ട്രാൻസ്പോർട്ട് കമ്മിഷണർ ആണ് പിഴത്തുക 50 ശതമാനമാക്കാൻ തീരുമാനിച്ചത്. ആനുകൂല്യത്തോടെ പിഴയൊടുക്കിയാൽ പോലീസിന് മാത്രമായി ലഭിക്കുക 250 കോടി രൂപ.
2024-നും അതിനു മുൻപുമുള്ള ട്രാഫിക് ചെലാനുകൾക്കുള്ള പിഴത്തുക പകുതി അടയ്ക്കാനുള്ള സൗകര്യം ഇന്നത്തോടെ ( ഏപ്രിൽ 30, വ്യാഴം) അവസാനിക്കും.
2025 ഡിസംബർ 31 വരെ സംസ്ഥാനവ്യാപകമായി 1,02,53,151 വ്യത്യസ്ത വാഹനങ്ങളിലായി 932,64,90,623 രൂപ പിഴത്തുകയിനത്തിൽ സർക്കാരിന് ലഭിക്കാനുള്ളതിന്റെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു ആനുകൂല്യം നൽകാൻ തീരുമാനിച്ചത്. പോലീസിന്റെയും മോട്ടോർ വാഹനവകുപ്പിന്റെയും മുഴുവൻ പിഴത്തുകയുടെയും കണക്കാണിത്.
ട്രാൻസ്പോർട്ട് കമ്മിഷണർ ആണ് പിഴത്തുക 50 ശതമാനമാക്കാൻ തീരുമാനിച്ചത്. ആനുകൂല്യത്തോടെ പിഴയൊടുക്കിയാൽ പോലീസിന് മാത്രമായി 250 കോടി രൂപ കിട്ടാനുണ്ട്. എന്നാൽ, ബുധനാഴ്ച രാവിലെ വരെ നാലുകോടി രൂപ മാത്രമാണ് ലഭിച്ചത്. 2014 മുതൽ അതിവേഗം കണ്ടുപിടിക്കാനായി പോലീസ് സ്ഥാപിച്ച 100 ക്യാമറകൾ നിന്ന് മാത്രം 100 കോടി രൂപ പോലീസിന് ലഭിക്കാനുണ്ട്.
ഒട്ടേറെ വാഹന ഉടമകൾ ഉടമസ്ഥാവകാശം പോലും മാറ്റാതെയും പെർമിറ്റും ഫിറ്റ്നസ് സർട്ടിഫിക്കറ്റും പുതുക്കാതെയും വാഹനമോടിക്കുന്നതായി കണ്ടെത്തിയത്തിന്റെ പിഴ ചെലാനുകൾ വർധിച്ചുവരുന്നതായി അധികൃതർ പറഞ്ഞു. ഒരു വാഹനത്തിനുതന്നെ വിവിധ പിഴകൾ ഉണ്ടായിട്ടും അവ ഒടുക്കാതിരിക്കുന്നവരുമുണ്ട്. ഇത്തരത്തിൽ ചില വാഹനങ്ങൾക്ക് വൻതുകയാണ് പിഴസംഖ്യയായുള്ളത്. ഇതോടെ കോടതികളിലെത്തിയ ചെലാനുകളും വർധിച്ചു.
services.mvd.kerala.gov.in എന്ന പോർട്ടലിൽ വാഹനത്തിന്റെ യഥാർഥ പിഴത്തുകയുടെയും ഇളവ് ലഭിച്ച തുകയുടെയും വിശദാംശങ്ങൾ ലഭിക്കും. നിലവിൽ കോടതികളിൽ പരിഗണനയിലുള്ള ചെലാനുകൾക്ക് ആനുകൂല്യം ലഭിക്കാൻ അതാത് ജില്ലാ നോഡൽ ഓഫീസർമാരുമായി ബന്ധപ്പെടണം.








1.png)


Comments