിൽ 17.1% കുറഞ്ഞിട്ടുണ്ട്. വാർഷികാടിസ്ഥാനത്തിലും ഇറക്കുമതി  22.8 മില്യൻ ടണ്ണിൽ നിന്ന് 18.9 മില്യൻ ടണ്ണിലേക്ക് കുറഞ്ഞു. കഴിഞ്ഞ 5 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ ഇറക്കുമതിയാണിത്.

കൊട്ടക്കിന്റെ വിലയിരുത്തൽ പ്രകാരം  ക്രൂഡ് വില ബാരലിന് 100-120 ഡോളർ കണക്കാക്കുമ്പോൾ ഡീസൽ വില ലിറ്റിന് 13.1 രൂപ മുതൽ 24.9 രൂപവരെയും പെട്രോളിന് 10.6 മുതൽ 22.3 രൂപവരെയും കൂടണം. നിലവിൽ കേരളത്തിൽ വില പെട്രോളിന് 107.48 രൂപയും ഡീസലിന് 96.48 രൂപയുമാണ്.

എന്നാൽ തിരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ പെട്രോൾ, ഡീസൽ വില കൂട്ടുമെന്ന റിപ്പോർട്ടുകൾ കേന്ദ്രം തള്ളി. അത്തരമൊരു നീക്കവുമില്ലെന്നും വില കൂട്ടാനുള്ള നിർദേശങ്ങൾ കിട്ടിയിട്ടില്ലെന്നും കേന്ദ്ര പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി. ഈ റിപ്പോർട്ടുകൾ ദുരുദ്ദേശ്യപരവും തെറ്റദ്ധരിപ്പിക്കുന്നതുമാണ്. ജനങ്ങൾക്കിടയിൽ പരിഭ്രാന്തി സൃഷ്ടിക്കാനേ ഇതുപകരിക്കൂ എന്നും മന്ത്രലയം പറഞ്ഞു.

കഴിഞ്ഞ 4 വർഷത്തിനിടെ പെട്രോൾ, ഡീസൽ വില കൂട്ടാത്ത ഏക രാജ്യമാണ് ഇന്ത്യയെന്ന് മന്ത്രാലയം വ്യക്തമാക്കി. വിലവർധന ഒഴിവാക്കാൻ കേന്ദ്രസർക്കാരും പൊതുമേഖലാ എണ്ണവിതരണക്കമ്പനികളും സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും മന്ത്രാലയം പറഞ്ഞു. ഇന്ധനവില വർധനയ്ക്ക് തടയിടാനായി കേന്ദ്രം അടുത്തിടെ പെട്രോളിന്റെ എക്സൈസ് നികുതി ലിറ്ററിന് 10 രൂപ കുറയ്ക്കുകയും ഡീസലിന്റേത് എടുത്തുകളയുകയും ചെയ്തിരുന്നു. രാജ്യത്ത് വില പിടിച്ചുനിർത്താനും ലഭ്യത ഉറപ്പുവരുത്താനുമായി കയറ്റുമതി തീരുവയും വർധിപ്പിച്ചു.

ഈ നടപടികൾ പര്യാപ്തമാണോ അല്ലയോ എന്നത് നിലവിലെ സാഹചര്യത്തിൽ തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷം വിലയിരുത്താം.

Comments

    Leave a Comment