കോളേജ് വിദ്യാര്‍ത്ഥികൾക്കായി നിക്ഷേപ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിച്ച് സിഡിഎസ്എല്‍ ഐപിഎഫ്

CDSL IPF organized investment awareness programs for college students

കോളേജ് വിദ്യാര്‍ത്ഥികളെ ആത്മനിര്‍ഭര്‍ നിവേശക് ആക്കി മാറ്റാനായി കേരളത്തില്‍ നിക്ഷേപ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിച്ച് സിഡിഎസ്എല്‍ ഐപിഎഫ്

കൊച്ചി: സിഡിഎസ്എല്‍ ഇന്‍വെസ്റ്റര്‍ പ്രൊട്ടക്ഷന്‍ ഫണ്ട് (സിഡിഎസ്എല്‍ ഐപിഎഫ്) കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്കായി നിക്ഷേപ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിച്ചു. കൊച്ചിയിലെ ബ്ലൂട്രോണിക്സ് കോളേജ് ഓഫ് എഞ്ചിനീയറിംഗിലാണ് പരിപാടി സംഘടിപ്പിച്ചത്. ക്ലാസ്സില്‍ നിക്ഷേപ ആശയങ്ങള്‍ ലളിതമായി അവതരിപ്പിച്ചു.

സാമ്പത്തിക സാക്ഷരത പ്രോത്സാഹിപ്പിക്കുന്നതിലും മൂലധന വിപണിയിലെ നിക്ഷേപത്തിന് അനുസൃതമായി അറിവുള്ള തീരുമാനങ്ങള്‍ എടുക്കാന്‍ നിക്ഷേപകരെ ശാക്തീകരിക്കുന്നതിലും പ്രോഗ്രാം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. വിപുലമായ ആളുകളെ ഉള്‍ക്കൊള്ളുന്നുവെന്ന് ഉറപ്പാക്കുന്നതിനായി പരിപാടി മലയാളത്തിലും ഇംഗ്ലീഷിലും നടത്തി. നിക്ഷേപങ്ങളുടെ അടിസ്ഥാനകാര്യങ്ങളെ കൂടാതെ ഒരു ഡിപ്പോസിറ്ററി എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതും വിഷയങ്ങളില്‍ ഉള്‍പ്പെടുന്നു.

മൂലധന വിപണിയില്‍ സാമ്പത്തിക ഉള്‍പ്പെടുത്തല്‍ കൈവരിക്കുന്നതില്‍ നിക്ഷേപക വിദ്യാഭ്യാസം ഒരു പ്രധാന പങ്ക് വഹിക്കുന്നതിനാല്‍ നിക്ഷേപകര്‍ക്ക് മൂലധന വിപണിയിലെ സങ്കീര്‍ണ്ണതകളെ ആത്മവിശ്വാസത്തോടെ തരണം ചെയ്യാനും ഒരു ആത്മനിര്‍ഭര്‍ നിവേശക് ആകാനും ആവശ്യമായ അറിവും നൈപുണ്യവും നല്‍കാനാണ് സിഡിഎസ്എല്‍ ഐപിഎഫ് ലക്ഷ്യമിടുന്നത്.

ചെങ്ങന്നൂര്‍ ഗവണ്‍മെന്‍റ് ഐടിഐ ഫോര്‍ വിമന്‍, ബിഷപ് ബെന്‍സിഗര്‍ കോളേജ് ഓഫ് നഴ്സിംഗ് കൊല്ലം, ഗവണ്‍മെന്‍റ് ഐടിഐ മരട് തുടങ്ങി വിവിധ സ്ഥാപനങ്ങളിലും നിക്ഷേപ ബോധവല്‍ക്കരണ പരിപാടികള്‍ നടന്നു.

 

സാമ്പത്തിക സാക്ഷരത പ്രചരിപ്പിക്കുന്നതില്‍ പ്രതിജ്ഞാബദ്ധമായ സിഡിഎസ്എല്‍ ഐപിഎഫ ഈ വര്‍ഷം കൂടുതല്‍ നിക്ഷേപക ബോധവത്കരണ പരിപാടികള്‍ രാജ്യവ്യാപകമായി നടത്തും.

Comments

    Leave a Comment